ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അവയുടെ പ്രത്യേക സമയത്താണ് സഞ്ചരിക്കുന്നത്. മാർച്ച് 17 ന് ശനി കുംഭത്തിൽ ഉദിക്കാൻ പോകുന്നു ഈ കാലയളവിൽ, കന്നി, മകരം എന്നിവയുൾപ്പെടെയുള്ള ചില രാശിക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം. ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ ഫലങ്ങൾ ഇതിലൂടെ ഉണ്ടാവുമെന്ന് നോക്കാം.
മിഥുനം
മിഥുന രാശിക്കാർക്ക് ശനിയുടെ ഉദയം ദോഷഫലങ്ങൾ ഉണ്ടാക്കും. ഈ കാലയളവിൽ ഒന്നിലും നിക്ഷേപിക്കരുത്. ഈ കാലയളവിൽ നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടിവരും. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്, ദേഷ്യം വർദ്ധിക്കുന്നത് നിങ്ങളുടെ ആരോഗ്യം മോശമാകാൻ ഇടയാക്കും. കരിയറിൽ ജോലി മാറ്റം സംബന്ധിച്ച് ഇപ്പോൾ തീരുമാനമെടുക്കാതിരിക്കുന്നതാണ് നല്ലത്.
കർക്കടകം
കർക്കടക രാശിക്കാർക്ക് കരിയറിൽ പെട്ടെന്ന് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, ജോലിയിൽ അനിശ്ചിതത്വം വർദ്ധിക്കുകയും ബിസിനസ്സിൽ വലിയ നഷ്ടം നേരിടേണ്ടിവരുകയും ചെയ്യാം. ഈ കാലയളവിൽ, ലാഭകരമായ ഇടപാടുകൾ നിങ്ങളുടെ കൈകളിൽ നിന്ന് വഴുതിപ്പോയേക്കാം. ദാമ്പത്യജീവിതത്തിലെ ബന്ധങ്ങളെയും ചിലപ്പോൾ ഇത് ബാധിക്കും. വഴക്കുകൾ ഉണ്ടാവാം അത് വഴി കുടുംബത്തിൽ അസ്വസ്ഥത ഉണ്ടാകും.
കന്നി
കന്നി രാശിക്കാർക്ക് അശുഭകരമായ ഫലങ്ങൾ നേരിടേണ്ടിവരും. സാമ്പത്തിക നഷ്ടം ഈ സമയത്ത് ഉണ്ടായേക്കാം. ആരെയും അന്ധമായി വിശ്വസിക്കരുത്. പുതിയ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സമയത്ത് അത് ഒഴിവാക്കുക. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ആരോഗ്യപരമായ അപചയവും ചിലപ്പോൾ നേരിടേണ്ടി വരാം. സുഹൃത്തുക്കളുമായി വഴക്ക് ഉണ്ടാകാം. കരിയറുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങൾ എടുക്കരുത്.
മകരം
മകരം രാശിക്കാർക്ക് പല വിധത്തിലുമുള്ള പ്രശ്നങ്ങൾ വർദ്ധിക്കും. വീട്ടുചെലവുകളിൽ ഈ സമയത്ത് വർദ്ധനവുണ്ടാകും. നിങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. മാനസിക അസ്വസ്ഥത വർദ്ധിക്കും, ജോലിയുമായി ബന്ധപ്പെട്ട് മനസ്സിൽ സംശയങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ ആരുമായും പണമിടപാട് നടത്തരുത്.
കുംഭം
കുംഭം രാശിക്കാർക്ക് അശുഭകരമായ ഫലങ്ങൾ ലഭിക്കും. ചെലവുകൾ വർദ്ധിക്കും. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. ജോലിയിലും ബിസിനസ്സിലും ജാഗ്രത പാലിക്കുക. നിങ്ങൾക്കെതിരെ ആരെങ്കിലും ഗൂഢാലോചന നടത്താം. ശ്രദ്ധയോടെ വാഹനം ഓടിക്കണം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബന്ധുക്കളുമായുള്ള പണമിടപാടുകൾ ഒഴിവാക്കുക. ഈ കാലയളവിൽ വസ്തുവിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.