പുതിയ വാഹനം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഉടൻ ബുക്ക് ചെയ്തോളു; അടുത്ത വര്‍ഷം മുതല്‍ വില കുതിക്കും!

BS VI രണ്ടാം ഘട്ടത്തിനായി പ്രവർത്തിക്കുകയാണ് നിലവില്‍  ഇന്ത്യൻ വാഹന വിപണി.  

Written by - ​ഗോവിന്ദ് ആരോമൽ | Edited by - Jenish Thomas | Last Updated : Oct 12, 2022, 09:58 PM IST
  • വിദേശ വാഹനങ്ങളിലെ യൂറോ-VI എമിഷൻ മാനദണ്ഡങ്ങൾക്ക് തുല്യമായ ഭാരത് സ്റ്റേജ് VI അഥവാ ബിഎസ് 6 മാനദണ്ഡത്തിന്റെ രണ്ടാം ഘട്ടത്തിനായി പ്രവർത്തിക്കുകയാണ് നിലവില്‍ ഇന്ത്യൻ വാഹന വിപണി.
  • ഈ പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്, വാഹന വ്യവസായത്തിലെ എല്ലാ മേഖലകളിലും മൊത്തത്തിലുള്ള ഉൽപ്പാദനച്ചെലവിൽ വർധനവ് പ്രതീക്ഷിക്കുന്നു,
  • ഇത് പ്രധാനമായും ഫോർ വീലർ പാസഞ്ചർ, വാണിജ്യ വാഹനങ്ങളുടെ വിലയിൽ വർധനവിന് കാരണമാകും എന്നാണ് റിപ്പോര്‍ട്ടുകളിൽ സൂചിപ്പിക്കുന്നത്.
പുതിയ വാഹനം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഉടൻ ബുക്ക് ചെയ്തോളു; അടുത്ത വര്‍ഷം മുതല്‍ വില കുതിക്കും!

അടുത്ത വർഷം രാജ്യത്തെ എല്ലാ വിഭാഗത്തിലെയും യാത്രാ, വാണിജ്യ വാഹനങ്ങളുടെ വില വർധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.  2023 ഏപ്രിലിൽ നടപ്പിലാക്കാൻ പോകുന്ന കർശനമായ പൊല്യൂഷൻ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മോഡലുകൾ നവീകരിക്കാൻ വാഹന നിർമ്മാതാക്കൾ വൻ തോതിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതിനാലാണ് വില കൂടാൻ സാധ്യത എന്ന് റിപ്പോർട്ടുകളിൽ പറയുന്നത്. വിദേശ വാഹനങ്ങളിലെ യൂറോ-VI എമിഷൻ മാനദണ്ഡങ്ങൾക്ക് തുല്യമായ ഭാരത് സ്റ്റേജ് VI അഥവാ ബിഎസ് 6 മാനദണ്ഡത്തിന്റെ രണ്ടാം ഘട്ടത്തിനായി പ്രവർത്തിക്കുകയാണ് നിലവില്‍  ഇന്ത്യൻ വാഹന വിപണി.

ഈ പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്, വാഹന വ്യവസായത്തിലെ എല്ലാ മേഖലകളിലും മൊത്തത്തിലുള്ള ഉൽപ്പാദനച്ചെലവിൽ വർധനവ് പ്രതീക്ഷിക്കുന്നു, ഇത് പ്രധാനമായും ഫോർ വീലർ പാസഞ്ചർ, വാണിജ്യ വാഹനങ്ങളുടെ വിലയിൽ വർധനവിന് കാരണമാകും എന്നാണ് റിപ്പോര്‍ട്ടുകളിൽ സൂചിപ്പിക്കുന്നത്. തത്സമയ ഡ്രൈവിങ് എമിഷൻ ലെവലുകൾ നിരീക്ഷിക്കാൻ ഈ വാഹനങ്ങൾക്ക് ഓൺബോർഡ് സെൽഫ് ഡയഗ്നോസ്റ്റിക് ഉപകരണം പോലെയുള്ള കൂടുതൽ സങ്കീർണ്ണമായ ഉപകരണങ്ങൾ ആവശ്യമാണ്. കാറ്റലറ്റിക് കൺവെർട്ടറും ഓക്‌സിജൻ സെൻസറുകളായും ഇവ പ്രവർത്തിക്കും. 

ALSO READ : ഒറ്റ ചാർജിൽ 805 കീലോമീറ്റർ റേഞ്ച്; തരംഗമാകാൻ ടെസ്ലയുടെ സെമി EV ട്രക്ക്

ഏത് സാഹചര്യത്തിലും, എമിഷൻ സ്റ്റാൻഡേർഡ് പരിധി  കവിയുന്നുവെങ്കിൽ, വാഹനം സർവീസിനായി എത്തിക്കണം എന്ന് ഉപകരണം മുന്നറിയിപ്പുകൾ നല്‍കും. കത്തുന്ന ഇന്ധനത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന്, വാഹനങ്ങളിൽ പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇൻജക്ടറുകളും ഉണ്ടായിരിക്കും. ഇത് പെട്രോൾ എഞ്ചിനിലേക്ക് ഇഞ്ചെക്ട് ചെയ്യുന്ന ഇന്ധനത്തിന്റെ സമയവും അളവും നിയന്ത്രിക്കും.  ത്രോട്ടിൽ, ക്രാങ്ക്ഷാഫ്റ്റ് പൊസിഷനുകൾ, എയർ ഇൻടേക്ക് , എഞ്ചിന്റെ താപനില, എക്‌സ്‌ഹോസ്റ്റിൽ നിന്നുള്ള പുറന്തള്ളലുകൾ  (കണികകൾ, നൈട്രജൻ ഓക്‌സൈഡ്, CO2, സൾഫർ) എന്നിവ നിരീക്ഷിക്കാൻ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സെമികണ്ടക്ടര്‍ ചിപ്പുകളും നവീകരിക്കും. 

ഈ പുതിയ ഉപകരണങ്ങളും മാനദണ്ഡങ്ങളും വാഹന വിലയിൽ പ്രതിഫലിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉൽപ്പാദനച്ചെലവിൽ  വാഹന നിര്‍മ്മതാക്കള്‍ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇത് ഉപഭോക്താക്കളിലേക്ക് കൈമാറാനാണ് സാധ്യത. 2020 ഏപ്രിൽ 1 മുതലാണ് രാജ്യത്ത് ബിഎസ് IV മാനദണ്ഡത്തിൽ നിന്ന് കർശനമായ ബിഎസ് -VI എമിഷൻ വ്യവസ്ഥ പ്രാബല്യത്തിൽ വന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News