ന്യൂ ഡൽഹി : ഹ്രസ്വാകല കാർഷിക വായ്പകൾക്ക് 1.5 പലിശ ഇളവ് വരുത്തി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 3 ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾക്കാണ് ആനുകൂല്യം ലഭിക്കുക. പൊതുമേഖല സ്വാകാര്യം ബാങ്ക് ഉൾപ്പെടെ എല്ലാത്തരം ബാങ്കുകളിൽ നിന്നെടുക്കുന്ന വായ്പകൾക്ക് പലിശ ലഭിക്കുന്നതാണ്. 2022-23 മുതൽ 2024-25 വരെയുള്ള സമ്പത്തിക വർഷങ്ങളിൽ എടുക്കുന്ന വായ്പ ഇളവ് ലഭിക്കുന്നത്. ഇതിനായി 34,856 കോടി രൂപ പ്രത്യേകം മാറ്റിവെച്ചു.
ഇത് കാർഷിക മേഖലയിലേക്ക് കൂടുതൽ പണമിടപാട് സന്തുലിതമാക്കാനും ഗ്രാമീണ സഹകരണ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് കേന്ദ്രം പുറത്ത് വിട്ട പ്രസ്താവനയിൽ അറിയിച്ചു. ഇത് ബാങ്കുകൾക്ക് ഫണ്ട് ചെലവിൽ വർദ്ധനവ് ഉണ്ടാകും, കൂടാതെ കർഷകർക്ക് ഹ്രസ്വകാല കാർഷിക ആവശ്യങ്ങൾക്കായി വായ്പ അനുവദിക്കാൻ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ കർഷകർക്ക് കാർഷിക വായ്പയുടെ പ്രയോജനം ലഭിക്കാൻ സഹായിക്കുകയും ചെയ്യും. അതോടൊപ്പം ഇത് ഹ്രസ്വകാല കാർഷിക മേഖലയിൽ നിന്നുള്ള തൊഴിൽ സൃഷ്ടിക്കുന്നതിനും ഇടയാക്കും. മൃഗസംരക്ഷണം, പാലുൽപാദനം, കോഴിവളർത്തൽ, മത്സ്യബന്ധനം തുടങ്ങി എല്ലാ കാർഷിക മേഖലയ്ക്കും ഈ വായ്പ നൽകുന്നുണ്ട്. കൃത്യസമയത്ത് വായ്പ എടുക്കുന്ന പണം തിരികെ അടയ്ക്കുന്ന കർഷകർക്ക് നാല് ശതമാനം പലിശയ്ക്ക് ലോൺ ലഭിക്കുന്നതാണ്.
ALSO READ : ഇവിടെ സ്ഥിര നിക്ഷേപത്തിന് കൊടുക്കുന്നത് റെക്കോർഡ് പലിശ; 60 മാസം വരെ നിക്ഷേപിക്കാം
വളരെ കുറഞ്ഞ വിലയ്ക്ക് കർഷകർക്ക് കാർഷിക ഉത്പനങ്ങളും മറ്റ് സേവനങ്ങളും നൽകുന്നതിന് വേണ്ടിയാണ് സർക്കാർ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ആവിഷ്കരിച്ചത്. കർഷകർ കുറഞ്ഞ പലിശ നിരക്കിൽ ബാങ്കിന് നൽകുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ പലിശ സബ്വെൻഷൻ പദ്ധതി (ഐഎസ്എസ്) കൊണ്ടുവന്നു. ഇപ്പോൾ മോഡിഫൈഡ് പലിശ സബ്വെൻഷൻ സ്കീം (MISS) എന്ന് പുനർനാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി കർഷകർക്ക് സബ്സിഡി പലിശ നിരക്കിൽ ഹ്രസ്വകാല വായ്പ നൽകും.
ഈ സ്കീമിന് കീഴിൽ, കൃഷിയിലും മറ്റ് അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം, കോഴിവളർത്തൽ, മത്സ്യബന്ധനം മുതലായവ 7 ശതമാനം നിരക്കിൽ 3 ലക്ഷം രൂപ വരെ ഹ്രസ്വകാല കാർഷിക വായ്പ ലഭിക്കും.
ALSO READ : എൻപിഎസ് അക്കൗണ്ട് ഉടമകൾക്ക് രണ്ട് മിനിറ്റിനുള്ളിൽ യുപിഐ വഴി പണമടയ്ക്കാം; ഇതാണ് എളുപ്പ വഴികളിലൊന്ന്
വായ്പകൾ വേഗത്തിലും സമയബന്ധിതമായും തിരിച്ചടയ്ക്കുന്നതിന് കർഷകർക്ക് 3 ശതമാനം അധിക ഇളവും (പ്രോമ്പ്റ്റ് റീപേമെന്റ് ഇൻസെന്റീവ് - പിആർഐ) നൽകുന്നു. അതിനാൽ, ഒരു കർഷകൻ തന്റെ വായ്പ കൃത്യസമയത്ത് തിരിച്ചടച്ചാൽ, അയാൾക്ക് 4% നിരക്കിൽ വായ്പ ലഭിക്കുന്നതാണ്. ഈ പിന്തുണ 100 ശതമാനം ധനസഹായം നൽകുന്നത് കേന്ദ്രമാണ്, ബജറ്റ് വിഹിതവും ഗുണഭോക്താക്കളുടെ കവറേജും അനുസരിച്ച് DA & FW ന്റെ രണ്ടാമത്തെ വലിയ പദ്ധതി കൂടിയാണിത്.
ആത്മനിർഭർ ഭാരത് ക്യാമ്പെയ്നിന് കീഴിൽ സർക്കാർ ലക്ഷ്യമിട്ട 2.5 കോടിയിൽ നിന്ന് 3.13 കോടി കർഷകർക്ക് പുതിയ കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) വിതരണം ചെയ്തു.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.