Shukra Gochar 2023: ശനിയുടെ രാശിയിൽ ശുക്രന്‍റെ സംക്രമണം ഈ 3 രാശിക്കാര്‍ സമ്പന്നരാകും

Shukra Gochar 2023:  2023 ജനുവരി 22 ന്, ശുക്രൻ ശനിയുടെ രാശിയായ കുംഭത്തിൽ സംക്രമിക്കാൻ പോകുന്നു. ഈ സംക്രമം  എല്ലാ രാശി ചിഹ്നങ്ങളെയും ബാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Jan 12, 2023, 11:25 AM IST
  • 2023 ജനുവരി 22 ന്, ശുക്രൻ ശനിയുടെ രാശിയായ കുംഭത്തിൽ സംക്രമിക്കാൻ പോകുന്നു. ഈ സംക്രമം എല്ലാ രാശി ചിഹ്നങ്ങളെയും ബാധിക്കും.
Shukra Gochar 2023: ശനിയുടെ രാശിയിൽ ശുക്രന്‍റെ സംക്രമണം ഈ 3 രാശിക്കാര്‍ സമ്പന്നരാകും

Venus Transit 2023: ജ്യോതിഷത്തിൽ, ശുക്രനെ ആഡംബരത്തിന്‍റെയും സമ്പത്തിന്‍റെയും സമൃദ്ധിയുടെയും സ്നേഹത്തിന്‍റെയും ഗ്രഹമായാണ് കണക്കാക്കുന്നത്.  ജാതകത്തില്‍ ശുക്രന്‍റെ സ്ഥാനം മഹത്വമേറിയതാണ്. 

ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ ബലവാനാണെങ്കിൽ അവർ ആഡംബര ജീവിതം നയിക്കുന്നവരായിരിക്കും. ഇവർക്ക് പേരും പ്രശസ്തിയും ഉണ്ടാകും. ജാതകത്തിൽ ശുക്രൻ ഉന്നതനായി നിന്നാൽ എല്ലാ തരത്തിലും നേട്ടങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുക. അതേപോലെ ഗുണങ്ങളും ഏറെയാണ്‌. 

Also Read:  Makar Sankranti 2023:  മകരസംക്രാന്തിയ്ക്ക് ഗംഗാസ്നാനം നടത്തുന്നതിന്‍റെ പ്രാധാന്യം എന്താണ്? 

ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. അവ ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. സൂര്യൻ ഒരു വ്യക്തിക്ക് പ്രശസ്തിയും ബഹുമാനവും നൽകുന്നുണ്ടെങ്കിലും, സന്തോഷവും ആശ്വാസവും നൽകുന്ന ഗ്രഹമാണ് ശുക്രൻ. 

Also Read:  Broom Remedies for Money: ചൂല്‍ നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 

2023 ജനുവരി 22 ന്, ശുക്രൻ ശനിയുടെ രാശിയായ കുംഭത്തിൽ സംക്രമിക്കാൻ പോകുന്നു. ഈ സംക്രമം  എല്ലാ രാശി ചിഹ്നങ്ങളെയും ബാധിക്കും. എന്നാൽ,  മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയും. അതായത്, ശനിയുടെ രാശിയിൽ ശുക്രന്‍റെ  സംക്രമണം മൂലം ചില രാശിക്കാര്‍ സമ്പന്നരാകും. ഇവര്‍ക്ക് എല്ലാ തരത്തിലും നേട്ടത്തിന്‍റെ സമയമാണ് വരാന്‍ പോകുന്നത്.  

Also Read:  Mangal Margi 2023:  ഈ രാശിക്കാരുടെ ജീവിതം ജനുവരി 13 മുതൽ തകിടം മറിയും, അശുഭ കാര്യങ്ങള്‍ക്ക് സാധ്യത 

ശുക്രൻ ശനിയുടെ രാശിയായ കുംഭത്തിൽ സംക്രമിക്കുന്നതുമൂലം നേട്ടങ്ങള്‍ കൊയ്യുന്നത് ഈ രാശിക്കാരാണ്.. 

ഇടവം രാശി (Taurus Zodiac Sign)  

ഇടവം രാശിക്കാരുടെ ലഗ്നാധിപനും ആറാം ഭാവാധിപനുമാണ് ശുക്രൻ. അതിനാല്‍ ശുക്രന്‍റെ  സംക്രമം മൂലം ഇടവം രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ഒരു ഇടവം രാശിക്കാര്‍ സ്ത്രീ സഹപ്രവർത്തകയുടെ സഹായത്തോടെ, ബിസിനസില്‍ ലാഭം ഉണ്ടാകും.  ഇടവം രാശിക്കാരായ സ്ത്രീകൾക്ക് പുതിയ ജോലി തുടങ്ങാം. ഒരു സ്ത്രീ സുഹൃത്ത് നിങ്ങളെ സഹായിയ്ക്കും.  ഈ സമയം വാഹനം വാങ്ങാനും സാധ്യതയുണ്ട്. ശുക്രന്‍റെ അനുഗ്രഹം മൂലം ന്‍ ഈ രാശിക്കാരുടെ ഭവനത്തില്‍ മംഗള കർമ്മങ്ങൾ നടക്കും. 

തുലാം  രാശി (Libra Zodiac Sign) 

തുലാം രാശിക്കാർക്ക് എട്ടാം ഭാവാധിപനും ലഗ്നാധിപനും ശുക്രനാണ്. ശുക്രന്‍റെ സംക്രമം മൂലം  ഈ രാശിക്കാര്‍ക്ക്  ബിസിനസില്‍ നല്ല ലാഭം പ്രതീക്ഷിക്കാം. ഈ രാശിക്കാരുടെ പ്രണയ ജീവിതം അതിമനോഹരമായിരിക്കും. കുടുംബാംഗങ്ങളുടെ സ്നേഹം ലഭിക്കും.  സിനിമ, കല എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക് ഈ സംക്രമം ഏറെ ഗുണം ചെയ്യും. ആശയവിനിമയം, എഴുത്ത് എന്നിവയുമായി ബന്ധപ്പെട്ടവർക്ക് വലിയ ജോലി വാഗ്ദാനങ്ങൾ വന്നേക്കാം. 

കുംഭം രാശി (Aquarius Zodiac Sign) 

കുംഭം രാശിയിൽ ശുക്രൻ സഞ്ചരിക്കും. ഇക്കാരണത്താൽ ഈ രാശിക്കാര്‍ക്ക് നിങ്ങൾക്ക് എല്ലാ ഭാഗത്തുനിന്നും സന്തോഷം ലഭിക്കും. ദാമ്പത്യത്തിൽ തടസ്സങ്ങളുണ്ടെങ്കിൽ അവ നീങ്ങും. നിങ്ങൾ പങ്കാളിത്തത്തോടെ ഏതെങ്കിലും ജോലി ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ശുഭകരമായ സമയമാണ്. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. വിവാഹിതരായ ദമ്പതികൾക്ക് ശിശു ആസൂത്രണത്തിന് അനുയോജ്യമായ സമയമാണിത്. സ്ത്രീകളുടെ ജീവിതത്തിൽ പുതിയ പ്രണയ ബന്ധങ്ങള്‍ക്ക് സാധ്യത. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News