Mahabharat മായി ബന്ധപ്പെട്ട നിരവധി secrets ഈ ഗുഹയിൽ ഒളിഞ്ഞിരിക്കുന്നു!

ഉത്തരാഖണ്ഡിലെ ഈ ഗ്രാമത്തെക്കുറിച്ച് പറയപ്പെടുന്നത് എന്താണെന്നുവച്ചാൽ ആരാണോ ഇവിടെ വരുന്നത് അവരുടെ ഭാഗ്യം തുറക്കുന്നു, അവരുടെ ദാരിദ്ര്യം നീങ്ങുന്നുവെന്നാണ്.    

Written by - Ajitha Kumari | Last Updated : Feb 5, 2021, 02:40 PM IST
  • ഈ രഹസ്യ ഗുഹ സ്ഥിതി ചെയ്യുന്നത് ഉത്തരാഖണ്ഡിലെ മണ എന്ന ഗ്രാമത്തിലാണ്.
  • മഹാഭാരത കാലഘട്ടവുമായി ബന്ധപ്പെട്ട ഈ ഗുഹ രഹസ്യങ്ങളുടെ കലവറയാണ്.
  • മണ ഗ്രാമത്തിൽ മഹാഭാരത കാലഘട്ടത്തിൽ നിർമ്മിച്ച ഒരു പാലവുമുണ്ട് അതിനെ ഭീമ പാലം എന്നും അറിയപ്പെടുന്നു.
Mahabharat മായി ബന്ധപ്പെട്ട നിരവധി secrets ഈ ഗുഹയിൽ  ഒളിഞ്ഞിരിക്കുന്നു!

നമ്മുടെ ഭാരതത്തിലെ മിക്ക സ്ഥലങ്ങളും രഹസ്യങ്ങളുടെ നിഗൂഡത നിറഞ്ഞ ഇടങ്ങളാണ്.  ഇതിന് പിന്നിൽ നിഗൂഡമായ പല കാര്യങ്ങളും മറഞ്ഞിരിപ്പുണ്ട് അതിനെക്കുറിച്ച് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയാവൂ എന്നുമാത്രം. ഇതിൽപ്പെടുന്ന ഒന്നാണ് ഉത്തരാഖണ്ഡിലെ (Uttrakhand) സമതലങ്ങളിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ അവസാന ഗ്രാമം. ഈ ഗ്രാമം ചൈനയുടെ അതിർത്തിയോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.  ഈ രഹസ്യ ഗുഹ സ്ഥിതി ചെയ്യുന്നത് ഉത്തരാഖണ്ഡിലെ മണ (Mana Village) എന്ന ഗ്രാമത്തിലാണ്.  മഹാഭാരത കാലഘട്ടവുമായി ബന്ധപ്പെട്ട ഈ ഗുഹ രഹസ്യങ്ങളുടെ കലവറയാണ്.  

ഉത്തരാഖണ്ഡിലെ ഈ ഗ്രാമത്തെക്കുറിച്ച് പറയപ്പെടുന്നത് എന്താണെന്നുവച്ചാൽ ആരാണോ ഇവിടെ വരുന്നത് അവരുടെ ഭാഗ്യം തുറക്കുന്നു, അവരുടെ ദാരിദ്ര്യം നീങ്ങുന്നുവെന്നാണ്. ഈ ഗ്രാമത്തിന് ദേവന്മാരുടെ ദേവനായ മഹാദേവന്റെ (Lord Shiva) പ്രത്യേക അനുഗ്രഹമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇക്കാരണത്താലാണ് ഓരോ വർഷവും ധാരാളം ആളുകൾ ഈ ഗ്രാമത്തിൽ പാപങ്ങൾ കഴുകാനായി എത്തുന്നത് എന്നാണ് വിശ്വാസം. 

