Shukra Gochar 2022: ശുക്ര രാശിമാറ്റം: ജൂലൈയിൽ ഈ രാശിക്കാരുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാകും!

Shukra Gochar 2022: ജ്യോതിഷമനുസരിച്ച് ജൂലൈയിൽ ശുക്രന്റെ രാശി മാറ്റം ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ കൊണ്ടുവരും. ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കുമ്പോൾ  ഏതൊക്കെ രാശിക്കാർക്കാണ് ഗുണം എന്ന് നോക്കാം...

Written by - Ajitha Kumari | Last Updated : Jul 7, 2022, 06:28 AM IST
  • ജൂലൈയിൽ ശുക്രന്റെ രാശി മാറ്റം ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ കൊണ്ടുവരും
  • ജൂലൈയിൽ 5 വലിയ ഗ്രഹങ്ങൾ സ്ഥാനം മാറും
  • ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കുമ്പോൾ ഏതൊക്കെ രാശിക്കാർക്കാണ് ഗുണം
Shukra Gochar 2022:  ശുക്ര രാശിമാറ്റം: ജൂലൈയിൽ ഈ രാശിക്കാരുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാകും!

Venus Transit: ജൂലൈയിൽ 5 വലിയ ഗ്രഹങ്ങൾ സ്ഥാനം മാറും. ജ്യോതിഷ പ്രകാരം ഒരു ഗ്രഹം അതിന്റെ സ്ഥാനം മാറുമ്പോൾ എല്ലാവരെയും ബാധിക്കും. അതിന്റെ സ്വാധീനം ഓരോ വ്യക്തിയുടെ ജീവിതത്തിലും കാണപ്പെടും. ഇതിന്റെ ഫലങ്ങൾ ശുഭകരമോ അല്ലെങ്കിൽ അശുഭകരവുമോ ആകാം. ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയിലാണ് സഞ്ചരിക്കുന്നത്. ജൂലൈ 13 ന് ശുക്രൻ മിഥുന രാശിയിൽ സംക്രമിക്കും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് അതിന്റെ പ്രത്യേക ഗുണം ലഭിക്കും.  അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം...

Also Read: Shani Gochar: ജൂലൈ 12 ന് ശനി മകരത്തിൽ, ഈ രാശിക്കാർക്ക് കണ്ടകശനിയിൽ നിന്നും മോചനം!

ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ശുക്രൻ ഈ രാശിയുടെ പതിനൊന്നാം ഭാവത്തിൽ സംക്രമിക്കും. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവനമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ പരിവർത്തന സമയത്ത് വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യത ദൃശ്യമാണ്. ഇതോടൊപ്പം നിരവധി പുതിയ വരുമാനമാർഗങ്ങളും കണ്ടുവരുന്നു. ബിസിനസ്സ് ഇടപാടുകൾ പ്രയോജനകരമാകും. ഇതിൽ നിന്ന് നല്ല ലാഭത്തിന് സാധ്യതയുണ്ട്. ചിങ്ങം രാശിയുടെ മൂന്നാമത്തേയും പത്താമത്തേയും ഭാവത്തിന്റെ അധിപനാണ് ശുക്രൻ. കൂടാതെ ഇത് ജോലിയുടെയും ബിസിനസ്സിന്റെയും ഘടകമായി കണക്കാക്കുന്നു. അതിനാൽ ഈ കാലയളവിൽ പുതിയ തൊഴിൽ ഓഫർ വന്നേക്കാം. ബിസിനസ്സിൽ നിങ്ങൾക്ക് വിജയം ലഭിക്കും. ഈ സമയം ഒപ്പൽ രത്നം (Opal gemstone) ധരിക്കുന്നത് ഗുണം ചെയ്യും.

Also Read: Surya Gochar 2022: സൂര്യ സംക്രമണം: ജൂലൈ 16 മുതൽ തുടങ്ങും ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ!

കന്നി (Virgo): ശുക്രൻ കന്നിയുടെ പത്താം ഭാവത്തിൽ സഞ്ചരിക്കുന്നു. ഇത് ജോലിയുടെ സ്ഥാനമാണ്.  അതുകൊണ്ടുതന്നെ ഈ സമയത്ത് പുതിയ ജോലി ഓഫർ വന്നേക്കാം. ജോലിസ്ഥലത്ത് സ്ഥലം മാറ്റത്തിന് സാധ്യത. പ്രമോഷനോ ശമ്പള വർധനവിനോ സാധ്യത.  വ്യവസായികൾക്കും നേട്ടമുണ്ടാകും. ഈ സമയത്ത് നടത്തുന്ന പുതിയ ശ്രമങ്ങൾ വിജയിക്കും. ഏത് പ്രധാനപ്പെട്ട ബിസിനസ്സ് ഇടപാടിലും നിങ്ങൾക്ക് നിക്ഷേപിക്കാം. പങ്കാളിത്ത പ്രവർത്തനങ്ങളിൽ ധനലാഭമുണ്ടാകും.

ഇടവം (Taurus): ശുക്രൻ ഇടവത്തിന്റെ രണ്ടാം ഭാവത്തിൽ  സംക്രമിക്കും. ഇതിനെ ധനത്തിന്റെയും വാണിയുടേയും സ്ഥലം എന്ന് വിളിക്കുന്നു. ഈ സമയത്ത് ബിസിനസ്സിൽ ലാഭമുണ്ടാകാം. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. ബിസിനസ് തുടരുന്നതിന് അനുകൂല സമയമാണ്. ഇടവം രാശിയുടെ എട്ടാം ഭാവത്തിന്റെ അധിപനാണ് ശുക്രൻ.  ഇത് ഗവേഷണത്തിന്റെയും രഹസ്യ രോഗത്തിന്റെയും ഘടകമായി കണക്കാക്കുന്നു. അതിനാൽ, ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ധനലാഭമുണ്ടാകും. ബിസിനസ്സിലും ലാഭമുണ്ടാകാം. ഈ സമയം ഒപ്പൽ രത്നം (Opal gemstone) ധരിക്കുന്നത് ഗുണം ചെയ്യും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News