Dhanteras 2023: ധന്തേരാസിൽ രൂപപ്പെടുന്ന ധന യോഗം ഈ 5 രാശിക്കാർക്ക് നൽകും വൻ സാമ്പത്തിക നേട്ടങ്ങൾ!

Dhanteras 2023 Auspicious Yog: ഇത്തവണ ധന്തേരാസിൽ നിരവധി ശുഭകരമായ സംയോഗങ്ങൾ നടക്കും. ഏത് രാശിക്കാർക്കാണ് ധന്തേരാസ് കൂടുതൽ ശുഭകരമെന്ന് നമുക്ക് നോക്കാം.

Written by - Ajitha Kumari | Last Updated : Nov 7, 2023, 02:11 PM IST
  • ഇത്തവണ ധന്തേരാസിൽ നിരവധി ശുഭകരമായ സംയോഗങ്ങൾ നടക്കും
  • ഏത് രാശിക്കാർക്കാണ് ധന്തേരാസ് കൂടുതൽ ശുഭകരമെന്ന് നമുക്ക് നോക്കാം
Dhanteras 2023: ധന്തേരാസിൽ രൂപപ്പെടുന്ന ധന യോഗം ഈ 5 രാശിക്കാർക്ക് നൽകും വൻ സാമ്പത്തിക നേട്ടങ്ങൾ!

Dhanteras 2023 Auspicious Yog: ഈ വർഷം നവംബർ 10 വെള്ളിയാഴ്ചയാണ് ധൻതേരസ് വരുന്നത്. പല ഹിന്ദു കലണ്ടറുകളും ജ്യോതിഷികളുടെയും പ്രവചനമനുസരിച്ച് ഈ വർഷം ധന്തേരാസിൽ നിരവധി ശുഭകരമായ യോഗങ്ങൾ സംഭവിക്കാൻ പോകുകയാണ്. ധന്തേരാസിന്റെ ദിനം ഷോപ്പിംഗുകൾക്ക് കൂടുതൽ പ്രധാന്യമുള്ളത് പോലെ  ഈ ദിവസത്തിനും വലിയ പ്രാധാന്യമുണ്ട്. ധന്വന്തരി ജയന്തിയും ഈ ദിവസം ആഘോഷിക്കുന്നു. ഇക്കുറി ദന്തേരസിൽ പല ശുഭ യോഗങ്ങളും രൂപപ്പെടുന്നതായി ജ്യോതിഷികൾ പറയുന്നുണ്ട്.  ഇത് 5 രാശികളിലുള്ളവർക്ക് വളരെ ശുഭകരമായിരിക്കും.  ഏത് 5 രാശിക്കാർക്കാണ് ഈ ധന്തേരാസ് ശുഭകരവും ഗുണകരവുമാകുന്നതെന്ന് നമുക്ക് നോക്കാം.

Also Read: Shani Margi: 235 ദിവസത്തേക്ക് ഈ രാശിക്കാർ സൂക്ഷിക്കുക, ശനി നൽകും സർവ്വത്ര ദോഷം!

ജ്യോതിഷപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച്, ധന്തേരസിൽ നിരവധി ശുഭകരമായ യോഗങ്ങൾ സംഭവിക്കും. ഇതിലൂടെ ബിസിനസുകാർക്ക്  വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും. യഥാർത്ഥത്തിൽ, ഇത്തവണ ധന്തേരാസിൽ ബിസിനസുകാർക്ക് വിൽപ്പന നടത്താനുള്ള ശുഭകരമായ അവസരങ്ങളുണ്ടാകും. ഈ ദിനത്തിൽ നടത്തുന്ന വാങ്ങലുകൾ ഐശ്വര്യവും മംഗളകരവുമായ ഫലങ്ങൾ നൽകും. ഈ രാശിയിൽ സ്വർണവും വെള്ളിയും വാങ്ങുന്നത് വളരെ ശുഭകരമാണെന്നാണ് പറയുന്നത്. ധന്തേരാസ് ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമെന്ന് നോക്കാം.

