Special FD Scheme: അടിപൊളി സ്ഥിരനിക്ഷേപ പദ്ധതിയുമായി ബാങ്ക് ഓഫ് ബറോഡ, സാധാരണക്കാര്‍ക്കും ലഭിക്കും ഉയര്‍ന്ന പലിശ

ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീം  ഉയർന്ന പലിശനിരക്ക്  വാഗ്ദാനം ചെയ്യുന്നു എന്നതാണ്   പ്രത്യേകത

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 07:41 PM IST
  • 399 ദിവസത്തെ ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീമിൽ സാധാരണക്കാർക്ക് 6.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനവും പലിശ നിരക്ക് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നു.
Special FD Scheme: അടിപൊളി സ്ഥിരനിക്ഷേപ പദ്ധതിയുമായി ബാങ്ക് ഓഫ് ബറോഡ, സാധാരണക്കാര്‍ക്കും ലഭിക്കും ഉയര്‍ന്ന പലിശ

New Delhi: പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ ബാങ്ക് ഓഫ് ബറോഡ ( Bank  of Baroda).  "ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീം" (Baroda Tiranga Plus Deposit Scheme) എന്നപേരിൽ അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പദ്ധതി  2022 നവംബർ 1 മുതൽ നിലവിൽ വന്നു. 

ഈ സ്ഥിര നിക്ഷേപ പദ്ധതി ഉയർന്ന പലിശനിരക്ക്  വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. ബാങ്ക് പുറത്തുവിട്ട പ്രസ്താവന അനുസരിച്ച്‌  ഈ പദ്ധതിയിലൂടെ  ഉപഭോക്താക്കൾക്ക് 7.50 ശതമാനം വരെ പലിശ നേടാൻ സാധിക്കും. ഒരു വർഷത്തെ, അതായത് 399 ദിവസത്തെ നിക്ഷേപങ്ങൾക്ക് ബാങ്ക് 7.50 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.

Also Read:   Morbi Bridge Collapse Probe: മോർബി പാലം തകർന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ദിനംപ്രതി പലിശ നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് നൽകുന്നതിൽ സന്തോഷമുണ്ട്, ഇതിലൂടെ  ഉപഭോക്താക്കൾക്ക്അ അവരുടെ നിക്ഷേപത്തിലൂടെ കൂടുതൽ പണം സമ്പാദിക്കാം", ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ അജയ് കെ ഖുറാന പറഞ്ഞു. ഉയർന്ന പലിശ നിരക്ക്  കൂടാതെ, ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്‌കീം ഉയർന്ന റിട്ടേണും ഉറപ്പ് നൽകുന്നു. 

Also Read:  EPFO Update: ഇപിഎസ്-95 സ്കീമിൽ ഭേദഗതി, പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച തുക പിൻവലിക്കാൻ അനുവദിക്കും

399 ദിവസത്തെ ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീമിൽ സാധാരണക്കാർക്ക് 6.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനവും പലിശ നിരക്ക്  ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നു. അതേസമയം  NRE/ NRO നിക്ഷേപകർക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശയും ലഭിക്കും.

ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്‌കീമിൽ  444 ദിവസവും 555 ദിവസവും എന്ന  രണ്ട് വ്യത്യസ്ത കാലയളവ് കൂടിയുണ്ട്. ബാങ്ക് ഓഫ് ബറോഡ നിലവിൽ സാധാരണക്കാർക്ക് 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന  നിക്ഷേപങ്ങൾക്ക് 5.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, അതേസമയം 555 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 6 ശതമാനവും മുതിർന്ന പൗരന്മാർക്ക്  6.5 ശതമാനവും പലിശ നിരക്ക് ലഭിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News