Mathews Mar Severios : ഡോ. മാത്യൂസ് മാർ സേവേറിയോസ് മലങ്കര ഓർത്തഡോക്സ് സഭയുടെ അടുത്ത പരമാധ്യക്ഷൻ

Malankara Orthodox Church അടുത്ത കാതോലിക്ക ബാവയായി (Catholica Bava) മാത്യൂസ് മാർ സേവേറിയോസിന് (Mathews Mar Severios) സഭ സിന്നഡ് ചേർന്ന് തീരുമാനിച്ചു

Written by - Jenish Thomas | Last Updated : Sep 16, 2021, 04:01 PM IST
  • ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസറ്റ് ഭദ്രാസനാധിപനാണ് മാർ സേവേറിയോസ്.
  • ഈ തീരുമാനം ഒക്ടോബർ 14ന് പരുമലയിൽ വെച്ച് കൂടുന്ന മലങ്കര സഭ അസോസിയേഷൻ ശരിവെച്ചാൽ ഓർത്തഡോക്സ് സഭയുടെ 9-ാം കതോലിക്കയായി അവരോധിക്കപ്പെടും.
  • കോട്ടയം ദേവലോകം അരമനയിൽ വെച്ച് നടന്ന് സുന്നഹദോസിൽ സഭയിലെ 24 മെത്രാന്മാരും പങ്കെടുത്തിരുന്നു.
  • നാളെ വെള്ളിയാഴ്ച സെപ്റ്റംബർ 17ന് സുന്നഹദോസിന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ്.
Mathews Mar Severios : ഡോ. മാത്യൂസ് മാർ സേവേറിയോസ് മലങ്കര ഓർത്തഡോക്സ് സഭയുടെ അടുത്ത പരമാധ്യക്ഷൻ

Kottayam : മലങ്കര ഓർത്തഡോക്സ് സഭയുടെ (Malankara Orthodox Church) അടുത്ത കാതോലിക്ക ബാവയായി (Catholica Bava) മാത്യൂസ് മാർ സേവേറിയോസിന് (Mathews Mar Severios) സഭ സിന്നഡ് ചേർന്ന് തീരുമാനിച്ചു. നിയുക്ത കാതോലിക്കയായി ഡോ മാത്യൂസ് മാർ സേവേറിയോസിനെ സിന്നഡ് ഐക്യകണ്ഠേനെ തിരഞ്ഞടുക്കുകയായിരുന്നു. ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസറ്റ് ഭദ്രാസനാധിപനാണ് മാർ സേവേറിയോസ്.

മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ വെച്ച് നടന്ന എപ്പിസ്കോപ്പൽ സുന്നഹദോസിലാണ് മാർ സേവേറിയോസിനെ കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയന്റെ പിൻഗാമിയായി തിരഞ്ഞെടുത്തത്. ഒക്ടോബർ 14ന് പരുമലയിൽ വെച്ച് കൂടുന്ന മലങ്കര അസോസിയേഷൻ സിനഡിന്റെ ഈ തീരുമാനം ശരിവെച്ചാൽ ഓർത്തഡോക്സ് സഭയുടെ 9-ാം കതോലിക്കയായി ഡോ മാത്യൂസ് മാർ സേവേറിയോസ് അവരോധിക്കപ്പെടും.

ALSO READ : Malankara Orthodox Church : സഭയ്ക്കുള്ളിൽ വിമത സ്വരങ്ങൾ, മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ തിരഞ്ഞെടുപ്പിൽ അസാധാരണത്തിന് സാധ്യത

കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായ മാർ സേവേറിയോസ് കോട്ടയം വാഴൂരിൽ 1949ലാണ് ജനിച്ചത്. 1978ൽ വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം 1993ലാണ് മേൽപ്പട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. നിലവിൽ ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ സെക്രട്ടറിയാണ് മാർ സേവേറിയോസ്.

കോട്ടയം ദേവലോകം അരമനയിൽ വെച്ച് നടന്ന് സുന്നഹദോസിൽ സഭയിലെ 24 മെത്രാന്മാരും പങ്കെടുത്തിരുന്നു. നാളെ വെള്ളിയാഴ്ച സെപ്റ്റംബർ 17ന് സുന്നഹദോസിന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ്. 

ALSO READ : Marthoma Paulose II Catholica Bava : ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തു

ജൂലൈ 12ന് കാലം ചെയ്ത ലങ്കര സഭ പരമാധ്യക്ഷനായിരുന്ന പൗലോസ് ദ്വിതിയന്റെ പിൻഗാമിയായിട്ടാണ് മാർ സേവിറിയോസിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാവയുടെ അസാന്നിധ്യത്തിൽ സഭയിലെ മുതിർന്ന മെത്രാപൊലീത്തയായ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമ്മീസാണ് സുന്നഹദോസിന് അധ്യക്ഷത വഹിച്ചത്. 

ALSO READ : Marthoma Paulose II Catholica Bava : മാർത്തോമ പൗലോസ് ദ്വീതിയൻ ബാവയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ച സാഹചര്യത്തിലാണ് എട്ടാം കാതോലിക്കയായ പൗലോസ് ദ്വിതിയൻ പരുമലയിൽ വെച്ച് കാലം ചെയ്യുന്നത്. മലങ്കര സഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് നിലവിലെ കാതിലോക്ക ബാവയുടെ അസാന്നിധ്യത്തിൽ അടുത്ത പിൻഗാമിയെ തിരഞ്ഞെടുക്കുന്ന നടപടികൾ കൈകൊണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News