FD Rates : ബാങ്ക് ഓഫ്‌ ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ചു, അറിയാം പുതിയ നിരക്ക്

തിയ നിക്ഷേപങ്ങൾക്കും പുതുക്കലുകൾക്കും നിലവിലെ നിരക്കുകൾ ബാധകമായിരിക്കും.

Written by - Zee Malayalam News Desk | Last Updated : Jun 17, 2022, 06:30 PM IST
  • 7 മുതൽ 45 ദിവസം വരെ യുള്ള നിക്ഷേപങ്ങൾക്ക് നിലവിൽ ബാങ്ക് നൽകുന്ന 2.8 ശതമാനം പലിശ
  • 181 മുതൽ 270 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.3 ശതമാനം
  • 271 ദിവസം മുതൽ 1 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.40 ശതമാനം
FD Rates : ബാങ്ക് ഓഫ്‌ ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ചു, അറിയാം പുതിയ നിരക്ക്
Bank of Baroda FD Rates : ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്കായിരിക്കും ഇത് ബാധകം. ബാങ്കിന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. 1 വർഷത്തിലോ അതിൽ കൂടുതലോ അല്ലെങ്കിൽ മൂന്ന് വർഷത്തിൽ താഴെയോ ഉള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണിത്. 
 
അറിയിപ്പുകൾ പ്രകാരം ആഭ്യന്തര, എൻആർഒ ടേം നിക്ഷേപകർക്ക് പുതിയ നിരക്കുകൾ പ്രകാരമുള്ള  പലിശ ലഭിക്കും. പുതിയ നിക്ഷേപങ്ങൾക്കും പുതുക്കലുകൾക്കും നിലവിലെ നിരക്കുകൾ ബാധകമായിരിക്കും.
അതേസമയം, 7 മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് നിലവിൽ ബാങ്ക് നൽകുന്ന 2.8 ശതമാനം പലിശ തന്നെ തുടരും. 
കണക്കുകൾ പ്രകാരം നിക്ഷേപകർക്ക് 181 മുതൽ 270 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.3 ശതമാനം പലിശ നിരക്ക് തുടർന്നും ലഭിക്കും. 271 ദിവസം മുതൽ 1 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.40 ശതമാനം പലിശയും ലഭിക്കും. 
 
പലിശ നിരക്കുകൾ ഇപ്രകാരം
 
7-14 ദിവസം-      2.8
15-45 ദിവസം-    2.8
46-90 ദിവസം -   3.7 
91-180 ദിവസം-   3.7
181-270 ദിവസം-  4.3 
271 ദിവസം – 1 വർഷം-4.4  
1 വർഷം-
 
1 വർഷം- 400 ദിവസം-  5.45
400 ദിവസം – 2 വർഷം-5.45
2 വർഷം- 3 വർഷം-        5.5
3 വർഷം- 5 വർഷം-        5.35
5 വർഷം – 10വർഷം-      5.35
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News