Peacock Feather Remedies: വീട്ടിൽ ഈ സ്ഥലങ്ങളിൽ മയിൽപ്പീലി വയ്ക്കൂ... ധനത്തിന് ക്ഷാമമുണ്ടാകില്ല

Peacock Feather Remedies: വാസ്തു ശാസ്ത്രപ്രകാരം വീടിന്റെ തെക്ക് ദിശയിൽ മയിൽപ്പീലി വച്ചാൽ ധനത്തിന് ഒരു കുറവും വരില്ല.  കൂടാതെ രാഹുവിന്റെ ദോഷം അകറ്റാൻ മയിൽപ്പീലി കിഴക്കും വടക്ക്-പടിഞ്ഞാറും ദിശയിൽ വയ്ക്കുന്നത് ഉത്തമം.

Written by - Ajitha Kumari | Last Updated : Nov 12, 2022, 10:55 AM IST
  • വീട്ടിൽ ഈ സ്ഥലങ്ങളിൽ മയിൽപ്പീലി വയ്ക്കൂ
  • വീടിന്റെ തെക്ക് ദിശയിൽ മയിൽപ്പീലി വച്ചാൽ ധനത്തിന് കുറവുണ്ടാവില്ല
Peacock Feather Remedies: വീട്ടിൽ ഈ സ്ഥലങ്ങളിൽ മയിൽപ്പീലി വയ്ക്കൂ... ധനത്തിന് ക്ഷാമമുണ്ടാകില്ല

Peacock Feather Remedies: വാസ്തു ശാസ്ത്ര പ്രകാരം മയിൽപ്പീലി വീട്ടിൽ സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജി കൊണ്ടുവരും. മയിൽ‌പ്പീലി എത്രമാത്രം സുന്ദരമാണോ അത്രമാത്രം മഹിമയും ഉണ്ട്.  മയിൽ‌പ്പീലി വീട്ടിൽ സൂക്ഷിക്കുന്നത് പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. മയിൽപ്പീലി വീട്ടിൽ വച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം അതും ഏത് ദിശയിലാണ് മയിൽപ്പീലി വയ്ക്കേണ്ടതെന്നും അറിയാം...

Also Read: Shukra Gochar 2022: ശുക്രൻ ഒരു മാസത്തിൽ 2 തവണ രാശി മാറും; ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനമഴ!

മയിൽപ്പീലിയുടെ ഗുണങ്ങൾ (benefits of peacock feathers)

1. മയിൽപ്പീലി വീട്ടിൽ സൂക്ഷിക്കുന്നതിലൂടെ സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയേയും അറിവിന്റെ ദേവതയായ സരസ്വതിയേയും പ്രീതിപ്പെടുത്താൻ കഴിയും.

2. വീട്ടിൽ ഓടക്കുഴലിനൊപ്പം മയിൽപ്പീലി സൂക്ഷിക്കുന്നത് ബന്ധങ്ങളിൽ സ്നേഹം വർദ്ധിക്കും.

3. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കിടപ്പുമുറിയിൽ മയിൽപ്പീലി സൂക്ഷിക്കുക. ഇത് ഭാര്യാഭർത്താക്കന്മാരുടെ ജീവിതത്തിൽ മാധുര്യം പകരും.

Also Read: നായയെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

4. നിങ്ങൾക്ക് ഗ്രഹങ്ങളുടെ ദോഷഫലങ്ങൾ നീക്കം ചെയ്യണമെങ്കിൽ ഗ്രഹ മന്ത്രം 21 തവണ ജപിച്ച ശേഷം  മയിൽപ്പീലിയിൽ വെള്ളം തളിച്ച് ശുഭ സ്ഥാനത്ത് സ്ഥാപിക്കുക. അത് വീട്ടിലെ എല്ലാവര്ക്കും കാണാൻ കഴിയുന്ന സ്ഥലത്ത് വേണം വയ്ക്കാൻ.  എവിടെ നിന്ന് എല്ലാവർക്കും അത് കാണാൻ കഴിയും. ഇതിലൂടെ ഗ്രഹങ്ങളുടെ അശുഭ പ്രഭാവം അവസാനിക്കും.

5. നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയെ ദുഷിച്ച കണ്ണിൽ നിന്ന് സംരക്ഷിക്കാൻ ഒരു വെള്ളി പാത്രത്തിൽ മയിപ്പീലി സൂക്ഷിക്കുക.

Also Read: Shani Margi: ശനിയുടെ രാശിമാറ്റം: ഈ 4 രാശിക്കാർ സൂക്ഷിക്കുക

 

ഏത് ദിശയിലാണ് മയിൽപ്പീലി വയ്ക്കേണ്ടത്? (In which direction should peacock feathers be planted?)

വാസ്തു ശാസ്ത്രപ്രകാരം വീടിന്റെ തെക്ക് ദിശയിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് ധനത്തിന് കുറവുണ്ടാവില്ല. കൂടാതെ രാഹുദോഷം മാറാൻ മയിൽപ്പീലി കിഴക്ക് അല്ലെങ്കിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കുക. വീടിന്റെ കിഴക്ക്, അല്ലെങ്കിൽ വടക്ക്-പടിഞ്ഞാറ് ഭാഗത്തായി ചുമരിൽ മയിൽപ്പീലി വയ്ക്കുന്നതിലൂടെ രാഹുവിനെ കൊണ്ടുള്ള ബുദ്ധിമുട്ട് ഒരിക്കലും ഉണ്ടാകാതിരിക്കാൻ സഹായിക്കും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News