FD Rate : അധിക പലിശ ലഭിക്കും; ഈ സ്വകാര്യ പണമിടപാട് കമ്പനികൾ തങ്ങളുടെ സ്ഥിരനിക്ഷേപങ്ങളുടെ നിരക്ക് ഉയർത്തി

Fixed Deposit Interest Rate Hike : മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള തങ്ങളുടെ ഉപഭോക്താക്കൾക്കായിട്ടാണ് ഈ സ്ഥാപനങ്ങൾ പലിശ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 07:44 PM IST
  • 8.25 ശതമാനം പലിശയാണ് സ്ഥിര നിക്ഷേങ്ങൾക്ക് ശ്രീറാം ട്രാൻസ്പോർട്ട് ഫൈനാൻസ് നൽകുന്നത്.
  • 7.50 ശതമാനമായിട്ടാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉത്കർഷ് സ്മോൾ ഫൈനാൻസ് ബാങ്ക് ഉയർത്തിയിരിക്കുന്നത്.
  • മൂന്ന് ദിവസം മുതൽ 5 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ജന സ്മോൾ ഫൈനാൻസ് ബാങ്ക് ഉയർത്തിയിരിക്കുന്നത്.
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ.
FD Rate : അധിക പലിശ ലഭിക്കും; ഈ സ്വകാര്യ പണമിടപാട് കമ്പനികൾ തങ്ങളുടെ സ്ഥിരനിക്ഷേപങ്ങളുടെ നിരക്ക് ഉയർത്തി

ന്യൂ ഡൽഹി : ഓഗസ്റ്റ് അഞ്ചിന് റിസർവ് ബാങ്ക് ഓഫ് രാജ്യത്തെ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റെ വർധിപ്പിച്ച് 5.4 ശതമാനത്തിലേക്ക് ഉയർത്തിയിരുന്നു. അതെ തുടർന്ന് ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്. മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള തങ്ങളുടെ ഉപഭോക്താക്കൾക്കായിട്ടാണ് ഈ സ്ഥാപനങ്ങൾ പലിശ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. 

ആ സ്ഥാപനങ്ങളും അവർ നൽകുന്ന പലിശ നിരക്കും പരിശോധിക്കാം

1. ശ്രീറാം ട്രാൻസ്പോർട്ട് ഫൈനാൻസ് : അർബിഐ റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ ഓഗസ്റ്റ് 10നാണ് ശ്രീറാം ട്രാൻസ്പോർട്ട് ഫൈനാൻസ് തങ്ങളുടെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് ഉയർത്തിയത്. 8.25 ശതമാനം പലിശയാണ് സ്ഥിര നിക്ഷേങ്ങൾക്ക് ശ്രീറാം ട്രാൻസ്പോർട്ട് ഫൈനാൻസ് നൽകുന്നത്. മുതർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത് 8.75 ശതമാനമാണ്. അഞ്ച് വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് ഈ പലിശ നിരക്ക് നൽകുന്നത്.

ALSO READ : Good News..! പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്ക്‌ സന്തോഷവാര്‍ത്ത, ഗ്യാരന്‍റി ഇല്ലാതെ 1.60 ലക്ഷം രൂപ വായ്പ നേടാം..!!

2. ഉത്കർഷ് സ്മോൾ ഫൈനാൻസ് ബാങ്ക് : ആർബിഐയുടെ റിപ്പോ നിരക്ക് വർധനവ് പ്രഖ്യാപനത്തിന് ശേഷം ഒരാഴ്ചക്കുള്ളിലാണ് ഉത്കർഷ് സ്മോൾ ഫൈനാൻസ് ബാങ്ക് തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തുന്നത്. 7.50 ശതമാനമായിട്ടാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉത്കർഷ് സ്മോൾ ഫൈനാൻസ് ബാങ്ക് ഉയർത്തിയിരിക്കുന്നത്. സീനിയർ സിറ്റിസൺസിന് 8.25 ശതമാനം പലിശയാണ് നൽകുന്നത്. പക്ഷെ 700 മുതൽ അഞ്ച് വർഷം വരെ കാലവധിയിൽ 2 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് ഉത്കർഷ് സ്മോൾ ഫൈനാൻസ് ബാങ്ക് ഈ പലിശ നിരക്ക് നൽകുന്നത്. 

3. ജന സ്മോൾ ഫൈനാൻസ് ബാങ്ക് : മൂന്ന് ദിവസം മുതൽ 5 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ജന സ്മോൾ ഫൈനാൻസ് ബാങ്ക് ഉയർത്തിയിരിക്കുന്നത്. 7.35 ശതമാനമാണ് പുതിയ പലിശ നിരക്ക്. സീനിയർ സിറ്റിസണിന് 8.15 ശതമാന നിരക്കിൽ പലിശ ലഭിക്കുന്നതാണ്. 

ALSO READ : എൻപിഎസ് അക്കൗണ്ട് ഉടമകൾക്ക് രണ്ട് മിനിറ്റിനുള്ളിൽ യുപിഐ വഴി പണമടയ്ക്കാം; ഇതാണ് എളുപ്പ വഴികളിലൊന്ന്

എന്താണ് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. ഈ പലിശ നിരക്ക് ഉയരുന്നതോട് സ്വഭാവികമായി ബാങ്കുകൾ തങ്ങളുടെ വിവിധ ലോണുകളുടെ പലിശ നിരക്കുകളും വർധിപ്പിക്കുന്നതാണ്. സാധാരണയായ 5 മുതൽ 10 ബേസിസ് പോയിന്റുകളാണ് ആർബിഐ റിപ്പോ നിരക്കിൽ ഉയർത്താറുള്ളത്. ഇത്തവണ 50 ബിപിഎസ് ഉയർത്തുന്നതോട് ബാങ്ക് നൽകുന്ന വായ്പകൾക്കും അതെ കണക്കിൽ പലിശയും വർധിപ്പിക്കും. ബാങ്കുകളിൽ നിന്ന് ആർബിഐ പണമെടുക്കുകയാണെങ്കിൽ അതിനും റിസർവ് ബാങ്ക് പലിശ നൽകും. അതിനെയാണ് റിവേഴ്സ് റിപ്പോ നിരക്ക് എന്ന് പറയുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News