Numerology Weekly Horoscope: ഈ തിയതികളില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച അസുലഭ ഭാഗ്യം!! പുരോഗതി, ധനലാഭം ഉറപ്പ്!

Numerology Weekly Horoscope: സംഖ്യാശാസ്ത്രമനുസരിച്ച് ചില പ്രത്യേക തിയതികളില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച  വളരെ അനുകൂലമാണ്. അതായത്, അവരുടെ ജീവിതത്തില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഈ ആഴ്ച ചിലര്‍ക്ക് ഏറെ ശുഭ സൂചനകള്‍ നല്‍കിയാണ്‌ ഈ ആഴ്ച  കടന്നുവന്നിരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 02:09 PM IST
  • സംഖ്യാശാസ്ത്ര ജാതകം അനുസരിച്ച് ചില പ്രത്യേക തിയതികളില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമാണ്. അവരുടെ ജീവിതത്തില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും.
Numerology Weekly Horoscope: ഈ തിയതികളില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച അസുലഭ ഭാഗ്യം!! പുരോഗതി, ധനലാഭം ഉറപ്പ്!

Numerology Weekly Horoscope 24th to 30th April: സംഖ്യാശാസ്ത്ര ജാതകം അനുസരിച്ച് ചില പ്രത്യേക തിയതികളില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച  വളരെ അനുകൂലമാണ്. അതായത്, അവരുടെ ജീവിതത്തില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഈ ആഴ്ച ചിലര്‍ക്ക് ഏറെ ശുഭ സൂചനകള്‍ നല്‍കിയാണ്‌ ഈ ആഴ്ച  കടന്നുവന്നിരിയ്ക്കുന്നത്. 

Also Read:  Weekly Horoscope 24th to 30th April: ഏപ്രിൽ അവസാന വാരം ഈ രാശിക്കാർക്ക് അനുകൂലം, സാമ്പത്തിക, തൊഴില്‍ രംഗത്ത് നേട്ടം

 

ജ്യോതിഷത്തിന്‍റെ ഒരു ശാഖയായ ന്യൂമറോളജിയിൽ (സംഖ്യാശാസ്ത്രം) ഒരു വ്യക്തിയുടെ ജനനത്തീയതി കൂട്ടിച്ചേർക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഭാവി പ്രവചിയ്ക്കുന്നത്. സംഖ്യാശാസ്ത്രത്തിൽ, ജനനത്തീയതിയുടെ ആകെത്തുകയെ റാഡിക്സ് എന്ന് വിളിക്കുന്നു. ഉദാഹരണത്തിന്, ഏത് മാസവും 5, 14, 23 തീയതികളിൽ ജനിച്ച ഒരാളുടെ റാഡിക്സ് 5 ആയിരിയ്ക്കും. ഇത്തരത്തില്‍  1 മുതൽ 9 വരെയുള്ള  റാഡിക്സ് ആണ് ന്യൂമറോളജിയിൽ ഉള്ളത്. 

Also Read:  Gold Rate Today: അക്ഷയ തൃതീയ കഴിഞ്ഞതോടെ സ്വര്‍ണവില താഴേക്ക്, പവന് 80 രൂപ കുറഞ്ഞു

സംഖ്യാശാസ്ത്ര ജാതകം അനുസരിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് എന്തൊക്കെ ഭാഗ്യങ്ങളാണ് ലഭിക്കാന്‍ പോകുന്നത്, 2023 ഏപ്രിൽ 24 മുതൽ 30 വരെയുള്ള ഈ ആഴ്ചയിലെ സംഖ്യാ ജാതകം അറിയാം....  

റാഡിക്സ് 1 Radix 1 - ജനന തീയതി 1,10,19,28)

ഈ ആഴ്ച ഇവര്‍ക്ക് സമ്മിശ്രമായിരിക്കും. നിരാശ നല്‍കുന്ന അനുഭവങ്ങള്‍  ഉണ്ടാകാം, ചില ജോലികൾ പൂർത്തിയായില്ലെങ്കിൽ നിങ്ങൾക്ക് വിഷമം തോന്നാം. ശാരീരിക പ്രശ്നങ്ങളും ഉണ്ടാകാം. അനാവശ്യമായി സമയം കളയരുത്. ജോലിസ്ഥലത്ത് നിങ്ങൾക്ക് ഉന്നതരുടെ പിന്തുണ ലഭിക്കും. 

റാഡിക്സ് 2 (Radix 2 - ജനന തീയതി 2,11,20,29) 

റാഡിക്സ് 2 ഉള്ള ആളുകൾക്ക് ഈ ആഴ്ച ചില ശുഭകരമായ വിവരങ്ങൾ ലഭിക്കാം. ഈ ആഴ്ചയില്‍ ലഭിക്കുന്ന സാമ്പത്തിക നേട്ടം ഗുണം ചെയ്യും. എന്നാൽ ഒരു പദ്ധതിയും പൂർത്തീകരിക്കാന്‍ സാധിക്കാത്തതില്‍ മനസ്സ് ദുഃഖിതമാകാം. കുടുംബത്തിൽ നല്ല സമയം ആയിരിക്കും. 

