Guruvayur Anayottam : തൃശ്ശൂരിലെ ഉത്സവങ്ങളില്‍ ക്ഷേത്രത്തിനകത്ത് 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി; ഗുരുവായൂർ ആനയോട്ടത്തിന് മൂന്നാനകൾ

ആറാട്ടുപുഴ പൂരത്തിനെ കുറിച്ചുള്ള തീരുമാനങ്ങൾ സ്വീകരിക്കാൻ പ്രത്യേക ഡിഎംസി വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 13, 2022, 06:59 PM IST
  • തൃശൂർ ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
  • കൂടാതെ വരവ് പൂരങ്ങൾക്ക് മൂന്ന് ആനകളെ അനുവദിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.
  • ആറാട്ടുപുഴ പൂരത്തിനെ കുറിച്ചുള്ള തീരുമാനങ്ങൾ സ്വീകരിക്കാൻ പ്രത്യേക ഡിഎംസി വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
  • ഗുരുവായൂർ ആനയോട്ടത്തിന് രവികൃഷ്ണൻ, ദേവദാസ്, വിഷ്ണു എന്നീ ആനകൾ പങ്കെടുക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്.
Guruvayur Anayottam : തൃശ്ശൂരിലെ ഉത്സവങ്ങളില്‍ ക്ഷേത്രത്തിനകത്ത് 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി; ഗുരുവായൂർ ആനയോട്ടത്തിന് മൂന്നാനകൾ

Thrissur : തൃശ്ശൂരിൽ ഉത്സവങ്ങളിൽ ക്ഷേത്രത്തിനകത്ത് 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി നൽകി. ഗുരുവായൂർ ആനയോട്ടത്തിൽ മൂന്ന് ആനകളെ അനുവദിക്കും. തൃശൂർ ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. കൂടാതെ വരവ് പൂരങ്ങൾക്ക് മൂന്ന് ആനകളെ അനുവദിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.

ആറാട്ടുപുഴ പൂരത്തിനെ കുറിച്ചുള്ള തീരുമാനങ്ങൾ സ്വീകരിക്കാൻ പ്രത്യേക ഡിഎംസി വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗുരുവായൂർ ആനയോട്ടത്തിന്  രവികൃഷ്ണൻ, ദേവദാസ്, വിഷ്ണു എന്നീ ആനകൾ പങ്കെടുക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്ത ആറ് ആനകളിൽ നിന്നാണ് മൂന്നാനകളെ നറുക്കിട്ടെടുത്തത്.

ALSO READ: ആറ്റുകാൽ പൊങ്കാല; 1500 പേർക്ക് ദർശനത്തിന് അനുമതി, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ആനയോട്ട ചടങ്ങ് നാളെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ആരംഭിക്കുന്നത്. ആദ്യം ചടങ്ങിൽ ഒരാനയെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന് തീരുമാനിച്ചിരുന്നു. പിന്നീട് ഇത് മൂന്നാനകളായി വർധിപ്പിക്കമെന്ന് ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഗുരുവായൂർ അമ്പലത്തിലെ ഉത്സവത്തിന്റെ ആരംഭമാണ് ആനയോട്ടം.

ALSO READ: Sabarimala Temple: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെമുതൽ ഭക്തർക്ക് പ്രവേശനം

 

ആനയോട്ടത്തിലൂടെ തെരഞ്ഞെടുക്കുന്ന ആനയാണ്  ഉത്സവത്തിന് ഭഗവാന്റെ സ്വർണ തിടമ്പ് ഉത്സവത്തിന്  എഴുന്നള്ളിക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്നാണ് ആനയോട്ടം ആരംഭിക്കുന്നത്. തുടർന്ന് അമ്പലത്തിന്റെ ഉള്ളിൽ ഏഴ് പ്രദക്ഷിണത്തോടെ ആനയോട്ടം അവസാനിക്കും. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ നട കടക്കുന്ന ആനയാണ് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News