Shani Mangal Yuti 2024: കുംഭ രാശിയിൽ ചൊവ്വ-ശനി സംഗമം; ഈ രാശിക്കാർക്കിനി സുവർണ്ണദിനങ്ങൾ!

Saturn Mars Conjunction: കുംഭ രാശിയിൽ ശനിയും ചൊവ്വയും കൂടിച്ചേരാൻ പോകുകയാണ്.  അതിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.

Written by - Ajitha Kumari | Last Updated : Mar 9, 2024, 01:43 PM IST
  • കുംഭ രാശിയിൽ ശനിയും ചൊവ്വയും കൂടിച്ചേരാൻ പോകുകയാണ്
  • അതിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ
  • കുംഭരാശിയിലെ ശനി ചൊവ്വ സംഗമം ഏതാണ്ട് 30 വർഷങ്ങൾക്ക് ശേഷമാണ് നടക്കുന്നത്
Shani Mangal Yuti 2024: കുംഭ രാശിയിൽ ചൊവ്വ-ശനി സംഗമം; ഈ രാശിക്കാർക്കിനി സുവർണ്ണദിനങ്ങൾ!

Shani Mangal Yuti 2024 Effects: മാർച്ച് 15 ന് വൈകുന്നേരം 05:42 ന് കുംഭ രാശിയിൽ ചൊവ്വ പ്രവേശിക്കും.  ഇവിടെ നേരത്തെ തന്നെ ശനിയുണ്ട്.  ഇതിലൂടെ കുംഭ രാശിയിൽ ശനിയും ചൊവ്വയും കൂടിച്ചേരും. ഈ രാശികളുടെ കൂടിച്ചേരലിൽ ചില രാശിക്കാർക്ക് അശുഭ ഫലങ്ങൾ ഉണ്ടാകുമെങ്കിലും ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ഉണ്ടാകും. 

Also Read: ഒരു വർഷത്തിന് ശേഷം വ്യാഴ രാശിയിൽ ബുധാദിത്യ യോഗം; 3 രാശിക്കാർക്ക് ലഭിക്കും ധനനേട്ടം, സമ്പത്ത്, സ്ഥാനക്കയറ്റം

 

ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വ അതിന്റെതായ സമയത്താണ് രാശി മാറുന്നത്. ചൊവ്വയെ പൊതുവെ സാഹസം, പരാക്രമം, ഊർജ്ജം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ചൊവ്വയുടെ രാശിമാറ്റം ജോലിയിൽ പദവി, ആദരവ് എന്നിവയുണ്ടാകാം. കുംഭ രാശിയിലെ ശനി ചൊവ്വ സംഗമം ഏതാണ്ട് 30 വർഷങ്ങൾക്ക് ശേഷമാണ് നടക്കുന്നത്. കാരണം ശനിയ്ക്ക് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് വരാൻ രണ്ടര വർഷത്തെ സമയമെടുക്കും. ഈ ഗ്രഹങ്ങളുടെ കൂടിച്ചേരൽ നേട്ടമാകാൻ പോകുന്ന ആ രാശികളെ കുറിച്ച് നമുക്കറിയാം...

മേടം (Aries):  ഈ രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് ഈ സംഗമം നടക്കാൻ പോകുന്നത്. ഇതിലൂടെ ഇവർക്ക് വിശേഷ ലാഭം ലഭിക്കും. നിങ്ങളെടുക്കുന്ന ഒരു വലിയ തീരുമാനം നിങ്ങൾക്ക് വൻ നേട്ടങ്ങൾ നൽകും. ഈ സമയം മേടം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.  ശമ്പളം കൂടിയേക്കും.  അപ്രതീക്ഷിത ധനനേട്ടം ലഭിക്കും.  കുട്ടികളിൽ നിന്നും സന്തോഷ വാർത്ത ലഭിക്കും. വ്യാപാരത്തിലും നല്ല നേട്ടമുണ്ടാകും. 

Also Read: ശനി ദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർ പൊളിക്കും, നിങ്ങളും ഉണ്ടോ?

 

ധനു (Sagittarius): ഈ രാശിക്കാരുടെ മൂന്നാം ഭവനത്തിലാണ് ഈ സംഗമം ഉണ്ടാകുന്നത്.  അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.  കുട്ടികൾ ഇല്ലാത്തവർക്ക് അതിനുള്ള സമയമായിട്ടുണ്ട്. ജോലി മാറാൻ ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള അവസരമുണ്ട്.  വിദേശത്ത് പഠനത്തിനുള്ള അവസരമുണ്ടാകും. നിങ്ങളുടെ പ്രണയ ജീവിതം നന്നായിരിക്കും.  വ്യാപാര ത്തിൽ ഈ സമയം നല്ല നേട്ടങ്ങള ഉണ്ടാകും.  നിക്ഷേപങ്ങൾക്ക് വലിയ ലാഭം ലഭിക്കും.  

കുംഭം (Aquarius): ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ സംഗമം നടക്കാൻ പോകുന്നത്.  അതുകൊണ്ടുതന്നെ ഇത് കുംഭം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും.  വളരെ നാളായി നടക്കാതിരുന്ന കാര്യങ്ങൾ നടക്കും.  ജോലി സ്ഥലത്ത് ഭാഗ്യം തുണയ്ക്കും. എല്ലാ കാര്യങ്ങളിലും നേട്ടം ലഭിക്കുന്നതോടൊപ്പം പദോന്നതിയും ഉണ്ടാകും. ബിസിനസിൽ നല്ല നേട്ടമുണ്ടാകും. അതിലൂടെ സമ്പത്ത് വർധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News