Shani Gochar 2023: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ശനി കൃപ; 2025 വരെ ധനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല!

Shani Gochar 2023: 2023 ജനുവരി 17-ന് ശനി മകരം രാശിയിൽ നിന്നും കുംഭ രാശിയിലേക്ക് പ്രവേശിക്കും.  ഇത് വർഷാവസാനം വരെ ഈ രാശിയിൽ തുടരുകയും ചെയ്യും. ഈ സംക്രമണം പല രാശികളിലും പലതരത്തിലുള്ള നേട്ടങ്ങൾ കൊണ്ടുവരും. ണ്ടാകില്ല 

Written by - Ajitha Kumari | Last Updated : Dec 15, 2022, 10:22 AM IST
  • പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ പല ഗ്രഹങ്ങളും സ്വന്തം ചലനങ്ങളിൽ മാറ്റം വരുത്തും
  • 2023 ന്റെ തുടക്കത്തിൽ ശനി കുംഭ രാശിയിൽ പ്രവേശിക്കും
  • ഇതിലൂടെ വിപരീത്ത രാജയോഗം സൃഷ്ടിക്കും
Shani Gochar 2023: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ശനി കൃപ;  2025 വരെ ധനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല!

Saturn Transit 2023: പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ പല ഗ്രഹങ്ങളും സ്വന്തം ചലനങ്ങളിൽ മാറ്റം വരുത്തും. 2023 ന്റെ തുടക്കത്തിൽ ശനി കുംഭ രാശിയിൽ പ്രവേശിക്കും.  ഇതിലൂടെ വിപരീത്ത രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും. പുതുവർഷത്തിൽ ചില രാശിക്കാർക്ക് ശനിദേവന്റെ കൃപയാൽ വമ്പിച്ച നേട്ടങ്ങൾ ലഭിക്കും.  അത് ഏത് രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

Also Read: ലക്ഷ്മി നാരായണ യോഗം ഈ രാശിക്കാർക്ക് നൽകും വൻ സമ്പൽസമൃദ്ധി! 

 

കർക്കടകം (Cancer): ജ്യോതിഷ പ്രകാരം കുംഭ രാശിയിലേക്കുള്ള ശനിയുടെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. കർക്കടകത്തിലെ എട്ടാമത്തെ ഭാവമാണ് ശനിദേവനുള്ളത്. ജനുവരി 17 ന് ശനി രാശിമാറും.  ഇതിലൂടെ ശനി വിപരീത രാജയോഗം സൃഷ്ടിക്കും. അത്തരമൊരു സാഹചര്യത്തിൽ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് നേട്ടമുണ്ടാകും. ഇവർക്ക് ലഭിക്കുന്ന ബഹുമാനത്തിലും ആദരവിലും വർദ്ധനവുണ്ടാകും. ഈ സമയത്ത് വ്യവസായികൾക്കും വമ്പിച്ച ആനുകൂല്യങ്ങൾ ലഭിക്കും മാത്രമല്ല കാലങ്ങളായി ലഭിക്കില്ലെന്ന് വിചാരിച്ചിരുന്ന പണം തിരികെ ലഭിക്കും. 

കന്നി (Virgo): കന്നി രാശിയുടെ ആറാം ഭാവത്തിലൂടെയാണ് ശനി  രാശിമാറുന്നത്. ഇതിലൂടെ വിപരീത രാജയോഗം രൂപപ്പെടും. ഈ സ്ഥലത്ത് ശനി സംക്രമിക്കുന്നതോടെ കോടതി വ്യവഹാരങ്ങളിൽ നിന്നും നിങ്ങൾക്ക് മോചനം ലഭിക്കും. പഴയ കടം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയിൽ നിന്നും പെട്ടെന്ന് ആശ്വാസം ലഭിക്കും. വിദ്യാർത്ഥികൾക്കും ഈ സമയം അനുകൂലമാണ്. ഈ കാലയളവിൽ ജോലി മാറ്റത്തിനും ബിസിനസ്സിൽ പുരോഗതിക്കും വൻ സാധ്യതയുണ്ട്.

Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്‌..! വീഡിയോ വൈറൽ

 

ധനു (Sagittarius): ജ്യോതിഷ പ്രകാരം ധനു രാശിയുടെ മൂന്നാം ഭാവത്തിന്റെ അധിപൻ ശനിയാണ്.  പുതു വർഷാരംഭത്തിൽ ഈ രാശിക്കാർക്ക് ഏഴര ശനിയിൽ നിന്നും മോചനം ലഭിക്കും.  ഈ രാശിയുടെ മൂന്നാം ഭാവത്തിലൂടെയാണ് ശനിയുടെ രാശിമാറ്റം. ഇതിലൂടെ വിപരീത രാജയോഗം രൂപപ്പെടുന്നു. ഇത് സാഹസത്തിന്റേയും ധീരതയുടേയും ഭവനമാണ്. ഇക്കാരണത്താൽ വർഷം മുഴുവനും ധനു രാശിക്കാർക്ക് ആത്മവിശ്വാസവും ഉത്സാഹവും വർദ്ധിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും വരുമാന വർദ്ധനവിനുമുള്ള കടുത്ത സാധ്യതകളുണ്ട്.

മീനം (Pisces): മീന രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ശനി രാശിമാറുന്നത്.  ശനി ഈ ഭവനത്തിലേക്ക് രാശിമാറുന്നതിലൂടെ വിപരീത രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ദീർഘകാലമായി ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഈ സമയം വലിയ ആശ്വാസം നൽകും. ഇറക്കുമതി-കയറ്റുമതിയുമായി ബന്ധപ്പെട്ടും അതുപോലെ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവർക്ക് ഈ സമയം പ്രത്യേക ആനുകൂല്യം ലഭിക്കും. ശരിക്കും പറഞ്ഞാൽ ഈ രാശിക്കാർക്ക് ഈ സമയത്ത് പുരോഗതിയുടെ എല്ലാ വഴികളും തുറക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News