Marriage Loans: കല്യാണത്തിന് പൈസ ഇല്ലാതെ ബുദ്ധിമുട്ടുകയാണോ? വഴിയുണ്ട്...

നിങ്ങൾക്ക് പിഎഫ് ഉണ്ടെങ്കിൽ നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പാ സൗകര്യം ലഭിക്കും, അതുമല്ലെങ്കിൽ പേഴ്സണൽ ലോൺ മുതൽ നിരവധി സാധ്യതകൾ

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 05:24 PM IST
  • നിങ്ങൾക്ക് പിഎഫ് ഉണ്ടെങ്കിൽ നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പാ സൗകര്യം ലഭിക്കും
  • എൽഐസിയുടെ പോളിസികളിലും ലോൺ സൗകര്യം ലഭ്യമാണ്
  • പണത്തിൻ്റെ പെട്ടെന്നുള്ള ആവശ്യം നിറവേറ്റാൻ സ്വർണ്ണ വായ്പ സഹായകമാകും
Marriage Loans: കല്യാണത്തിന് പൈസ ഇല്ലാതെ ബുദ്ധിമുട്ടുകയാണോ? വഴിയുണ്ട്...

എത്ര പണം കരുതിയാലും കല്യാണം കഴിയുന്നതുവരെ ആവശ്യങ്ങളും ചെലവുകളും വന്ന് കൊണ്ടേയിരിക്കും. എല്ലാ ചടങ്ങുകൾക്കും ശേഷവും ചിലപ്പോൾ ധാരാളം പണം ആവശ്യമാണ്. അത് കൊണ്ട് തന്നെ നിങ്ങളുടെ ബജറ്റ് പ്രകാരമുള്ള ചിലവ് പൂർത്തിയാക്കാൻ കഴിയില്ല. അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെങ്കിൽ അതിന് 4 ഓപ്ഷനുകൾ കൂടി നോക്കാവുന്നതാണ്. ഇത് വഴി നിങ്ങളുടെ പണത്തിൻറെ ആവശ്യങ്ങൾ നിറവേറ്റാനും നിങ്ങളുടെ അനാവശ്യ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സാധിക്കും.

പിഎഫ്

നിങ്ങൾക്ക് പിഎഫ് ഉണ്ടെങ്കിൽ നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പാ സൗകര്യം ലഭിക്കും. ജോലിയിൽ 7 വർഷം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ അതായത് 7 വർഷമായി ഇപിഎഫ്ഒയിലേക്ക് നിക്ഷേപിക്കുന്നുവെങ്കിൽ നിങ്ങളുടെ സ്വന്തം വിവാഹത്തിനും മകൻ-മകൾ, സഹോദരൻ-സഹോദരി എന്നിവരുടെ ഏത് കുടുംബ വിവാഹത്തിനും ഇപിഎഫ്ഒയിൽ നിന്ന് നിശ്ചിത തുക പിൻവലിക്കാം എന്നാണ് ഇപിഎഫ്ഒ നിയമം. 

എൽഐസി പോളിസി

എൽഐസിയുടെ എല്ലാ പോളിസികളിലും ലോൺ സൗകര്യം ലഭ്യമാണ്. നിങ്ങളുടെ പോളിസി പരിശോധിച്ച് നോക്കാം. ഈ സൗകര്യം ലഭ്യമാണെങ്കിൽ, പോളിസിയുടെ സറണ്ടർ മൂല്യത്തിൻ്റെ 80 മുതൽ 90 ശതമാനം വരെ നിങ്ങൾക്ക് വായ്പ ലഭിക്കും. നിങ്ങൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം. ഓഫ്‌ലൈനായി, നിങ്ങൾ LIC ഓഫീസിൽ നേരിട്ട് പോയി KYC രേഖകൾ സഹിതം ലോണിന് അപേക്ഷിക്കണം.

സ്വർണ്ണ വായ്പ

പണത്തിൻ്റെ പെട്ടെന്നുള്ള ആവശ്യം നിറവേറ്റാൻ സ്വർണ്ണ വായ്പ സഹായകമാകും. ഈ വായ്പ ലഭിക്കാൻ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം പണയപ്പെടുത്താം ഒന്ന് മുതൽ മൂന്ന് വർഷം വരെ കാലാവധിയിൽ തുക എടുക്കാം. സ്വർണ്ണ വായ്പ ഉടൻ ലഭ്യമാണ്. 50 ലക്ഷം രൂപ വരെ വായ്പയായി എടുക്കാം, നിങ്ങളുടെ ആവശ്യാനുസരണം ഈ ലോൺ ഉപയോഗിക്കാം. മിക്കവാറും എല്ലാ സർക്കാർ ബാങ്കുകളും NBFC കളും സ്വർണ്ണ വായ്പകൾ നൽകുന്നു, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നിങ്ങൾക്ക് ഏത് സ്ഥാപനവും തിരഞ്ഞെടുക്കാം.

വ്യക്തിഗത വായ്പ

നേരത്തെ പറഞ്ഞ മൂന്ന് ഓപ്ഷനുകളും പറ്റുന്നില്ലെങ്കിൽ നിങ്ങൾക്ക് ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കാം. ഏത് ബാങ്കിൽ നിന്നും വ്യക്തിഗത വായ്പ എടുക്കാം. ഇതിന് ഗ്യാരണ്ടികളുടെ ആവശ്യമില്ല. എന്നാൽ നിങ്ങളുടെ പ്രതിമാസ വരുമാനവും ക്രെഡിറ്റ് സ്കോറും ബന്ധപ്പെട്ടാണ് തുക ലഭിക്കുന്നത്. സാലറി സ്ലിപ്പ്, ഫോട്ടോ, കെവൈസി തുടങ്ങിയവ ഇതിന് സമർപ്പിക്കണം.  12 മാസം മുതൽ 60 മാസം വരെ സമയം തിരിച്ചടവിന് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News