Monday Tips: ജീവിതത്തില്‍ സുഖവും സമൃദ്ധിയും ആഗ്രഹിക്കാത്തവര്‍ ആരുംതന്നെയുണ്ടാകില്ല... എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ അദ്ധ്വാനത്തിന്‍റെ ഫലം നമുക്ക് ലഭിക്കാറില്ല... നമുക്കറിയാം, ജീവിത വിജയത്തിന് ഈശ്വരന്‍റെ അനുഗ്രഹം പ്രധാനമാണ്...
ഹൈന്ദവ വിശ്വാസമനുസരിച്ച് തിങ്കളാഴ്ച ദിവസം ഭാഗവാന്‍ ശിവനായി സമര്‍പ്പിച്ചിരിയ്ക്കുന്നു. തിങ്കളാഴ്ചയാണ് ശിവനെ പ്രത്യേകമായി ആരാധിക്കുന്നത്. ഒരു വ്യക്തിയുടെ ആരാധനയിലും പൂജയിലും ശിവൻ പ്രസാദിച്ചാൽ ആ വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം. അതോടൊപ്പം ആ വ്യക്തിയുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിറയും.
Also Read: Vastu Tips: ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് സമ്പത്തും പദവിയും നല്‍കും...!
ഭാഗവാന്‍ ശിവന്‍റെ അനുഗ്രഹ പ്രാപ്തിക്കായി തിങ്കളാഴ്ച പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും ഭക്തര്‍ നടത്താറുണ്ട്.
ശിവന്‍റെ പ്രത്യേക അനുഗ്രഹത്തിനായി ചില കാര്യങ്ങള്‍ തിങ്കളാഴ്ച ചെയ്യാം. തിങ്കളാഴ്ച വൈകുന്നേരമാണ് ഈ പൂജാവിധികള്‍ ചെയ്യേണ്ടത്... ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും പണത്തിന് കുറവ് ഉണ്ടാകില്ല. നിയമപ്രകാരം ആരാധിക്കുന്നതിലൂടെ ശിവന്‍ പ്രസാദിക്കുന്നു, ഇതിലൂടെ നിങ്ങളുടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.
തിങ്കളാഴ്ച വൈകുന്നേരം ഈ പ്രതിവിധികള്‍ ചെയ്യാം
1. തിങ്കളാഴ്ച വൈകുന്നേരം ശിവക്ഷേത്രത്തിൽ പോയി ശിവലിംഗത്തില്‍ ഗംഗാജലം സമർപ്പിക്കുക. ഒപ്പം 'ഓം നമഃ ശിവായ ജപിക്കുക. ഇപ്രകാരം ചെയ്യുന്നത് ശിവനെ പ്രീതിപ്പെടുത്തുകയും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയുകയും ചെയ്യുമെന്നാണ് വിശ്വാസം.
2. ജോലിയിലും ബിസിനസിലും പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഈ ഉപായം സ്വീകരിക്കാം. അതായത്, തിങ്കളാഴ്ച വൈകുന്നേരം ക്ഷേത്രത്തിൽ പോയി ശിവലിംഗത്തില്‍ തേൻ സമർപ്പിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ ജോലിയും ബിസിനസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാം അവസാനിക്കും.
3. ശിവന് ചുവപ്പ് അല്ലെങ്കിൽ മഞ്ഞ (ചന്ദന) തിലകം പുരട്ടുക. ചന്ദനത്തിന്‍റെ സ്വഭാവം തണുത്തതായാതിനാല്‍ ശിവന് ചന്ദന തിലകം പുരട്ടുന്നതിലൂടെ വീട്ടിൽ സമാധാനത്തിനും ഐശ്വര്യത്തിന് യാതൊരു കുറവും ഉണ്ടാകില്ലെന്നുമാണ് വിശ്വാസം.
4. ശിവനെ ആരാധിക്കുമ്പോൾ അക്ഷത്, പുഷ്പം, നൈവേദ്യം എന്നിവ സമർപ്പിക്കണം. ഇപ്രകാരം ചെയ്യുന്നതിലൂടെ ശിവൻ പ്രസാദിക്കുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാവുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...