7th Pay Commission: സർക്കാർ ജീവനക്കാരുടെ Pension നിയമങ്ങളിൽ മാറ്റം, ഇപ്പോൾ പെൻഷൻ എത്ര ലഭിക്കുമെന്ന് അറിയാമോ?

7th Pay Commission: ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മരണശേഷം ലഭിക്കുന്ന പെൻഷന്റെ വ്യവസ്ഥകൾ ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ്. അറിയാം വിശദമായി..  

Written by - Ajitha Kumari | Last Updated : Jul 21, 2021, 01:55 PM IST
  • സർക്കാർ ജീവനക്കാരുടെ Pension നിയമങ്ങളിൽ മാറ്റം
  • പെൻഷനായി 7 വർഷത്തെ സേവന വ്യവസ്ഥയുടെ നിയമം റദ്ദാക്കി
  • നിങ്ങൾക്ക് ഇപ്പോൾ എത്ര പെൻഷൻ ലഭിക്കുമെന്ന് അറിയാമോ?
7th Pay Commission: സർക്കാർ ജീവനക്കാരുടെ Pension നിയമങ്ങളിൽ മാറ്റം, ഇപ്പോൾ പെൻഷൻ എത്ര ലഭിക്കുമെന്ന് അറിയാമോ?

7th Pay Commission: സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷവാർത്ത.  സർക്കാർ ജീവനക്കാരുടെ പെൻഷനുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സർക്കാർ അടുത്തിടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് (Pension Rule Change). 

അതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനും ആശ്രിതർക്കും സഹായം ലഭിക്കും. ഇതിനു കീഴിൽ പെൻഷൻ പണത്തിന്റെ 50 ശതമാനം ആശ്രിതർക്ക് നൽകും. ഈ സുപ്രധാന മാറ്റങ്ങളെക്കുറിച്ച് കൂടുതൽ അറിയാം..

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ പ്രതിമാസ ശമ്പളം 30,000 രൂപ വരെ വർദ്ധിക്കാം!

ആശ്രിതർക്ക് ആനുകൂല്യങ്ങൾ ലഭിക്കും (Dependents will get benefits)

പുതിയ ചട്ടമനുസരിച്ച് സർക്കാർ ജീവനക്കാരനെ ആശ്രയിക്കുന്നവർക്കുള്ള പെൻഷനായി 7 വർഷത്തെ സേവന വ്യവസ്ഥ നിർത്തലാക്കി. 7 വർഷത്തെ സേവനം പൂർത്തിയാകുന്നതിന് മുമ്പ് ഒരു സർക്കാർ ജീവനക്കാരൻ മരണമടഞ്ഞാൽ പെൻഷൻ പണത്തിന്റെ 50 ശതമാനം ജീവനക്കാരന്റെ കുടുംബത്തിന് നൽകും. 

അതായത് ഇപ്പോൾ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മരണശേഷം ലഭിക്കുന്ന പെൻഷന്റെ വ്യവസ്ഥകൾ നിർത്തലാക്കി. നേരത്തെ പല കേസുകളിലും ഈ കാരണം കൊണ്ട് കുടുംബാംഗങ്ങൾക്ക് പെൻഷന്റെ ആനുകൂല്യം നേടാനായില്ല.

Also Read: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ കാത്തിരിപ്പിന് വിരാമം; DA യും കുടിശ്ശികയും സെപ്റ്റംബറിൽ ലഭിക്കും

സർക്കാർ DA അലവൻസ് വർദ്ധിപ്പിച്ചു (Government increased dearness allowance)

ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രസർക്കാർ ഡിയർനസ് അലവൻസ് (Dearness Allowance) വർദ്ധിപ്പിച്ചു.

കേന്ദ്ര സർക്കാർ കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിയർ‌നെസ് അലവൻസും, ഡിയർനസ് റിലീഫും നിലവിലുള്ള 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഈ പുതിയ നിരക്കുകൾ 2021 ജൂലൈ 1 മുതൽ ബാധകമാകും.

കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ആനുകൂല്യങ്ങൾ (Benefits to Central Employees and Pensioners)

കൊറോണ പ്രതിസന്ധിയെത്തുടർന്ന് 2020 ഏപ്രിൽ മുതൽ 2021 ജൂലൈ വരെ 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 61 ലക്ഷം പെൻഷൻകാർക്കുമുള്ള ഡിയർനസ് അലവൻസ് ധനമന്ത്രാലയം നിർത്തിവച്ചിരുന്നു.   

Also Read: 7th Pay Commission: ജീവനക്കാർ‌ക്ക് DA ക്ക് നികുതി നൽകേണ്ടിവരും, എങ്ങനെ കണക്കാക്കും ഡിയർനസ് അലവൻസ്?

2021 ജൂൺ 30 വരെ അവർക്ക് ഡിഎയുടെ ആനുകൂല്യം ലഭിച്ചിട്ടില്ല. സർക്കാരിന്റെ ഈ നീക്കത്തിൽ നിന്ന് ഏകദേശം 48 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കും. ഇക്കാരണത്താൽ സർക്കാരിന്റെ ചെലവ് ഏകദേശം 34,401 കോടി രൂപ വർദ്ധിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News