Also Read: Dhanteras 2023: ധന്‍തേരസ് ദിനത്തില്‍ ഈ കാര്യങ്ങള്‍ കാണുന്നത് ശുഭം!! ഭാഗ്യം ഉടന്‍ പ്രകാശിക്കും

ഇടവം (Taurus): ജ്യോതിഷപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച് ധൻതേരാസിൽ രൂപപ്പെടുന്ന ധന യോഗം ഇടവ രാശിക്കാർക്ക് വളരെ ശുഭകരവും പ്രയോജനകരവുമായിരിക്കും. ഈ ദിവസം ഇടവം രാശിക്കാർക്ക് ലക്ഷ്മീദേവിയുടെയും ധന്വന്തരിയുടെയും പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. അതിന്റെ ഫലമായി ഈ ദിവസം വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് ധന്തേരാസ് നാളിൽ വ്യാപാരം നടത്തുന്ന ആളുകൾക്ക് പ്രത്യേക സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും.  ഇവർ ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുകിട്ടും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.

കർക്കടകം (Cancer):  ധന്തേരാസിൽ രൂപപ്പെടുന്ന ശുഭ യോഗം മൂലം കർക്കടക രാശിയുള്ളവരുടെ ഭാഗ്യം മെച്ചപ്പെടും. ഈ സമയം ധന്തേരാസിൽ ഇവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും. കരിയറിൽ വലിയ വിജയം ലഭിക്കും. കൂടാതെ ഈ ദിവസം ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ശുഭരാശിയുടെ സ്വാധീനവും കാരണം ഇവർക്ക് ബിസിനസ്സിൽ വലിയ സാമ്പത്തിക ലാഭം ഉണ്ടാകും. ആകസ്മികമായാ യാത്രകൾക്കും സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. മൊത്തത്തിൽ ഗ്രഹങ്ങളുടെ അനുഗ്രഹവും ലക്ഷ്മി ദേവിയുടെ അനുഗ്രഹവും കൊണ്ട് നിങ്ങളുടെ ഭാഗ്യം മെച്ചപ്പെടും.

Also Read: സൂര്യ- ശുക്ര കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും സമ്പത്തും ഭാഗ്യവും!

കന്നി (virgo): കന്നി രാശിക്കാർക്ക് ഇത്തവണ ധന്തേരാസിൽ സന്തോഷവും ഐശ്വര്യവും കൊണ്ട് നിറയും.  വാസ്തവത്തിൽ ഈ ദിവസം രൂപപ്പെടുന്ന ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ശുഭകരമായ സംയോഗം മൂലം ധാരാളം സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കരിയറിൽ വലിയ പുരോഗതി, ജോലിയിൽ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള നല്ല വാർത്തകൾ എന്നിവ ലഭിക്കും.  

തുലാം (Libra):  ഈ ധന്തേരസ് തുലാം രാശിക്കാർക്കും ശുഭകരമായിരിക്കും. തുലാം രാശിക്കാർ ഈ ദിവസം വളരെ ഭാഗ്യവാന്മാരാണെന്ന് തെളിയും. ബിസിനസ്സിൽ വലിയ ലാഭം ലഭിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഈ ദിവസം കെട്ടിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ബിസിനസ്സിൽ അഭിവൃദ്ധി ഉണ്ടാകും, പുതിയ ഉറവിടങ്ങളിൽ നിന്ന് പണം ലഭിക്കും. ഈ ദിവസം നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും.

Also Read: Rajayoga On Diwali: 13 വർഷത്തിന് ശേഷം ദീപാവലി ദിനത്തിൽ മൂന്ന് രാജയോഗങ്ങൾ; ഈ 3 രാശിക്കാർ പൊളിക്കും!

മകരം (Capricorn):  ജ്യോതിഷപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച് മകരം രാശിക്കാർക്ക് ധന്തേരസ് ദിനം വളരെ അനുകൂലമായിരിക്കും. യഥാർത്ഥത്തിൽ ഈ ദിവസം രൂപപ്പെടുന്ന ഗ്രഹങ്ങളും നക്ഷത്ര രാശികളും ചേർന്ന്, മകരം രാശിക്കാർക്ക് പ്രത്യേക സാമ്പത്തിക നേട്ടങ്ങൾ നൽകും. ഈ ദിവസം ബിസിനസ്സിൽ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. കെട്ടിടം, വാഹന സൗകര്യം എന്നിവ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News