Astrology: സത്യമാണോ ജ്യോതിഷം? എത്രത്തോളം വിശ്വസിക്കാം?

ഭാവി അറിയാനുളള ഉപാധി കൂടി എന്ന് പറയാം. ജ്യോതിഷികളെക്കുറിച്ചുളള പഠനം എന്നും ജ്യോതിഷത്തെ വ്യാഖ്യാനിക്കാം

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 02:06 PM IST
  • ജാതകം നോക്കുമ്പോൾ അതിൽ പ്രാധാന്യ ജാതകൻറെ ജനനസമയത്തിനാണ്.
  • ജനനസമയം കണ്ടെത്തുന്നതിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ
  • 12 ഭാവങ്ങളെയും 12 രാശികൾ എന്ന് പറയുന്നത്
Astrology: സത്യമാണോ ജ്യോതിഷം? എത്രത്തോളം വിശ്വസിക്കാം?

ജോത്സ്യൻറെ അടുത്തെത്തുന്ന ഏതൊരാൾക്കും അറിയേണ്ടത് തൻറെ ഭാവിയാണ്. ശുഭമോ അശുഭമോ തുടങ്ങി സംശയങ്ങളുടെ നീണ്ട നിര. പ്രശ്ന നിവർത്തിയിൽ പറഞ്ഞ് കൊടുക്കുന്നത് ചിലർക്ക് ഉൾക്കൊള്ളാനും പ്രയാസമുണ്ടാവും. അവിടെയാണ് സംശയങ്ങൾ ഉടലെടുക്കുന്നത്. ജ്യോതിഷവും അതിൻറെ സത്യവും പിന്നെ ചർച്ചയാവും. 

എന്താണ് ജ്യോതിഷം

ലളിതമായി പറഞ്ഞാൽ ജ്യോതി ശാസ്ത്രത്തെക്കുറിച്ചുളള അഗാദമായ പഠനമാണ് ജ്യോതിഷം. ഭാവി അറിയാനുളള ഉപാധി കൂടി എന്ന് പറയാം. ജ്യോതിഷികളെക്കുറിച്ചുളള പഠനം എന്നും ജ്യോതിഷത്തെ വ്യാഖ്യാനിക്കാം. ജ്യോതിഷം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ വളരെ കരുതലുണ്ടാകണം എന്നാണ് പഴയ തലമുറകൾ പറയുന്നത്. ജ്യോതിഷത്തിൽ 12 രാശികളാണുളളത്. 12 ഭാവങ്ങളെയും  12 രാശികൾ എന്ന് പറയുന്നത്. 

രാശികൾ നോക്കിയാൽ സൂര്യനെ ആരാധിക്കുന്ന ഒരു വിഭാഗമുണ്ട്. സൂര്യൻ കഴിഞ്ഞാൽ പ്രധാനം പിന്നെ ചന്ദ്രനാണ്. ചന്ദ്രന് മാതൃകാരകത്വമാണുളളത്. ചൊവ്വയ്ക്കുളളത് സഹോദര കാരകത്വമാണ്. വിദ്യയുടെ കാരകനാണ് ബുധൻ. ജാതകത്തിൽ ഏറ്റവും പ്രാധാന്യം വ്യാഴത്തിന് ആണ്. ശുക്രന്  ആസ്വാദനത്തിന്റെ കാരകത്വമാണുളളത്. ശനിയാകട്ടെ മരണകാരകനാണ്.

രാശി ചക്രം, ജനനസമയം

രാശിചക്രത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ട്. ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രമാണുളളത്. ജ്യോതിഷത്തിൽ സത്യം മാത്രമേ നമ്മൾ കണ്ടെത്താവൂ പറയാവു എന്നാണ് നിയമം.അത് പോലെ തന്നെ ജ്യോതിഷിക്ക് കാഴ്ച വസ്തു മാത്രമേ നൽകാനും പാടുളളു. 

ജ്യോതിഷത്തിൽ സമയത്തിനാണ് പ്രാധാന്യം. കോവിഡ് എന്ന മഹാമാരി നമ്മുടെ ലോകത്തെയാകെ കരിനിഴൽ വീഴ്ത്തിയിട്ട് 2 വര്‍ഷം പിന്നിടുന്നു.  കോവിഡ് എന്ന മഹാമാരിയിൽ ഇനി തീവ്രത കുറയുമെന്നാണ് ശാസ്ത്രം പറയുന്നത്.  ഭൂമിയിൽ പലമാറ്റങ്ങളും ഉണ്ടാകുന്നുണ്ട്.

രോഗത്തിന് ജ്യോതിഷത്തിൽ  സ്ഥാനമുണ്ടോ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം.  രോഗനിർണ്ണയം നടത്താൻ ജ്യോതിഷത്തിൽ കഴിയുമോ എന്നും സംശയങ്ങളുണ്ട്.  ഇതിൽ അറുപത് ശതമാനം സത്യമുണ്ട്.  എന്താണ് ബാലാരിഷ്ടത. കുട്ടികളിലുണ്ടാകുന്ന സമയദോഷമാണ് ബാലാരിഷ്ടത. ഗ്രഹങ്ങൾക്കെല്ലാം കാരകത്വമുണ്ട്. ജാതകം എന്നത് ഒരാളിനെക്കുറിച്ചുളള വിവരം ആണ്. 

ജാതകം നോക്കുമ്പോൾ അതിൽ പ്രാധാന്യ ജാതകൻറെ ജനനസമയത്തിനാണ്. ജനനസമയം കണ്ടെത്തുന്നതിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അത് വഴിയാണ് ഒരാളുടെ ഭാവി അറിയാൻ കഴിയുന്നത്. ഒരോന്നും ശാസ്ത്രീയമായ കണക്കുകളും ഗ്രഹനിലകളിൽ അധിഷ്ടിതവുമാണ്. ഇന്ന് പലരും ജ്യോതിഷത്തെ കച്ചവട വസ്തുവായി മാറ്റുന്നുണ്ട്. വഞ്ചനകളിൽപ്പെടാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടുന്ന ഏറ്റവും പ്രധാന കാര്യം.

(കടപ്പാട്: ശ്രീകുമാരൻ നായർ, Astrologer)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News