റാഡിക്സ് 3 (Radix 3 - ജനന തീയതി 3,12,21,30)

റാഡിക്സ് 3 ഉള്ള ആളുകൾക്ക്, ഈ സമയം വളരെയധികം പുരോഗതി നൽകും. നിങ്ങളുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും. വരുമാനം വർധിച്ചേക്കാം. എന്നാൽ സഹപ്രവർത്തകരുമായി തർക്കമുണ്ടാകാം, ശ്രദ്ധിക്കുക. 

റാഡിക്സ് 4 (Radix 4 - ജനന തീയതി 4,13,22,31)

റാഡിക്സ് 4-ലെ ആളുകൾക്ക് ഈ ആഴ്ച വളരെ ശുഭകരമായ ഫലങ്ങൾ നൽകും. നിങ്ങളുടെ ഏത് ആഗ്രഹവും നിറവേറ്റാൻ കഴിയും. നിങ്ങൾക്ക് മികച്ച സമയം ലഭിക്കും. ആരോഗ്യം നന്നായിരിക്കും. നിങ്ങൾ ഊർജ്ജം നിറഞ്ഞവരായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 

റാഡിക്സ് 5 (Radix 5 - ജനന തീയതി 5,14,23)

ഈ ആഴ്‌ചയുടെ ആരംഭം റാഡിക്സ് 5  ഉള്ള ആളുകള്‍ക്ക് ബുദ്ധിമുട്ട് നിറഞ്ഞതാണ്‌. എന്നാൽ കാലക്രമേണ സാഹചര്യങ്ങൾ മെച്ചപ്പെടും. വായ്പ എടുക്കാൻ ശ്രമിക്കുന്നവർക്ക് ലഭിക്കും. ചിലവുകളും നിയന്ത്രണത്തിൽ തുടരും. 

റാഡിക്സ് 6 (Radix 6 - ജനന തീയതി 6,15,24)

റാഡിക്സ് 6 ഉള്ള വ്യക്തികളുടെ ഭാഗ്യം ഈ ആഴ്ച  ഉയർന്ന നിലയിൽ തുടരും. നിങ്ങൾക്ക് വിലയേറിയ എന്തെങ്കിലും വാങ്ങാനുള്ള അവസരം ലഭിക്കും.  സ്ഥാനക്കയറ്റം, സാമ്പത്തിക നേട്ടം തുടങ്ങിയവ ലഭിക്കും.  ചില കാരണങ്ങളാൽ സമ്മർദ്ദം ഉണ്ടാകാം. ആരോഗ്യം മോശമായി തുടരാം. 

റാഡിക്സ് 7 (Radix 7 - ജനന തീയതി 7,16,25)

റാഡിക്സ് 7 ഉള്ള ആളുകളുടെ ഭാഗ്യം ഈ ആഴ്ച തിളങ്ങും. നിങ്ങളുടെ കഴിവ് നിങ്ങൾക്ക് ബഹുമാനം നൽകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. പണത്തിന്‍റെ സ്രോതസ്സുകൾ വർദ്ധിക്കും. മനസ്സ് സന്തോഷിക്കും. നിങ്ങളുടെ ശത്രുക്കള്‍ പോലും നിങ്ങളെ പുകഴ്ത്തും.  

റാഡിക്സ് 8 (Radix 8 - ജനന തീയതി 8,17,26)

റാഡിക്സ് 8 ഉള്ള ആളുകൾക്ക്, ഈ ആഴ്ച അനാവശ്യമായ ആശങ്കകൾ ഉണ്ടാകാന്‍ സാധ്യത. ചിലവുകൾ ഇനിയും വർദ്ധിക്കും. ദീർഘയാത്ര പോകാനുള്ള അവസരം ഉണ്ടാകും. നിങ്ങൾക്ക് സമൂഹത്തിലും ജോലി സ്ഥലത്തും ബഹുമാനവും സന്തോഷവും ലഭിക്കും. 

റാഡിക്സ് 9 (Radix 9 - ജനന തീയതി 9,18,27)

നമ്പർ 9 ഉള്ള ആളുകൾക്ക്, ഈ ആഴ്ച സമ്മിശ്ര ഫലങ്ങൾ നൽകും.  പ്രശ്‌നങ്ങൾ നിങ്ങളെ വലയം ചെയ്യും. ചിലവുകൾ കൂടുതലായിരിക്കും. അതിനാൽ നിങ്ങളുടെ നിക്ഷേപവും ചിലവാകാന്‍ സാധ്യത.  കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. മത-ആധ്യാത്മികതയിൽ താൽപര്യം വർദ്ധിക്കും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News