Venus Transit In Tula: ശുക്രൻ ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം സംക്രമിക്കും. അതിലൂടെ പലപ്പോഴും രാജയോഗങ്ങൾ സൃഷ്ടിക്കാറുമുണ്ട്. ജ്യോതിഷത്തിൽ 5 മഹാപുരുഷ രാജയോഗത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് ശുക്ര സംക്രമണത്തിലൂടെ സൃഷ്ടിക്കുന്ന മാളവ്യ രാജയോഗം. ശുക്രൻ സെപ്റ്റംബറിൽ സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിക്കും.
Also Read: ഈ 4 രാശിക്കാർ സ്വർണ്ണ മോതിരം ധരിച്ചോളൂ, ഭാഗ്യം തേടിയെത്തും!
അതുമൂലം മാളവ്യ രാജയോഗം രൂപപ്പെടും. ഈ രാജയോഗത്തിൻ്റെ ഫലം എല്ലാ രാശികളെയും ബാധിക്കും. ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം കൂടുതൽ ശോഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
തുലാം (Libra): മാളവ്യ രാജയോഗം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ സമയത്ത് ഇവരുടെ വ്യക്തിത്വം മെച്ചപ്പെടും, എല്ലാ മേഖലയിലും വിജയം, പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, ഓഫീസിൽ ജോലി വിലമതിക്കപ്പെടും, പുതിയ ചില ഉത്തരവാദിത്തങ്ങൾ ലഭിക്കും, ബിസിനസുകാർക്ക് ലാഭം നേടാൻ സാധ്യത, വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാൻ യോഗം.
മകരം (Capricorn): മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണത്തോടെ ഇവരുടെ സുവർണ ദിനങ്ങൾ തുടങ്ങും. നിങ്ങളുടെ സംക്രമ ജാതകത്തിൻ്റെ പത്താം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും, പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ ലഭിക്കും, ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും, ബിസിനസുകാർക്ക് പുതിയ ഓർഡറുകൾ ലഭിച്ചേക്കാം, സാമ്പത്തിക നേട്ടമുണ്ടാകും, വരുമാനവും വർദ്ധിക്കും, പിതാവുമായുള്ള ബന്ധം ശക്തമാകും, കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.
കുംഭം (Aquarius): മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലേക്കാൻ ശുക്രൻ വരുന്നത്. ഈ സമയത്ത് ഇവരുടെ ഭാജ്യം തെളിയും, ബിസിനസ്സിൽ പുതിയ വരുമാനമാർഗങ്ങൾ തെളിയും, ശമ്പളത്തിൽ വർദ്ധനവിനും ജോലിയിൽ സ്ഥാനക്കയറ്റത്തിനും സാധ്യത, ഈ സമയത്ത്, നിങ്ങൾക്ക് ജോലി അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിവരും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹം നിറവേറ്റാനാകും. വ്യക്തിത്വം മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.