SBI FD Scheme: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India - SBI) തങ്ങളുടെ ഉപയോക്താക്കള്‍ക്കായി നിരവധി നിക്ഷേപ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. പണം സുരക്ഷിതമായി നിക്ഷേപിക്കാനും ഒപ്പം കൂടുതല്‍ സാമ്പത്തിക നേട്ടവും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇന്ന് ആളുകള്‍ സ്ഥിര നിക്ഷേപ പദ്ധതികളെയാണ് ആശ്രയിക്കുന്നത്.
Also Read: Lucky Zodiac: 4 ദിവസത്തിനുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!! ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും
ഈ സമയത്ത് നിക്ഷേപത്തിനുള്ള ഏറ്റവും നല്ല ഓപ്ഷൻ ഫിക്സഡ് ഡിപ്പോസിറ്റ് (Fixed Deposit - FD) ആണ്. ഇതിൽ റിസ്ക് എടുക്കാതെ തന്നെ നിങ്ങളുടെ പണം സുരക്ഷിതമായി നിക്ഷേപിക്കാം, കൂടുതല്‍ പലിശയും ലഭിക്കും. ഇന്ന് സ്ഥിര നിക്ഷേപത്തിന് ആളുകള്‍ കൂടുതലായി ആശ്രയിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI യെ ആണ്.
Also Read: Sun Transit on Chhath 2023: സൂര്യൻ ഭാഗ്യം വര്‍ഷിക്കും, ഈ 4 രാശിക്കാരുടെ മേല്‍ പണത്തിന്‍റെ പെരുമഴ!!
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI ഉപഭോക്താക്കൾക്ക് വ്യത്യസ്ത കാലാവധികളിലുള്ള, നിരവധി ആനുകൂല്യങ്ങള്‍ ചെയ്യുന്ന നിരവധി സ്ഥിരനിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു. SBI യില്‍നിന്ന് ഉപഭോക്താക്കൾക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള FD സൗകര്യം ലഭിക്കും.
Also Read: Jupiter Transit 2023: 2024 ഈ രാശിക്കാര്‍ക്ക് നല്‍കും അടിപൊളി സമയം!! ലക്ഷ്മി ദേവി കൃപ വര്‍ഷിക്കും
എസ്ബിഐ സ്ഥിര നിക്ഷേപ പദ്ധതി (SBI Fixed Deposit Scheme)
വ്യത്യസ്ത മെച്യൂരിറ്റി കാലയളവുകളിലുള്ള നിരവധി സ്ഥിര നിക്ഷേപ പദ്ധതികള്‍ SBI നല്‍കുന്നു. ഇതില്‍ 3% മുതല്‍ 6.5% വരെ പലിശ നിരക്ക് ലഭിക്കും. ഇതിനുപുറമെ, മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് 3.5% മുതൽ 7.5% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
1 ലക്ഷം 2 ലക്ഷം ആയി മാറും...!!
SBIയിൽ 10 വർഷത്തെ മെച്യൂരിറ്റിയിൽ ഒരു ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ നിങ്ങളുടെ പണം വേഗത്തില്‍ ഇരട്ടിയാകും. എസ്ബിഐ എഫ്ഡി കാൽക്കുലേറ്റർ അനുസരിച്ച്, നിക്ഷേപകർക്ക് 6.5% പലിശ നിരക്കിൽ 90,555 ലക്ഷം രൂപ ലഭിക്കും. അതായത് നിക്ഷേപകർക്ക് 10 വർഷത്തിന് ശേഷം നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ 90,555 രൂപ ലഭിക്കും.
മുതിർന്ന പൗരന്മാർക്ക് ഇരട്ടി നേട്ടം, ലഭിക്കും 2,10,234 രൂപ!!
മുതിർന്ന പൗരന്മാർക്ക് SBI യില്‍ നടത്തുന്ന സ്ഥിര നിക്ഷേപം കൂടുതല്‍ നേട്ടം നല്‍കുന്നു. മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഒരു മുതിർന്ന പൗരൻ 10 വർഷത്തെ മെച്യൂരിറ്റിയില്‍ പണം നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇരട്ടിയിലധികം പണം ലഭിക്കും. അതായത്, ഒരു വ്യക്തി 10 വർഷത്തെ കാലാവധിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ 2,10,234 രൂപ ലഭിക്കും. ഇതിൽ പലിശയിനത്തിൽ 1,10,234 രൂപയാണ് ലഭിക്കുക. ഇന്ന് സ്ഥിര നിക്ഷേപം നടത്താനുള്ള ഏറ്റവും ബെസ്റ്റ് ചോയിസ് ആണ് SBI...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.