LPG Price Hike: പെട്രോളിനും ഡീസലിനും പിന്നാലെ LPG യുടെ വിലയിലും വൻ വർധനവ്!

LPG Price Hike: പെട്രോളിനും ഡീസലിനും പിന്നാലെ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയും വർധിച്ചു. 50 രൂപയാണ് വർധിച്ചിരിക്കുന്നത്. പുതിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും. 

Written by - Ajitha Kumari | Last Updated : Mar 22, 2022, 08:33 AM IST
  • പെട്രോളിനും ഡീസലിനും പിന്നാലെ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയും വർധിച്ചു
  • പുതിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും
  • 2021 ഒക്‌ടോബർ 6ന് ശേഷമുള്ള ആദ്യ വർധനയാണിത്
LPG Price Hike: പെട്രോളിനും ഡീസലിനും പിന്നാലെ LPG യുടെ വിലയിലും വൻ വർധനവ്!

ന്യൂഡൽഹി: LPG Price Hike: പെട്രോളിനും ഡീസലിനും വില വർധിച്ചതിന് പിന്നാലെ ഗാർഹിക പാചകവാതക സിലിണ്ടറിൻറെ വിലയിലും വർധനവ് (LPG Price Hike) ഉണ്ടായിരിക്കുകയാണ്.  സിലിണ്ടറിന് 50 രൂപയാണ് വർധിച്ചിരിക്കുന്നത്. പുതിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വരും. 2021 ഒക്ടോബർ 6-ന് ശേഷം ഗാർഹിക എൽപിജി സിലിണ്ടർ നിരക്ക് ഇന്നാണ് വർദ്ധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നുമുതൽ ഡൽഹിയിൽ ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 899.50 രൂപയിൽ നിന്ന് 949.5 രൂപയായി ഉയർന്നിട്ടുണ്ട്.

Also Read: Diesel petrol prices hike: 137 ദിവസത്തിന് ശേഷം ഇന്ധന വില വർധിച്ചു, വർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ! 

 

പ്രധാന നഗരങ്ങളിലെ ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില അറിയാം

വില വർധനവിനെ തുടർന്ന് മുംബൈയിൽ ഒരു ഗാർഹിക എൽപിജി സിലിണ്ടർ (LPG cyclinder) വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് 949.50 രൂപയും കൊൽക്കത്തയിലാണെങ്കിൽ 976 രൂപയും നൽകേണ്ടിവരും. ഇവിടെ ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില മുന്നെ 926 രൂപയായിരുന്നു. ഇനി ചെന്നൈയിലാണെങ്കിൽ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില 915.50 രൂപയിൽ നിന്ന് 965.50 രൂപയായി ഉയർന്നിട്ടുണ്ട്.

Also Read: LPG Gas Cylinder Price: ബജറ്റിന് തൊട്ടുമുന്‍പ് LPG സിലിണ്ടറിന്‍റെ വിലയില്‍ 91 രൂപയുടെ വന്‍ ഇടിവ്..!!

ലഖ്‌നൗവിലും പട്‌നയിലും എൽപിജി സിലിണ്ടറിന്റെ വില എത്രയാണെന്നറിയാം

ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില 938 രൂപയിൽ നിന്ന് 987.5 രൂപയായി ഉയർന്നിട്ടുണ്ട്. അതേസമയം ബീഹാറിലെ പട്‌നയിൽ ഗാർഹിക എൽപിജി സിലിണ്ടർ നിങ്ങൾക്ക്1039.5 രൂപയ്ക്ക് ലഭിക്കും, ഇത് നേരത്തെ 998 രൂപയായിരുന്നു.

137 ദിവസങ്ങൾക്ക് ശേഷം ഇന്ന് ഡീസൽ-പെട്രോൾ വിലയും വർധിച്ചുവെന്നത് ശ്രദ്ധേയമാണ്. ഡീസലിനും പെട്രോളിനും ലിറ്ററിന് 80 പൈസയാണ് ഡൽഹിയിൽ വർധിച്ചത്. ഇതിന്റെ വില വർധനവും ഇന്നുമുതൽ നിലവിൽ വന്നിട്ടുണ്ട്. 

Also Read: Asani Cyclone: ന്യൂനമർദ്ദം അസാനി ചുഴലിക്കാറ്റായി മാറും; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത 

ക്രൂഡ് ഓയിലിന്റെ വില വർധിച്ചതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനയ്ക്ക് കാരണമായത്. അസംസ്‌കൃത എണ്ണ ബാരലിന് 80 ഡോളറിനടുത്ത് എത്തിയ സമയത്താണ് നിലവിലെ പെട്രോൾ-ഡീസൽ വിലയിൽ വർധനവ് ഉണ്ടായത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News