Also Read: ഗായത്രി മന്ത്രം ദിവസവും ജപിക്കുന്നത് ഉത്തമം

മണ ഗ്രാമത്തിൽ (Mana Village) മഹാഭാരത കാലഘട്ടത്തിൽ നിർമ്മിച്ച ഒരു പാലവുമുണ്ട് അതിനെ ഭീമ പാലം എന്നും അറിയപ്പെടുന്നു.  ആളുകളുടെ വിശ്വാസം അനുസരിച്ച് ഈ ഗ്രാമത്തിലൂടെയാണ് പാണ്ഡവർ സ്വർഗത്തിലേക്ക് പോയത് എന്നും ആ സമയത്ത് ഇവിടെ ഒഴുകിയിരുന്ന സരസ്വതി നദിയെ മറികടക്കാൻ പാണ്ഡവർ ഒരു വഴി തേടിയിരുന്നുവെന്നും എന്നാൽ സരസ്വതി നദി വഴികൊടുക്കാൻ തയ്യാറായില്ലയെന്നും.  അപ്പോൾ  ശക്തനായ ഭീമൻ രണ്ട് വലിയ പാറകൾ ഉയർത്തി നദിയിൽ സ്ഥാപിച്ച് അവർക്ക് പോകാനുള്ള വഴിയൊരുക്കിയശേഷം ഈ പാലം കടന്ന പാണ്ഡവർ സ്വർഗത്തിലേക്കുള്ള യാത്ര തുടർന്നുവെന്നും ഒരു വിശ്വാസമുണ്ട്.  

ഗുഹയെക്കുറിച്ച് പറയുകയാന്നെങ്കില് രഹസ്യങ്ങളുടെ കലവറയായ ഈ ഗുഹയെ 'വ്യാസ് കേവ്' (Vyas Cave) എന്നാണ് വിളിക്കുന്നത്. പറയുമ്പോൾ ഇതൊരു ചെറിയ ഗുഹയാണെങ്കിലും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മഹർഷി വേദ വ്യാസൻ ഈ ഗുഹയിൽ താമസിക്കുകയും വേദങ്ങളും പുരാണങ്ങളും രചിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.  ഈ ഗുഹയിൽ മഹാഗണപതിയുടെ സഹായത്തോടെയാണ് വേദവ്യാസൻ ഇതിഹാസമായ മഹാഭാരതം രചിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. വ്യാസ മഹർഷി മഹാഭാരതം എഴുതുമ്പോൾ സരസ്വതി നദിയുടെ ഒഴുക്കിന്റെ ശബ്ദം കാരണം ചില ബുദ്ധിമുട്ടുകൾ ഉണ്ടായിയെന്നും അതുകൊണ്ടുതന്നെ  ശബ്ദം ഒന്നുകുറയ്ക്കാൻ ഗണേശൻ സരസ്വതി നദിയോട് ആവശ്യപ്പെട്ടുവെങ്കിലും സരസ്വതി നദി അത് ചെവിക്കൊണ്ടില്ലയെന്നും.  ഇതിൽ കോപാകുലനായ ഗണേശൻ സരസ്വതി നദിയോട് നിങ്ങളെ ഇനി ആരും കാണില്ലയെന്ന് ശപിക്കുകയും ചെയ്തു. 

Also Read: Tips: വീട്ടിൽ വളർത്തുന്ന തുളസിച്ചെടി ഉണങ്ങിയാൽ, സൂക്ഷിക്കുക എന്തോ അപകടം വരാൻ പോകുന്നു! 

വേദ വ്യാസ ഗുഹ അതിന്റെ സവിശേഷമായ മേൽക്കൂരയുടെ പേരിലും ലോകമെമ്പാടും പ്രസിദ്ധമാണ്. ഇതിന്റെ മേൽക്കൂര കണ്ടാൽ നമുക്ക് തോന്നും നിരവധി പേജുകൾ ഒന്നിനു മുകളിൽ മറ്റൊന്നായി അടുക്കിവച്ചിരിക്കുകയാണെന്ന്.  ഈ മേൽക്കൂരയെക്കുറിച്ച് ധാരാളം അനുമാനങ്ങളുണ്ട്. മഹാഭാരതത്തിന്റെ ആ പേജുകൾ എഴുതാൻ മഹർഷി വേദവ്യാസ് ഗണപതിയുടെ സഹായം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് ഇതിഹാസത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.  മാത്രമല്ല അദ്ദേഹം ആ പേജുകളെ തന്റെ ശക്തിയാൽ കല്ലാക്കി മാറ്റുകയും ചെയ്തു.   കല്ലിന്റെ ഈ നിഗൂഡ പേജുകളെ 'വ്യാസ് പോതി' (Vyas Pothi) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒറ്റനോട്ടത്തിൽതന്നെ വ്യാസ് ഗുഹയുടെ മേൽക്കൂര ഇതുപോലെയാണ് കാണപ്പെടുന്നത് അതായത് ഒരു വലിയ പുസ്തകം സ്ഥാപിച്ചിരിക്കുന്നതുപോലെയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News