Shani Margi: 235 ദിവസത്തേക്ക് ഈ രാശിക്കാർ സൂക്ഷിക്കുക, ശനി നൽകും സർവ്വത്ര ദോഷം!

Shani Margi 2023: ശനിയുടെ സ്ഥാന മാറ്റം വളരെ പ്രധാനമാണ്. അടുത്തിടെ ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Nov 7, 2023, 12:40 PM IST
  • ശനിയുടെ സ്ഥാന മാറ്റം വളരെ പ്രധാനമാണ്
  • അടുത്തിടെ ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ട്
  • അടുത്ത 7 മാസത്തേക്ക് ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കും
Shani Margi: 235 ദിവസത്തേക്ക് ഈ രാശിക്കാർ സൂക്ഷിക്കുക, ശനി നൽകും സർവ്വത്ര ദോഷം!

Satrun Direct 2023:  അടുത്ത 7 മാസത്തേക്ക് ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. ഇത് ചില രാശിക്കാരെ ദോഷകരമായി ബാധിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം.

Also Read: സൂര്യ- ശുക്ര കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും സമ്പത്തും ഭാഗ്യവും!

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ശനിയുടെ നേർഖയിലുള്ള സഞ്ചാരസമയം വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. കർക്കടക രാശിയിൽ കണ്ടക ശനി നടക്കുകയാണ്.  ഇത് ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. ബന്ധങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം, ആരോഗ്യം മോശമായേക്കാം.

ചിങ്ങം (Leo):  ഈ രാശിക്കാരെ ഈ സമയം ശത്രുക്കൾ ബുദ്ധിമുട്ടിപ്പിക്കും. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായവ്യത്യാസങ്ങൾ വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. പണി മുടങ്ങും, ടെൻഷൻ കൂടും, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.

Also Read: ബുധ കൃപയാൽ ദീപാവലിയുടെ പിറ്റേന്ന് മുതൽ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

വൃശ്ചികം (Scorpio): വൃശ്ചിക രാശിയിലും നിലവിൽ കണ്ടകശനി നടക്കുകയാണ്. അതുകൊണ്ടുതന്നെ ശനിയുടെ നേർരേഖയിലൂടെയുള്ള ചലനം വൃശ്ചിക രാശിക്കാർക്ക് സമ്മർദ്ദവും കുടുംബ പ്രശ്‌നങ്ങളും ഉണ്ടാക്കും. ജോലിയിലും ബിസിനസ്സിലും വെല്ലുവിളികൾ നേരിടേണ്ടി വരും, മനസ്സ് അസ്വസ്ഥമായേക്കാം.

കുംഭം (Aquarius): കുംഭത്തിൽ ഏഴര ശനി നടക്കുകയാണ്.  ഇതേ രാശിയിലാണ് ശനി നേർരേഖയിൽ സഞ്ചരിക്കുന്നതും. കുംഭ രാശിയുടെ അധിപൻ ശനി ആയതിനാൽ ഇവർക്ക് വലിയ വിഷമമുണ്ടാക്കില്ല എങ്കിലും നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.  

Also Read: സ്ത്രീ ശരീരത്തിന്റെ ഈ ഭാഗം പറയും അവർ എങ്ങനെയുള്ള സ്ത്രീയാണെന്ന്!

മീനം (Pisces):  മീന രാശിയിലും ഏഴര ശനി നടക്കുകയാണ്. ശനിയുടെ ഈ ചലനം ഇവരുടെ ബന്ധങ്ങളിൽ വിള്ളതയുണ്ടാക്കും. ജീവിതത്തിൽ നിരാശ തോന്നിയേക്കാം. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാം. ജോലിയിൽ തടസ്സങ്ങൾ ഉണ്ടായേക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News