സ്വന്തം സഹോദരങ്ങളോട് ജന്മനാ അൽപ്പം അസൂയ വെച്ച് പുലർത്തുന്നവരുണ്ട്. മക്കളിൽ തന്നേക്കാൾ പ്രാധാന്യം അവർക്ക് ലഭിക്കുന്നതോ അവരെ ആളുകൾ കൂടുതൽ അടുപ്പിക്കുന്നതോ ഒന്നും ഇവർക്ക് ഇഷ്ടമല്ല അത്തരം രാശിക്കാരെയാണ് ഇവിടെ പരിശോധിക്കുന്നത്.
കർക്കിടകം
കർക്കിടകം രാശിക്കാർ തങ്ങളുടെ മാതാപിതാക്കളുമായി ഉയർന്ന ബന്ധം പുലർത്തുന്നവരാണ്. പിതാവിൽ നിന്ന് എപ്പോഴും സ്നേഹവും പരിചരണവും ഇവർ തേടി കൊണ്ടിരിക്കും. ഏറ്റവും അനുസരണയുള്ള കുട്ടികളാണ് ഇവർ. മാതാപിതാക്കളുടെ വാത്സല്യത്തിന് ഇവർ മുൻഗണന നൽകും. സഹോദരങ്ങളെ അവർ പലപ്പോഴും അവഗണിക്കുകയും മാതാപിതാക്കളെ അവരോട് സ്നേഹത്തോട് ഇടപെടാനും ഇവർ അനുവദിക്കില്ല
കന്നിരാശി
ഒരേ ലിംഗത്തിലുള്ള ഒരു സഹോദരനുമായി നല്ല ബന്ധം തുടരാൻ കന്നിരാശിക്കാർക്ക് പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഒരേ ലിംഗക്കാരായ സഹോദരങ്ങളോട് അവർ വളരെ കർക്കശക്കാരാണ്. പലപ്പോഴും അവരുമായുള്ള ബന്ധം ഇവർ ഒരു മത്സരമാക്കി മാറ്റും. എന്നാൽ മറ്റൊരു കൂട്ടർ സഹോദരങ്ങളെ വളരെ അധികം സ്നേഹിക്കുകയും അവരെ പ്രൊത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ്.
വൃശ്ചികം
വൃശ്ചികം ഒരു ജല ചിഹ്നമായതിനാൽ അമിതമായ ചിന്തകളിലും അനാവശ്യ ആശങ്കകളിലും എപ്പോഴും ഇവർ വ്യാപ്തരായിരിക്കും. ഇവർക്ക് വളരെ വേഗത്തിൽ നിരാശ പിടിപെടുന്നവരാണ്. തങ്ങളുടെ കുടുംബത്തിൽ തനിക്ക് തന്നെ പ്രാധാന്യം വേണമെന്ന് ഇവർ ആഗ്രഹിക്കുന്നു. തങ്ങളുടെ സഹോദരൻ/ സഹോദരി സ്വഭാവത്താൽ ദുർബലനായ വ്യക്തിയാണെന്ന് കുടുംബത്തെ ബോധ്യപ്പെടുത്താൻ ഇവർ ചില ഗെയിമുകൾ കളിക്കും. ഇവരുടെ മത്സരസ്വഭാവം എല്ലായ്പ്പോഴും സഹോദരങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
ധനു
ധനു രാശിക്കാർക്ക് അവരുടെ സഹോദരങ്ങൾ തങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണുമ്പോൾ അസൂയ ഉണ്ടാവുന്നവരാണ്. ഇത് അവരെ ഉയർന്ന സമ്മർദത്തിലാക്കുകയും ചെയ്യും. ഇവർക്ക് അവരുടെ സഹോദരങ്ങളെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും, മാത്രമല്ല അവരുടെ റോഡ് വ്യക്തമാക്കുന്നതിന് തെറ്റായ പാതയിലേക്ക് അവരെ നയിക്കാനും കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...