Union Budget 2023: സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷം കൂടി തുടരും; ചെലവ് 2 ലക്ഷം കോടി

Union Budget 2023: 5 കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്ന പദ്ധതിയ്ക്കായി 2 ലക്ഷം കോടിയുടെ ചെലവാണ് കണക്കാക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 01:40 PM IST
  • പിഎം ഗരീബ് കല്യാണ്‍ അന്ന യോജന ഒരുവര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.
  • ഇതിനായി 2 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
  • ഇത് കേന്ദ്രസർക്കാർ വഹിക്കും.
Union Budget 2023: സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷം കൂടി തുടരും; ചെലവ് 2 ലക്ഷം കോടി

ന്യൂഡൽഹി: പാലപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷണപദ്ധതിയായ പിഎം ഗരീബ് കല്യാണ്‍ അന്ന യോജന ഒരുവര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇതിനായി 2 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് കേന്ദ്രസർക്കാർ വഹിക്കും. 81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്ന പദ്ധതിയാണ് പിഎം ഗരീബ് കല്യാണ്‍ അന്ന യോജന. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഏകദേശം 800 ദശലക്ഷം ആളുകൾക്കാണ് ഇതുമൂലം സഹായം ലഭിക്കുക. ഒരാൾക്ക് പ്രതിമാസം  അഞ്ച് കിലോ സൗജന്യ ഗോതമ്പോ അരിയോ നൽകുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2013 പ്രകാരമുള്ള പതിവ് പ്രതിമാസ അവകാശങ്ങൾക്ക് മുകളിലാണിത്. 28 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ ആരും പട്ടിണി കിടന്നുറങ്ങില്ലെന്ന് ഉറപ്പാക്കിയാതായി ധനമന്ത്രി പറഞ്ഞു. ഇതുവരെ പദ്ധതിക്ക് സർക്കാരിന്റെ മൊത്തം സാമ്പത്തിക ബാധ്യത 3.91 ലക്ഷം കോടി രൂപയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: Union Budget 2023: യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ; അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി

 

ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായാണു കാണുന്നതെന്ന് ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ ദിശയിലാണ് നീങ്ങുന്നത്. ഇന്ത്യ വലിയ നേട്ടമാണ് ഇതിലൂടെ കൈവരിച്ചിരിക്കുന്നത്.  2014ൽ പ്രധാനമന്ത്രി മോദി അധികാരത്തിലേറുമ്പോൾ സാമ്പത്തിക രം​ഗത്ത് ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. ഇന്ന് അഞ്ചാം സ്ഥാനത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെല്ലുവിളികള്‍ക്കിടയിലും തിളക്കമുള്ള ഭാവിയിലേക്കാണ് രാജ്യം മുന്നേറുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ളതാണ് ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News