Shukra Margi 2023: ശുക്രൻ നേർരേഖയിലേക്ക്; ഈ 4 രാശിക്കാർ ക്ക് ലഭിക്കും രാജകീയ ജീവിതം

Shukra Margi 2023: സമ്പത്തിന്റെയും മഹത്വത്തിന്റെയും ആഡംബരത്തിന്റെയും ഘടകമായ ശുക്രൻ നേർരേഖയിൽ സഞ്ചരിസഞ്ചരിക്കുകയാണ്.  2023 സെപ്റ്റംബർ 4 മുതൽ ശുക്രൻ കർക്കടകത്തിൽ നേർരേഖയിൽ നീങ്ങുകയാണ്. ശുക്രന്റെ ഈ സഞ്ചാരം ആളുകളുടെ ജീവിതത്തിലും സാമ്പത്തിക അവസ്ഥയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Sep 12, 2023, 05:30 PM IST
  • ശുക്രൻ നേർരേഖയിൽ സഞ്ചരിക്കുകയാണ്.
  • സെപ്റ്റംബർ 4 മുതൽ ശുക്രൻ കർക്കടകത്തിൽ നേർരേഖയിൽ നീങ്ങുകയാണ്
  • ശുക്രന്റെ ഈ സഞ്ചാരം ആളുകളുടെ ജീവിതത്തിലും സാമ്പത്തിക അവസ്ഥയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്
Shukra Margi 2023: ശുക്രൻ നേർരേഖയിലേക്ക്;  ഈ 4 രാശിക്കാർ ക്ക് ലഭിക്കും രാജകീയ ജീവിതം

Venus Direct 2023 in Kark: ജ്യോതിഷത്തിൽ ശുക്രനെ സമ്പത്ത്, ആഡംബരം, പ്രതാപം, സ്നേഹം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ ശുക്രനെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നതും. ശുക്രന്റെ സംക്രമവും മാറ്റവും എല്ലാ രാശിക്കാരിലും ശുഭ-അശുഭകരമായ ഫലങ്ങൾ നൽകുന്നു. സെപ്റ്റംബർ 4 മുതൽ ശുക്രൻ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി ഇതിന് മുൻപ് ശുക്രൻ കർക്കടകത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയായിരുന്നു.  ശുക്രന്റെ ചലനത്തിലെ ഈ മാറ്റം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും എങ്കിലും ഈ 4 രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും. ശുക്രൻ വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാർക്ക് അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

Also Read: ബുധൻ നേർരേഖയിലേക്ക്; സെപ്റ്റംബർ 16 മുതൽ ഇവർക്ക് ലഭിക്കും ആഡംബര ജീവിതവും വൻ പുരോഗതിയും!

ഇടവം (Taurus): ശുക്രന്റെ നേർരേഖയിലൂടെയുള്ള ചലനം  ഇടവം രാശിക്കാർക്ക് സാമ്പത്തിക നേട്ടം നൽകും. ഈ സമയം ഇവരുടെ വരുമാനം വർദ്ധിക്കും, കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും, ഷോപ്പിംഗ് നടത്താണ് യോഗമുണ്ടാകും, ജീവിതനിലവാരം മെച്ചപ്പെടും, ഈ സമയം പരമാവധി ആസ്വദിക്കാൻ കഴിയും, അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും.

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ശുക്രൻ ഈ സഞ്ചാരമറ്റം വലിയ നേട്ടങ്ങൾ നൽകും. സമ്പത്ത് ലഭിക്കും, വസ്തുവകകളിൽ നിന്ന് ലാഭം ഉണ്ടാകും അതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പഴയ പ്രശ്നങ്ങൾ നീങ്ങും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂർണമായ പ്രയോജനം ലഭിക്കുന്നതിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും. പ്രണയ ജീവിതം, ദാമ്പത്യ ജീവിതം നന്നായി നടക്കും.

Also Read: Shani Margi: ശനി നേർരേഖയിലേക്ക്.. ഈ രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

തുലാം (Libra): തുലാം രാശിയുടെ അധിപൻ ശുക്രനാണ്.  അതുകൊണ്ടുതന്നെ ശുക്രന്റെ നേർരേഖയിലൂടെയുള്ള ചലനം ഇവർക്ക് ധാരാളം ഗുണം നൽകും. ഇതിലൂടെ നിങ്ങളുടെ വരുമാനം വർദ്ധിക്കും, കടം തീരും, ഏത് വലിയ ആഗ്രഹവും നിറവേറ്റാൻ കഴിയും, പുതിയ ജോലി നേടും. പ്രധാനപ്പെട്ട ചില ജോലികളിൽ വിജയം കൈവരിക്കാൻ കഴിയും. നിങ്ങൾക്ക് വളരെ നല്ല ഒരു ജോലി ഓഫർ ലഭിച്ചേക്കാം.

കന്നി (Virgo): കന്നി രാശിക്കാർക്ക് ശുക്രൻ വലിയ നേട്ടങ്ങൾ നൽകും. ഈ സമയം ഇവരുടെ വരുമാനം വർദ്ധിക്കുന്നതിന്റെ ശക്തമായ സൂചനകളുണ്ട്. പുതിയ സ്രോതസ്സുകളിൽ നിന്ന് ധനനേട്ടം ഉണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങൾ നീങ്ങും. ബിസിനസ്സ് വളരെ നന്നായി നടക്കും. നിങ്ങളുടെ ലാഭം വർദ്ധിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. പഴയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് ലാഭം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News