2020 - 21 വർഷത്തിൽ കനത്ത സാമ്പത്തിക നഷ്ടമാണ് എഡ്യു ടെക് സ്റ്റാർട്ടപ്പായ ബൈജൂസിന് നേരിടേണ്ടി വന്നത്. 2020 - 21 വർഷത്തിൽ മാത്രം 4588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസിന് നേരിടേണ്ടി വന്നത്. ഇന്ത്യയിലെ യൂണികോൺ കമ്പനികളിൽ ഏറ്റവും കൂടുതൽ നഷ്ട്ടം നേരിട്ട കമ്പനിയാണ് ബൈജൂസ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ഒയോ ആണ്. 3944 കോടി രൂപയുടെ നഷ്ടമാണ് ഒയോയ്ക്ക് നേരിടേണ്ടി വന്നത്. ഫ്ലിപ്‌കാർട്ടിനും കനത്ത സാമ്പത്തിക നഷ്ട്ടം നേരിടേണ്ടി വന്ന വർഷമായിരുന്നു 2020 - 21. 2446 കോടി രൂപയുടെ നഷ്ടമാണ് ഫ്ലിപ്പ്കാർട്ടിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ വർഷം മാത്രം ബൈജൂസ് 20 സ്ഥാപനങ്ങൾ ഏറ്റെടുത്തിരുന്നു. ഏറ്റെടുത്ത സ്ഥാപനങ്ങൾ നഷ്ടത്തിലായതാണ് ബൈജൂസിന് ഇത്രയും വലിയ നഷ്ടമുണ്ടാകാൻ കാരണമെന്ന് ബൈജൂസ് സിഇഒ ബൈജു രവീന്ദ്രൻ പറഞ്ഞിരുന്നു.
സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതിനായി മൂന്നു ബില്യണ്‍ ഡോളറുകളാണ് ബൈജൂസ് ചെലവാക്കിയത്. 2021 - 22 വർഷത്തിൽ ലാഭം ഉണ്ടാക്കാൻ കമ്പനിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൈജൂസ് ലേർണിങ് ആപ്പ് 22.6 ബില്യൺ ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പാണ്. ആകാശ് എജുക്കേഷൻ സർവീസ് ബൈജൂസ് ഏറ്റെടുത്തത് നൂറു കോടി ഡോളറിനായിരുന്നു. അതായത് ഏകദേശം 7300 കോടി രൂപയ്ക്ക്. അതിൽ 2000 കോടി രൂപ ഇനിയും നൽകാനുണ്ട്. കൂടാതെ 300 മില്യൺ ഡോളറിന് വൈറ്റ് ഹാറ്റ് ജൂനിയറും 600 മില്യൺ ഡോളറിന് ഗ്രേറ്റ് ലേർണിങ് പ്രൈവറ്റ് ലിമിറ്റഡും ബൈജൂസ് ഏറ്റെടുത്തിരുന്നു. അതേസമയം കോവിഡ് പ്രതിസന്ധിയും കമ്പനിയെ കാര്യമായി ബാധിച്ചുവെന്നാണ് കരുതുന്നത്.
ALSO READ: Aadhaar Card Update: ആധാർ കാർഡിലെ ഫോൺ നമ്പർ എങ്ങിനെ അപ്ഡേറ്റ് ചെയ്യാം?
കൂടാതെ 2020 - 21 വർഷത്തിൽ 2,428 കോടി രൂപയുടെ വരുമാനമാണ് ബൈജൂസ് ഉണ്ടാക്കിയത്. 2021 - 22 വർഷത്തെ കണക്കുകൾ ഇനിയും ഓഡിറ്റ് ചെയ്തിട്ടില്ലെന്നും എന്നാൽ ഇത് 10,000 കോടി രൂപയോളം ഉണ്ടാകുമെന്നുമാണ് ബൈജൂസ് അറിയിക്കുന്നത്. 2019- 20 കാലയളവിൽ 2,511 കോടി രൂപയുടെ വരുമാനവും 231.7 കോടി രൂപയുടെ നഷ്ടവുമാണ് ബൈജൂസിന് ഉണ്ടായത്. ബൈജൂസിന് 200 കോടി ഡോളറിന്റെ ഫണ്ടിങ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2020 - 21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയ യൂണികോൺ കമ്പനി സോഹോയാണ്. 1,917 കോടി രൂപയുടെ സാമ്പത്തിക നേട്ടമാണ് സോഹോ 2020 - 21 സാമ്പത്തിക വർഷത്തിൽ നേടിയത്. ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടം നേടിയ രണ്ടാമത്തെ കമ്പനി ഇൻഫോഎഡ്ജാണ്. 1418 കോടി രൂപയുടെ നേട്ടമാണ് ഇൻഫോഎഡ്ജ് നേടിയത്. 1122 കോടി രൂപയുടെ ലാഭവുമായി സിറോധയും, 359 കോടി രൂപയുടെ ലാഭവുമായി ഫൈവ് സ്റ്റാറുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്. ഓഹരി വിപണിയുടെ ഭാഗമാകാത്ത ഒരു ബില്യൻ ഡോളറിലും കൂടുതൽ മൂല്യമുള്ള സ്വകാര്യ കമ്പനികളാണ് യൂണികോണുകൾ. എന്നാൽ കമ്പനിയുടെ മൂല്യം 10 ബില്യൻ ഡോളറിൽ കൂടുതലായാൽ അതിനെ ഡെക്കക്കോണുകളെന്ന് വിളിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...