Rahu: രാഹു മഹാദശ: 18 വർഷത്തേക്ക് ഈ രാശിക്കാർ തൊടുന്നതെല്ലാം പൊന്നായി മാറും..!

Rahu Mahadasa 2023:  രാഹു മീനം രാശിയിലേക്ക് നീങ്ങുകയാണ്. ആ സമയപരിധിയിൽ രാഹു മഹാദശ സ്വാധീനവും ഉണ്ടാകും.

Written by - Zee Malayalam News Desk | Last Updated : Sep 30, 2023, 07:09 AM IST
  • അതിന്റെ ഫലമായി 18 വർഷത്തേക്ക് രാഹുവിന്റെ കൃപ ചില രാശികളിൽ ഉണ്ടാകും.
  • അതിനാൽ, 2023 ലെ അവസാന രണ്ട് മാസങ്ങൾ ചിങ്ങം രാശിക്കാർക്ക് വളരെ ഉപയോഗപ്രദമായിരിക്കും.
Rahu: രാഹു മഹാദശ: 18 വർഷത്തേക്ക് ഈ രാശിക്കാർ തൊടുന്നതെല്ലാം പൊന്നായി മാറും..!

രാഹുവും കേതുവും ജാതകത്തിൽ കൃപചൊരിയുകയാണെങ്കിൽ ആ വ്യക്തിക്ക് എല്ലാ അനു​ഗ്രഹങ്ങളും ഉണ്ടാകുമെന്നാണ് ജ്യോതിശസാത്രത്തിൽ പറയുന്നത്. സാധാരണയായി, ജ്യോതിഷത്തിൽ, രാഹുവും കേതുവും ദോഷകരമായണ് വിവിധ രാശികളിൽ വന്നു ഭവിക്കുന്നതെന്നാണ് വിശ്വാസം. എന്നാൽ ശുഭവും അശുഭവും എല്ലാം നിശ്ചയിക്കുന്നത് ജാതകത്തിൽ ഇവയുടെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ്. അതായത് ഈ രണ്ട് ഗ്രഹങ്ങളും ബുദ്ധിമുട്ടുകൾ മാത്രമല്ല, ചില സമയങ്ങളിൽ പിന്തുണയും നൽകും. 

അതെ. ജാതകത്തിൽ രാഹുവും കേതുവും അവരുടെ കൃപ കാണിക്കുകയാണെങ്കിൽ, ആ വ്യക്തി എല്ലാ സമ്പത്തിന്റെയും ഉടമയാണെന്ന് പറയപ്പെടുന്നു. ഇപ്പോൾ രാഹു മീനം രാശിയിലേക്ക് നീങ്ങുകയാണ്. ആ സമയപരിധിയിൽ രാഹു മഹാദശ സ്വാധീനവും ഉണ്ടാകും, അതിന്റെ ഫലമായി 18 വർഷത്തേക്ക് രാഹുവിന്റെ കൃപ ചില രാശികളിൽ ഉണ്ടാകും.അതിനാൽ, 2023 ലെ അവസാന രണ്ട് മാസങ്ങൾ ചിങ്ങം രാശിക്കാർക്ക് വളരെ ഉപയോഗപ്രദമായിരിക്കും. 

ALSO READ: ഈ ആളുകൾക്ക് മാസത്തിലെ അവസാന ദിവസം ഭാഗ്യമാണ്, ജീവിതത്തിൽ സന്തോഷം വരും

ഒക്ടോബർ 30-ന് രാഹുവും കേതുവും കന്നിരാശിയിൽ പ്രവേശിക്കും. രാഹുവിന്റെയും കേതുവിന്റെയും ഈ രാശി മാറ്റം ചിങ്ങം രാശിക്ക് ശക്തിയും പണവും സ്നേഹവും നൽകുന്നു.രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗ്രഹമാറ്റം നല്ല ഫലം നൽകും. സർക്കാർ ജോലിയിലോ മാധ്യമങ്ങളിലോ സോഷ്യൽ മീഡിയ മേഖലയിലോ സജീവമായ ആളുകൾക്ക് വിജയം ലഭിക്കും. നിങ്ങൾക്ക് നിലവിലെ ജോലിസ്ഥലത്ത് നിന്ന് ട്രാൻസ്ഫർ ലഭിക്കാനുള്ള സാധ്യത കാണുന്നു. അല്ലെങ്കിൽ നിങ്ങൾക്ക് മറ്റൊരു ജോലിയിൽ ചേരാനുള്ള അവസരം ഉണ്ടാകും. വിദേശത്തേക്ക് പോകണമെന്നുണ്ടെങ്കിൽ അതും ഇപ്പോൾ നിറവേറും.

വസ്തുവകകളിൽ നിക്ഷേപിക്കുന്ന സാഹചര്യം ഉണ്ടാകും. നിങ്ങൾ സാമ്പത്തികമായും ശക്തനാകും. നേരത്തെയുള്ള നിക്ഷേപം നല്ല വരുമാനം നൽകും. ഓഹരി വിപണിയിലും ലാഭത്തിന്റെ സൂചനകളുണ്ട്.വിദ്യാർത്ഥികൾ ഏതെങ്കിലും മത്സര പരീക്ഷയ്ക്ക് തയ്യാറെടുത്താൽ അവർ അതിൽ വിജയിക്കും. അവിവാഹിതരായ യുവതീ യുവാക്കൾക്ക് കല്യാണയോഗമുണ്ട്. മറുവശത്ത്, ചില ആളുകൾക്ക് ആത്മീയതയിൽ കൂടുതൽ താൽപ്പര്യമുണ്ട്.വാഹനം വാങ്ങാനുള്ള ഭാഗ്യത്തോടൊപ്പം ഗൃഹത്തിൽ ചില മംഗള കർമ്മങ്ങളും നടക്കും. ഇണയുമായുള്ള ബന്ധം ദൃഢമാകും. ആരോഗ്യപരമായി, വർഷത്തിലെ ചില മാസങ്ങൾ നിങ്ങൾക്ക് സാധാരണമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News