PM Kisan Samman Nidhi: രാജ്യത്താകമാനമുള്ള നിര്‍ധനരായ കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana).
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വര്‍ഷം തോറും 6000 രൂപയുടെ ധനസഹായമാണ് നല്‍കിവരുന്നത്. ഈ തുക 2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് സര്‍ക്കാര്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത്. ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ 12 തവണയാണ് 2,000 രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കിയത്. ഈ തുക ഒക്ടോബര്‍ മാസത്തില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയിരുന്നു.
Also Read : PM Kisan 13th Installment: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡു എന്ന് ലഭിക്കും?
ഇപ്പോള്‍ പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് കര്‍ഷകര്‍.
സൂചനകള്‍ അനുസരിച്ച് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 13-ാം ഗഡു ഉടന്‍ തന്നെ കര്‍ഷകര്‍ക്ക് ലഭിക്കും.
എന്നാല്‍, പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡുവിന് മുന്‍പായി കര്‍ഷകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതായത്, രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികവും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്ന സാഹചര്യത്തില്‍ സർക്കാർ കർഷകർക്ക് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു.
രാജ്യത്തുടനീളമുള്ള കർഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താമെന്ന് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിക്കൊണ്ട് സർക്കാർ അറിയിച്ചു. പിഎം കിസാൻ എഫ് പി ഒ സ്കീം (PM Kisan FPO Scheme) എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭിക്കുന്നു.
PM Kisan FPO Scheme ആർക്കാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്?
ഈ പദ്ധതി പ്രകാരം 11 അംഗങ്ങള്‍ ഉള്ള ഒരു കര്‍ഷക ഗ്രൂപ്പ് അതായത് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ് പി ഒ / എഫ്പിസി) രൂപീകരിക്കണം. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ബിസിനസ് സജ്ജീകരണങ്ങൾക്കും ഈ പദ്ധതി പ്രകാരം ഈ കർഷക ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം ലഭിക്കും. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കർഷകർക്ക് ആശ്വാസം പകരാനാണ് ഈ തീരുമാനം.
കര്‍ഷകര്‍ ചെയ്യേണ്ടത് എന്താണ്?
അതായത്, കുറഞ്ഞത് 11 കര്‍ഷകര്‍ ചേര്‍ന്ന് ഒരു സംഘടനയോ കമ്പനിയോ (എഫ്‌പിഒ) രൂപീകരിയ്ക്കുക.
എങ്ങനെ ധനസഹായത്തിന് അപേക്ഷിക്കാം?
നിങ്ങൾ നാഷണൽ അഗ്രികൾച്ചർ മാർക്കറ്റിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക
(https://www.enam.gov.in/web/).
ഇവിടെ FPO എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇതിനുശേഷം 'രജിസ്ട്രേഷൻ' എന്ന ഓപ്ഷനിലേക്ക് പോകുക.
ഇപ്പോൾ രജിസ്ട്രേഷൻ ഫോമിൽ ആവശ്യപ്പെട്ട വിവരങ്ങൾ പൂരിപ്പിക്കുക.
ഇപ്പോൾ പാസ്ബുക്ക് അല്ലെങ്കിൽ റദ്ദാക്കിയ ചെക്കും ഐഡി പ്രൂഫും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത് സമർപ്പിക്കുക.
ഈ പദ്ധതിയിലൂടെ രാജ്യത്തുടനീളം 10,000 എഫ്‌പിഒകൾ രൂപീകരിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതോടൊപ്പം കർഷകരുടെ ഉൽപ്പാദനം വർധിപ്പിക്കാനും വരുമാനം ഇരട്ടിയാക്കാനുമാണ് ഈ തീരുമാനം. ഇത് കർഷകരെ സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുമെന്നാണ് പ്രതീക്ഷ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...