സാമ്പത്തികപരമായി ചില കാര്യങ്ങൾ പൂർത്തിയാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മാസമാണ് ജൂൺ. പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത് മുതൽ ഉയർന്ന ഇഫിഎഫ് പെൻഷന് അപേക്ഷ സമർപ്പിക്കുക വരെയുള്ള തുടങ്ങിയ സുപ്രധാന സാമ്പത്തികകാര്യങ്ങൾ ഈ ജൂൺ മാസത്തിൽ തന്നെ പൂർത്തിയാക്കേണ്ടതാണ്. ഈ കാലയളവിൽ തന്നെ ഇക്കാര്യങ്ങൾ ചെയ്ത തീർത്തില്ലെങ്കിൽ പിഴ അടയ്ക്കാനോ അല്ലെങ്കിൽ ചില സേവനങ്ങൾ നഷ്ടമാകേണ്ടി വന്നേക്കും.
പാൻ-ആധാർ ലിങ്ക്
ഒരു വ്യക്തിയുടെ സാമ്പത്തികപരമായ ആവശ്യങ്ങൾക്ക് ഏറ്റവും സുപ്രധാന രേഖയാണ് പെർമനെന്റ് അക്കൗണ്ട് നമ്പർ (പാൻ). ഈ രേഖയും നിർബന്ധമായിട്ടും ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് നിർദേശം ഇറക്കിയിരുന്നു. ജൂൺ 30ന് മുമ്പ് പാൻ-ആധാർ ബന്ധിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് നികുതി വകുപ്പിന്റെ നിർദേശം. അതേസമയം നിരവധി തവണയാണ് നികുതി വകുപ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടി നൽകിട്ടുള്ളത്. ഏറ്റവും അവസാനമായി 2023 മാർച്ച് 31ൽ നിന്നും ജൂൺ 30ലേക്ക് പാൻ-അധാർ ലിങ്ക് കാലാവധി നീട്ടുകയായിരുന്നു ഐടി ഡിപ്പാർട്ട്മെന്റ്. നൽകിയ കാലവധിക്ക് ശേഷം പാൻ ആധാർ കാർഡുമായി ബന്ധിപ്പിക്കുകയാണെങ്കിൽ 1,000 രൂപ പിഴ ഈടാക്കേണ്ടി വരും.
പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നികുതിദായകരായ സാധാരണക്കാർക്ക് ആധായ നികുതി റിട്ടേൺസ് സമർപ്പിക്കാൻ സാധിക്കുന്നതല്ല. ഈ രണ്ട് രേഖകൾ തമ്മിൽ ബന്ധിപ്പിച്ചാൽ മാത്രമെ ഐടിആർ സമർപ്പിക്കാൻ സാധിക്കൂ.
ഉയർന്ന ഇപിഎഫ് പെൻഷൻ അപേക്ഷ സമർപ്പിക്കൽ
ഇപിഎഫ് ഉയർന്ന പെൻഷൻ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയവും ജൂണിൽ അവസാനിക്കും. ജൂൺ 26 വരെയാണ് ഇതിനായി അപേക്ഷ സമർപ്പിക്കാൻ ഇപിഎഫ്ഒ സമയം അനുവദിച്ചിരിക്കുന്നത്. സുപ്രീ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇപിഎഫ്ഒ സംവിധാനനത്തിലൂടെ ഉയർന്ന പെൻഷൻ നൽകുന്ന ഓപ്ഷൻ ഏർപ്പെടുത്തിയത്.
ബാങ്ക് ലോക്കർ എഗ്രിമെന്റ്
2023 ഡിസംബർ 31ന് അകരം പുതിയ ലോക്കർ കരാറുകളുടെ ഘട്ടം ഘട്ടമായുള്ള പുതുക്കൽ പൂർത്തിയാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നിരുന്നാലും, 2023 ജൂൺ 30ന് അകം ബാങ്കുകൾ 50 ശതമാനം എൻറോൾമെന്റുകൾ പൂർത്തിയാക്കേണ്ടതാണ്. 2023 സെപ്റ്റംബർ 30ന് മുമ്പായി 75 ശതമാനവും പൂർത്തിയാക്കണം.
സൗജന്യ ആധാർ അപ്ഡേറ്റ്
ആധാർ വിവരങ്ങളിൽ തിരുത്തൽ നടത്തുന്നതിന് യുഐഡിഎഐ നിലവിൽ പണം ഈടാക്കുന്നില്ല. ജൂൺ 14 വരെ സൗജന്യമായിട്ടാണ് യുഐഡിഎഐ ഈ സേവനം ഉറപ്പാക്കുന്നത്. എന്നാൽ ആധാർ കേന്ദ്രങ്ങളിൽ പോയി ജൂൺ 14 ശേഷം ആധാർ വിവരങ്ങൾ ചേർക്കുന്നതിനോ, തിരുത്തലിനോ 50 രൂപ ഈടാക്കുന്നതാണ്. അതേസമയം ഈ സേവനം മൈആധാർ പോർട്ടലിൽ സൗജന്യമായി തന്നെ തുടരും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...