Sabarimala: മകരജ്യോതി ദർശനത്തിനായി10 വ്യൂ പോയിന്റുകൾ; പുല്ലുമേട്ടിലും ഒരുക്കങ്ങൾ പൂർത്തിയായി

Makara Jyothi darshanam: ആറുമണിയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയുണ്ടാകും. പൊന്നമ്പലമേട്ടില്‍ വിളക്ക് തെളിയും.

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 12:19 PM IST
  • ഒന്നര ലക്ഷത്തിലധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ
  • ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്
  • മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകളാണ് ഉള്ളത്
Sabarimala: മകരജ്യോതി ദർശനത്തിനായി10 വ്യൂ പോയിന്റുകൾ; പുല്ലുമേട്ടിലും ഒരുക്കങ്ങൾ പൂർത്തിയായി

പത്തനംതിട്ട: മകരജ്യോതി ദർശനത്തിനായി ഒരുങ്ങി ശബരിമല സന്നിധാനവും പരിസരവും. ആറുമണിയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയുണ്ടാകും. പൊന്നമ്പലമേട്ടില്‍ വിളക്ക് തെളിയും. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും നിരവധി ഭക്തരാണ് എത്തിയിരിക്കുന്നത്. ഭക്തർ മകരജ്യോതി ദർശനത്തിനായി സന്നിധാനത്ത് തുടരുകയാണ്.

ഒന്നര ലക്ഷത്തിലധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകളാണ് ഉള്ളത്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള മകരസംക്രമ പൂജ പുലര്‍ച്ചെ 2.45ന് നടന്നു. സൂര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന സമയത്താണ് പൂജ.

മകരവിളക്ക് ദർശനത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്നത് പുല്ലുമേട്ടിലാണ്. മകരജ്യോതി ദർശനത്തിനായി പുല്ലുമേട്ടിലും ഒരുക്കങ്ങൾ പൂർത്തിയായി. പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും മകരജ്യോതി ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എട്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1400 പോലീസുകാരെ ജില്ലയിൽ വിവിധ ഭാഗങ്ങളിലായി സുരക്ഷക്കായി നിയോഗിക്കും.

പുല്ലുമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത്തവണ ഡ്രോൺ നിരീക്ഷണവും ഉണ്ടാകും. പുല്ലുമേട്ടിലേക്ക് സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്പോസ്റ്റ് എന്നിവിടങ്ങൾ വഴി ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ. മകര വിളക്ക് ദർശനത്തിന് ശേഷം  ഭക്തരെ സന്നിധാനത്തേക്ക് പോകാൻ അനുവദിക്കില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News