സൂര്യന്റെ രാശി മാറ്റം; ഈ നക്ഷത്രക്കാർ സൂക്ഷിക്കുക

മെയ് 14 ആയ ഇന്ന് സൂര്യന്‍ മേടം രാശി വിട്ട് ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇതിനെ നാം പറയുന്നത് ഇടവ സംക്രാന്തി എന്നാണ്.   

Written by - Ajitha Kumari | Last Updated : May 14, 2021, 07:04 AM IST
  • മെയ് 14 ന് സൂര്യന്‍ മേടം രാശി വിട്ട് ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നു.
  • സൂര്യന്‍ ഈ രാശിയില്‍ നില്‍ക്കുന്നത് ജൂണ്‍ 15 വരെയാണ്.
  • ഈ രാശിമാറ്റം നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാം
സൂര്യന്റെ രാശി മാറ്റം; ഈ നക്ഷത്രക്കാർ സൂക്ഷിക്കുക

മെയ് 14 ആയ ഇന്ന് സൂര്യന്‍ മേടം രാശി വിട്ട് ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇതിനെ നാം പറയുന്നത് ഇടവ സംക്രാന്തി എന്നാണ്. സൂര്യന്‍ ഈ രാശിയില്‍ നില്‍ക്കുന്നത് ജൂണ്‍ 15 വരെയാണ് . ഈ രാശിമാറ്റം നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം...

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ഈ കൂറുകാർക്ക് ദാമ്പത്യജീവിതത്തിന് നല്ല സമയമാണ്. അതുപോലെ വിദ്യാര്‍ഥികള്‍ക്കും അനുകൂലകാലമാണ്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ഈ കൂറുകാർക്ക് ഈ സമയം അത്ര നല്ലതല്ല.  ചെലവുകള്‍ വര്‍ധിക്കും, കുടുംബത്തില്‍ കലഹങ്ങളുണ്ടാകാതെ സൂക്ഷിക്കണം, തൊഴില്‍മേഖലയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.  

Also Read: Akshaya Tritiya 2021: അക്ഷയ തൃതീയയിൽ ഇവ സംഭാവന ചെയ്യുക, ഉത്തമ ഗുണം ഫലം 

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

ഈ കൂറുകാർ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക, അതുപോലെ കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം, ചെലവ് വര്‍ധിച്ചേക്കാം. 

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ഈ കൂറുകാർക്ക് ഇത് നല്ല സമയമാണ്.  സമൂഹത്തില്‍ ബഹുമാനം വര്‍ധിക്കും, കുടുംബ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും, വിവേകത്തോടെ പ്രവര്‍ത്തിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ഈ കൂറുകാർക്ക് നല്ല സമയമാണ്. കുടുംബജീവിതം സന്തോഷകരമാകും, ആത്മവിശാസം വര്‍ധിക്കും. തൊഴില്‍മേഖയില്‍ ഗുണകരമായ മാറ്റങ്ങള്‍ക്കു സാധ്യത.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ഈ കൂറുകാർ കുറച്ചൊന്നു സൂക്ഷിക്കുക.  ഇവർക്ക് ഈ സമയം ആത്മീയ താല്‍പ്പര്യം വര്‍ധിക്കും, തൊഴിലില്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരും, ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കേണ്ടി വരും. 

Also Read: Sovereign Gold Bond Scheme 2021-22: സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ വീണ്ടും സുവർണ്ണാവസരം

 

തുലാക്കുറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

ഈ കൂറുകാർ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക, സാമ്പത്തിക സ്ഥിതിക്ക് മാറ്റമുണ്ടാകില്ല. കൂട്ടുകച്ചവടം നടത്തുന്നവര്‍ക്ക് നേട്ടമുണ്ടാകും. 

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ഈ രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണിത്. ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയും അതുപോലെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ഈ രാശിയിലുള്ള വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയമാണ്. ശത്രുക്കളെ കരുതിയിരിക്കണം, സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

ഈ രാശിക്കാർ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം, വിദ്യാര്‍ഥികള്‍ക്ക് അത്ര അനുകൂലമായ സമയമല്ല. സാമ്പത്തിക കാര്യത്തില്‍ ശ്രദ്ധാപൂര്‍വം തീരുമാനങ്ങളെടുക്കണം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ഈ കൂറുകാര്‍ക്ക് സമ്മിശ്രഫലങ്ങളാണ്. സംരംഭകര്‍ക്ക് കാര്യങ്ങള്‍ അനുകൂലമായേക്കും എന്നാൽ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

Also Read: Jagannath Temple: ശ്രീകൃഷ്ണന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അപൂർണ്ണമാണ്, അറിയാം ഇതുമായി ബന്ധപ്പെട്ട കഥ 

 

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ഈ രാശിക്കാർ ക്ഷമയോടും ധൈര്യത്തോടും വെല്ലുവിളികളെ അഭിമുഖീകരിക്കണം. കൂടാതെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം ഇവർക്ക് ആത്മീയ താല്‍പ്പര്യം വര്‍ധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News