സുരക്ഷിത നിക്ഷേപമാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ബാങ്കുകളുടെ സ്ഥിര നിക്ഷേപമാണ് അതിന് ഏറ്റവും ബെസ്റ്റ്. എല്ലാ ബാങ്കുകളും എഫ്ഡിക്ക് വലിയ പലിശ നൽകുന്നില്ല. എന്നാൽ എഫ്ഡിക്ക് 9 ശതമാനത്തിലധികം പലിശ നൽകുന്ന ചില ബാങ്കുകളുണ്ട്. അവയെ കുറിച്ചാണ്. ഇന്ന് പരിശോധിക്കുന്നത്. അവ ഏതൊക്കെ എന്ന് നോക്കാം.
FD യുടെ പലിശ
FD-കളിൽ 9%-ന് മുകളിൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് ചില ബാങ്കുകൾ മാത്രമാണ് . ഇതിൽ അധികവും ചെറുകിട ധനകാര്യ ബാങ്കുകളാണ്. ഇവയെ അപേക്ഷിച്ച് സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും വാഗ്ദാനം പലിശ വളരെ കുറവാണ്. 5 ലക്ഷം രൂപ വരെയുള്ള എല്ലാ സേവിംഗ്സ്, ഫിക്സഡ്, കറന്റ്, റിക്കറിംഗ് തുടങ്ങിയ എല്ലാ നിക്ഷേപങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും എന്നതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് (SFB) സാധാരണ പൗരന്മാർക്ക് 9 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനം വരെയും സ്ഥിര നിക്ഷേപങ്ങളിൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1001 ദിവസത്തെ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് 9.50% വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ പലിശ നിരക്കുകൾ 2023 ജൂൺ 14 മുതൽ ബാധകമാണ്.
ജന സ്മോൾ ഫിനാൻസ് ബാങ്ക്
ജന സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 366 ദിവസം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള കാലയളവിലേക്ക് സ്ഥിരനിക്ഷേപത്തിന് 9 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് നിക്ഷേപ നിരക്ക് 9.11 ശതമാനം വരെ വർധിപ്പിച്ചു. സാധാരണക്കാർക്ക് 3 ശതമാനം മുതൽ 8.51 ശതമാനം വരെയും FD പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 1000 ദിവസത്തെ കാലാവധിക്ക് 9.11 ശതമാനം പലിശയാണ് ഫിൻകെയർ വാഗ്ദാനം ചെയ്യുന്നത്. പുതിയ നിരക്കുകൾ 2023 മെയ് 25 മുതൽ പ്രാബല്യത്തിൽ വരും.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 444 ദിവസവും 888 ദിവസവും കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 9% ഉം സാധാരണ പൗരന്മാർക്ക് 8.50% ഉം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിരക്കുകൾ 2023 ജൂൺ 5 മുതൽ പ്രാബല്യത്തിൽ വരും.
ESAF സ്മോൾ ഫിനാൻസ് ബാങ്ക്
ESAF സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 2 വർഷം മുതൽ 3 വർഷം വരെ കാലയളവിലേക്ക് 9% പലിശയും സാധാരണ പൗരന്മാർക്ക് 8.50% പലിശയും വാഗ്ദാനം ചെയ്യുന്നു. നിരക്കുകൾ 2023 ഏപ്രിൽ 14 മുതൽ പ്രാബല്യത്തിൽ വരും.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് അഞ്ച് വർഷത്തേക്ക് നിക്ഷേപ നിരക്ക് 9.60 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് 4.50% മുതൽ 9.60% വരെ FD പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 999 ദിവസത്തെ കാലാവധിക്ക് ബാങ്ക് 9% ഓഫർ ചെയ്യുന്നു. 5 വർഷത്തെ കാലാവധിയുള്ള സാധാരണ പൗരന്മാർക്ക് ബാങ്ക് 9.10% വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2023 ജൂൺ 1 മുതൽ ബാധകമാണ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...