Weekly Career Horoscope: ഈ രാശിക്കാർക്ക് വിജയത്തിന്റെ വഴിയിൽ തടസ്സങ്ങളുണ്ടാകും; നിങ്ങളുടെ കരിയർ ജാതകം നോക്കാം

Weekly Career Horoscope: ഈ ആഴ്ച വിജയത്തിന്റെ പാതയിൽ തടസ്സങ്ങൾ ഉണ്ടാകാം. വെല്ലുവിളികളെ നേരിട്ട് മുന്നോട്ട് നീങ്ങാൻ ശ്രമിക്കുക. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് തീർച്ചയായും ലഭിക്കും.  

Written by - Zee Malayalam News Desk | Last Updated : Aug 7, 2023, 07:16 PM IST
  • വൃശ്ചികം രാശിക്കാർ ഏത് ജോലിയും മികച്ച രീതിയിൽ പൂർത്തിയാക്കും.
  • ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരും.
  • വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുക.
Weekly Career Horoscope: ഈ രാശിക്കാർക്ക് വിജയത്തിന്റെ വഴിയിൽ തടസ്സങ്ങളുണ്ടാകും; നിങ്ങളുടെ കരിയർ ജാതകം നോക്കാം

Weekly Career Horoscope: കരിയർ മാറ്റങ്ങളുണ്ടാകുമ്പോൾ പരിഭ്രാന്തരാകാതെ അതിനെ നേരിടുകയാണ് ചെയ്യേണ്ടത്. വെല്ലുവിളികളെ ഒരു അവസരമായി സ്വീകരിക്കുക. ഇത് വിജയത്തിലേക്കുള്ള പാത എളുപ്പമാക്കും. മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുക. റിസ്ക് എടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറരുത്. സ്വന്തം കഴിവിൽ വിശ്വസിക്കുക. തീർച്ചയായും വിജയം ലഭിക്കും. 

മേടം: മേടം രാശിക്കാർക്ക് കരിയറിൽ ഒരു പുതിയ വഴിത്തിരിവുണ്ടായേക്കാം. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തുകയും വിജയം നേടുന്നതിന് ഒരു പുതിയ പാത സ്വീകരിക്കുകയും ചെയ്യാം. സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. 

ഇടവം: കരിയറിനെക്കുറിച്ച് കൂടുതൽ ഉത്കണ്ഠാകുലരാകും. സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാം, എന്നാൽ ചിന്ത വളരെ കർക്കശമാകാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഇത് ദീർഘകാലാടിസ്ഥാനത്തിൽ സ്വീകരിക്കാൻ ബുദ്ധിമുട്ടാണ്. തടസ്സങ്ങളെ നേരിടാൻ ശ്രമിക്കുക, മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുക. നിക്ഷേപം നടത്താനോ സമ്പാദിക്കാനോ ഉള്ള നല്ല സമയമാണിത്.

മിഥുനം: ജോലി ആരംഭിക്കുന്നതിന് മുമ്പ് നേട്ടങ്ങളും നഷ്ടങ്ങളും പരിഗണിക്കാം. പക്ഷേ ചിലപ്പോൾ റിസ്ക്കുള്ള കാര്യങ്ങൾ എടുക്കുന്നത് മികച്ച ഫലങ്ങൾ നൽകിയേക്കാം. സ്വന്തം കഴിവിൽ വിശ്വസിക്കുക. തടസ്സങ്ങളെ മറികടക്കാൻ ശ്രമിക്കുക.

കർക്കിടകം: കരിയറിന്റെ പാതയിൽ ആവേശകരമായ വഴിത്തിരിവുകൾ ഉണ്ടാകാം. പ്രൊഫഷണൽ ജീവിതത്തിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു പുതിയ അഭിനിവേശം ഉണ്ടാകും. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കാം.

Also Read: Weekly Love Horoscope: ഈ രാശിക്കാരുടെ പ്രണയ ജീവിതം സന്തോഷകരമായിരിക്കും, ചിലരുടെ ബന്ധത്തിൽ നിരാശയുണ്ടാകാം

 

ചിങ്ങം: പ്രൊഫഷണൽ ജീവിതത്തിൽ ചിലർ നിങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെറ്റായ കാര്യത്തിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചേക്കാം. ഇത് മികച്ചതാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ അതിൽ അപകടം മറഞ്ഞിരിക്കാം. അതിനാൽ തിടുക്കത്തിൽ തീരുമാനം എടുgക്കാതിരിക്കുക. 

കന്നി: നിങ്ങളുടെ ആശയത്തെ വെല്ലുവിളിക്കുന്ന പ്രോജക്റ്റുകളിൽ നിന്ന് പിന്മാറുന്നത് നിങ്ങൾക്ക് ശരിയായ തീരുമാനമായി തോന്നിയേക്കാം, പക്ഷേ പുതിയ കാര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറ്റാനുള്ള അവസരമാണിത്. സഹപ്രവർത്തകരുമായി ഇടപഴകുക, ഒന്നിലധികം കാഴ്ചപ്പാടുകൾ നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കുന്നത് എളുപ്പമാക്കും. സാമ്പത്തികമായി, ഈ ആഴ്ച ജാഗ്രത പാലിക്കേണ്ടതുണ്ട്.

തുലാം: പ്രശ്നത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കാം. സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുക.

വൃശ്ചികം: ഏത് ജോലിയും മികച്ച രീതിയിൽ പൂർത്തിയാക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരും. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുക. സാമ്പത്തിക സ്ഥിരതയ്ക്കായി സാമ്പത്തിക ഉപദേഷ്ടാവുമായി സംസാരിക്കുക.

ധനു: തന്ത്രങ്ങൾ ശക്തിപ്പെടുത്തുക. നിങ്ങളുടെ ആശയങ്ങളുമായി പൊരുത്തപ്പെടുന്ന സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കുക. സാമ്പത്തിക നേട്ടങ്ങൾക്കായി നിക്ഷേപം നടത്താൻ ഒരുങ്ങിയേക്കാം.

മകരം: എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് നിങ്ങൾക്ക് നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തും. സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കുക. ഇതിലൂടെ പുതിയ അവസരങ്ങൾ തുറക്കും. 

കുംഭം: കുംഭം രാശിക്കാർക്ക് ഈ ആഴ്ച ബിസിനസിൽ പുരോഗതിയുണ്ടാകും. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന്റെ ഗുണം നല്ല ഫലങ്ങൾ നൽകും. പങ്കാളിത്ത ബിസിനസിൽ സാമ്പത്തിക നേട്ടങ്ങൾ വർദ്ധിപ്പിക്കാൻ അവസരമുണ്ടാകാം. എന്നാൽ കൃത്യമായി ചിന്തിച്ചതിന് ശേഷം മാത്രം നിക്ഷേപം നടത്തുക.

മീനം: നിങ്ങൾ നിക്ഷേപം നടത്തുകയും മികച്ച വരുമാനം പ്രതീക്ഷിക്കുകയും ചെയ്യുന്ന പ്രോജക്റ്റ് അല്ലെങ്കിൽ ടാസ്കിൽ അപ്രതീക്ഷിത എതിർപ്പ് നേരിടേണ്ടി വന്നേക്കാം. തടസ്സങ്ങൾ ചില സമയങ്ങളിൽ വളരാനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള അവസരമാണ്. ഈ ആഴ്ച നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അസ്വസ്ഥരാകാതെ അതിനെ മറികടക്കാൻ ശ്രമിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News