Mangal Gochar 2022: ഈ രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ മിന്നിത്തിളങ്ങും! ചൊവ്വയുടെ കൃപയാൽ ധനലാഭമുണ്ടാകും

Mars Transit 2022: 2022 ജൂൺ 27 ന് ചൊവ്വ രാശി മാറാൻ പോകുകയാണ്. ചൊവ്വയുടെ സ്വന്തം രാശിയായ മേടത്തിലേക്കുള്ള പ്രവേശനം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.

Written by - Ajitha Kumari | Last Updated : Jun 25, 2022, 09:17 AM IST
  • 2022 ജൂൺ 27 ന് ചൊവ്വ രാശി മാറും
  • ജ്യോതിഷ പ്രകാരം ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് പറയുന്നത്
  • മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപനാണ് ചൊവ്വ
Mangal Gochar 2022: ഈ രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ മിന്നിത്തിളങ്ങും! ചൊവ്വയുടെ കൃപയാൽ ധനലാഭമുണ്ടാകും

Mangal Rashi Parivaratan 2022: ഭൂമി, ധൈര്യം, ബലം, വിവാഹം, എന്നിവയുടെ കാരകനായ ചൊവ്വ ജൂൺ 27-ന് രാശി മാറും. ജ്യോതിഷ പ്രകാരം ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് പറയുന്നത്. മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപനാണ് ചൊവ്വ. ചൊവ്വയുടെ സംക്രമണം ജീവിതത്തിന്റെ സുപ്രധാന വശങ്ങളെ ബാധിക്കുന്നു. ജൂൺ 27 ന് ചൊവ്വയുടെ മേടം രാശിയിലേക്കുള്ള പ്രവേശനം എല്ലാ രാശികളിലും സ്വാധീനം ചെലുത്തും. ചൊവ്വയുടെ സംക്രമണം ഈ 4 രാശിക്കാരുടെ ഭാഗ്യം തിളക്കും.

Also Read: സൂര്യനക്ഷത്ര സംക്രമണം;ഈ നാല് രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾ

മിഥുനം (Gemini): ചൊവ്വയുടെ രാശിമാറ്റം മിഥുന രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. അവരുടെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കും. വ്യാപാരികൾക്ക് കച്ചവടം വർദ്ധിക്കും. പണം ലഭിക്കാനുള്ള  സാധ്യത. പിതാവിന്റെ പിന്തുണ നിങ്ങൾക്ക് വലിയ ആശ്വാസം നൽകും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.

കർക്കടകം (Cancer): ചൊവ്വയുടെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് ധനലാഭമുണ്ടാകും. ധൈര്യം വർദ്ധിക്കും. ഇത് കരിയറിന് നല്ല സമയമായിരിക്കും. കുടുംബത്തിൽ സന്തോഷത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം മികച്ചതായിരിക്കും.

Also Read: Saturn Transit 2022: ശനി അടുത്ത മാസം രാശി മാറും; ഈ രാശിക്കാർ സൂക്ഷിക്കുക.. പ്രശ്നങ്ങൾ വർധിക്കും

വൃശ്ചികം (Scorpio): മേടരാശിയിൽ ചൊവ്വയുടെ സംക്രമണം വൃശ്ചിക രാശിക്കാർക്ക് ധൈര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കും. ഇക്കാരണത്താൽ അവർ എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ആവശ്യത്തിന് പണം ലഭിക്കുന്നതിലൂടെ സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.

Also Read: Viral Video: ആദ്യം നാണം.. പിന്നെ വരന്റെ പെർഫോമൻസ്..! വീഡിയോ വൈറൽ 

ധനു (Sagittarius): ചൊവ്വയുടെ സംക്രമണം ധനു രാശിക്കാർക്ക് ആരോഗ്യം മെച്ചപ്പെടുത്തും. വരുമാനം വർദ്ധിപ്പിക്കും. ആശ്വാസം നൽകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News