തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരി (38) യെ തിരഞ്ഞെടുത്തു. ഉച്ചപൂജ കഴിഞ്ഞ് തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി പള്ളിശ്ശേരി മനക്കൽ മധുസൂദനൻ നമ്പൂതിരിയാണ് നറുക്കെടുപ്പ് നടത്തിയത്. ഒക്ടോബർ ഒന്ന് മുതൽ ആറു മാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി.
56 പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്. ഇതിൽ 54 പേരെ തന്ത്രി കൂടിക്കാഴ്ച്ചക്ക് ക്ഷണിച്ചു. ദേവസ്വം ഓഫീസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് 51 പേർ ഹാജരായി. ഇതിൽ നിന്നും യോഗ്യരായ 42 പേരെയാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്. അച്ഛൻ പരമേശ്വരൻ നമ്പൂതിരി. സാവിത്രി യാണ് അമ്മ. പുതുരുത്തി കിണറ്റമറ്റംമനയിലെ കൃഷ്ണശ്രീയാണ് ഭാര്യ. ആരാധ്യ, ഋഗ്വേദ് എന്നിവർ മക്കളാണ്.
വേലൂർ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്ര ത്തിൽ 17 വർഷമായി മേൽശാന്തിയാണ്. ബികോം ബിരുദധാരിയാണ്. മുത്തച്ഛൻ ശിവദാസൻ നമ്പൂതിരിയിൽ നിന്നാണ് പൂജാവിധികൾ സ്വായത്തമാക്കിയത്. തുടർന്ന് പൊട്ടകുഴി നാരായണൻ നമ്പൂതിരി, പഴയത്ത് സുമേഷ് നമ്പൂതിരി എന്നിവരുടെ കീഴിലും അഭ്യസിച്ചു.
ALSO READ: ശരണമന്ത്ര മുഖരിതമായി ശബരിമല
ആദ്യമായാണ് കുടുംബത്തിൽ നിന്നും ഒരാൾ ഗുരുവായൂരപ്പനെ സേവിക്കാൻ അർഹത നേടിയതെന്ന് ശ്രീജിത്ത് നമ്പൂതിരി പറഞ്ഞു. ഏട്ടാമത്തെ തവണ അപേക്ഷിച്ചപ്പോഴാണ് ഭഗവാൻ കാടാക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയുക്ത മേൽശാന്തി ശ്രീജിത്ത് നമ്പൂതിരിയ്ക്ക് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മ, പൈതൃകം ഗുരുവായൂർ, അഖില ഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ക്ഷേത്ര പരിസരത്ത് തന്ത്രി മഠത്തിൽ തെരെഞ്ഞെടുപ്പിന് ശേഷം വിവിധ സംഘടന ഭാരവാഹികളായ കെ.ടി ശിവരാമൻ നായർ, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ജയറാം ആലക്കൽ, ശ്രീകുമാർ പി.നായർ, സജീവൻ നമ്പിയത്ത് എന്നിവർ പൊന്നാട ചാർത്തി ഉപഹാരസമർപ്പണവും നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.