Shukra Mahadasha: ശുക്രന്റെ മഹാദശ നൽകും 20 വർഷത്തേക്ക് രാജാവിനെപ്പോലെയുള്ള ജീവിതം!

Shukra Mahadasha: ജ്യോതിഷത്തിൽ ശുക്രന്റെ മഹാദശയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.  ശുക്രന്റെ മഹാദശ പരമാവധി 20 വർഷം നീണ്ടുനിൽക്കും.  ഈ സമയത്ത് അപാര സമ്പത്തും ഐശ്വര്യവും നൽകും.

Written by - Ajitha Kumari | Last Updated : Jun 15, 2023, 11:15 PM IST
  • ശുക്രന്റെ മഹാദശ
  • ജ്യോതിഷത്തിൽ ശുക്രന്റെ മഹാദശയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്
  • ശുക്രന്റെ മഹാദശ പരമാവധി 20 വർഷം നീണ്ടുനിൽക്കും
Shukra Mahadasha: ശുക്രന്റെ മഹാദശ നൽകും 20 വർഷത്തേക്ക് രാജാവിനെപ്പോലെയുള്ള ജീവിതം!

Shukra Mahadasha Benefits: ജാതകത്തിൽ ബലവാനായ ശുക്രൻ ഉള്ള ഒരാൾക്ക് രാജാവിനെപ്പോലെയുള്ള ജീവിതം ലഭിക്കുന്നതിനാൽ ശുക്രന്റെ മഹാദശ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ശുക്രന്റെ മഹാദശ പരമാവധി 20 വർഷം നീണ്ടുനിൽക്കും. ഈ സമയത്ത് വ്യക്തിക്ക് ധാരാളം സമ്പത്തും സമൃദ്ധിയും ലഭിക്കുന്നു.  അവർ ഒരു രാജാവിനെപ്പോലെ ജീവിക്കും. ശാരീരിക സന്തോഷം, സമ്പത്ത്, സ്നേഹം, സൗന്ദര്യം, ആകർഷണം എന്നിവ നൽകുന്ന ഗ്രഹമാണ് ശുക്രൻ. ശുക്രൻ ശുഭ ഭാവനാണെങ്കിൽ ആ വ്യക്തി വളരെ ആകർഷകനാകുകയും ധാരാളം സ്നേഹവും പണവും നേടുകയും ചെയ്യും.

Also Read: Budh-Chandrma Yuti: വരുന്ന 3 ദിവസത്തേക്ക് ഈ രാശിക്കാരുടെ വീടുകളിൽ വൻ ധനമഴ

ജാതകത്തിൽ ശുക്രൻ ഉച്ച സ്ഥാനത്ത് ആയിരിക്കുന്നവർക്ക് ശുക്രന്റെ മഹാദശ ആരംഭിക്കുമ്പോൾ തന്നെ അവരുടെ ഭാഗ്യം ആരംഭിക്കും. അവരുടെ നടക്കാതിരുന്ന കാര്യങ്ങൾ ഇതോടെ നടന്നു തുടങ്ങും. ശുക്രൻ ഇവർക്ക് ധാരാളം സമ്പത്തും ആഡംബരവും സൗന്ദര്യവും സ്നേഹവും നൽകും. ശുക്രന്റെ മഹാദശ ഈ ആളുകളെ അപാരമായ സമ്പത്തിന്റെ ഉടമകളാക്കും. ഇവരുടെ  ജീവിതം പ്രണയവും റൊമാൻസും കൊണ്ട് നിറയും.  ആരുടെ ജാതകത്തിലാണോ ശുക്രൻ അശുഭമോ ബലഹീനമോ ആയിട്ടുള്ളത് അവരുടെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ വന്നുചേരും.  ശുക്രൻ ബലഹീനനാണെങ്കിൽ ശുക്രന്റെ മഹാദശ അശുഭകരമായ ഫലങ്ങൾ നൽകും. ശുക്രദോഷമോ അല്ലെങ്കിൽ ശുക്രന്റെ അശുഭഫലമോ ഒഴിവാക്കാൻ ചില ഉപായങ്ങൾ ചെയ്യണം.

Also Read: Kedar Yoga: കേദാർ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടവും സ്ഥാനമാനാദികളും!

ശുക്രൻ നീചഗതിയിലായാൽ ചെയ്യേണ്ട ഉപായങ്ങൾ

ശുക്രൻ നീചജാതിയിലാകുമ്പോൾ വേദനയും ദാരിദ്ര്യവും ഇല്ലായ്മയും നിറഞ്ഞ ജീവിതമായിരിക്കും ലഭിക്കുക.  അത്തരമൊരു സാഹചര്യത്തിൽ പ്രതിവിധികൽ ചെയ്യണം.  ഇതിന് ഏറ്റവും അനുയോജ്യമായ ദിവസം വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച ശുക്രനും ലക്ഷ്മിക്കുമായി സമർപ്പിച്ചിരിക്കുന്നു.

- വെള്ളിയാഴ്ച ശുക്ര ദേവനെയും ലക്ഷ്മി ദേവിയേയൂം ആരാധിക്കുക. ശുക്ര ദേവന്റെ 'ശുക്രായ നമഃ' എന്ന മന്ത്രം ജപിക്കുക, അത് ഗുണം ചെയ്യും. ലക്ഷ്മിയെ ആരാധിക്കുന്നതോടൊപ്പം അരിയുടെ പായസമോ മിഠായിയോ ദാനം ചെയ്യാം.

Also Read: Shukra Gochar 2023: ജൂലൈ 7 മുതൽ ഈ രാശിക്കാരുടെ ജീവിതത്തിൽ വമ്പൻ മാറ്റങ്ങൾ, ലഭിക്കും സമ്പത്തും മഹത്വവും!

- വെള്ളിയാഴ്ച ഉറുമ്പുകൾക്ക് മാവും പഞ്ചസാരയും നൽകുന്നത് ശുക്രദോഷത്തിന് ആശ്വാസം നൽകും.

-  വെള്ളിയാഴ്ച ശുക്രനുമായി ബന്ധപ്പെട്ട പാൽ, തൈര്, നെയ്യ്, വെള്ള വസ്ത്രങ്ങൾ, വെളുത്ത മുത്തുകൾ മുതലായവ ദാനം ചെയ്യുക.

-വെള്ളിയാഴ്ച വെളുത്ത വസ്ത്രങ്ങൾ ധരിക്കാനും വെളുത്ത വസ്തുക്കൾ ഉപയോഗിക്കാനും ശ്രമിക്കുക.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News