Planetary Shifts : ബുധന്റെയും ശനിയുടെയും രാശിമാറ്റം; ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം

Saturn Retrograde : ശനിയുടെ സ്ഥാനമാറ്റം ആളുകളുടെ ജീവിതത്തിലെ സാമ്പത്തിക സ്ഥിതി, ആരോഗ്യം, തൊഴിൽ, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ എന്നിവയിലാണ്  മാറ്റം കൊണ്ട് വരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 6, 2022, 01:46 PM IST
  • കഴിഞ്ഞ 2 ദിവസങ്ങൾക്ക് ഉള്ളതിൽ തന്നെ ഈ രണ്ട് ഗ്രഹങ്ങളുടെയും സ്ഥാനത്തിനും സഞ്ചാരത്തിനും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്.
  • ശനിയുടെ സ്ഥാനമാറ്റം ആളുകളുടെ ജീവിതത്തിലെ സാമ്പത്തിക സ്ഥിതി, ആരോഗ്യം, തൊഴിൽ, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ എന്നിവയിലാണ് മാറ്റം കൊണ്ട് വരുന്നത്.
  • അതേസമയം ബുധന്റെ സ്ഥാനമാറ്റം സമ്പത്ത്, ബിസിനസ്സ്, കുടുംബത്തിലെ സന്തോഷം എന്നിവയിലാണ് മാറ്റങ്ങൾ കൊണ്ട് വരുന്നത്.
Planetary Shifts : ബുധന്റെയും ശനിയുടെയും രാശിമാറ്റം; ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം

ബുധന്റെ നേർഗതിയും, ശനിയുടെ വക്രഗതിയും നിരവധി ആളുകളുടെ ജീവിതത്തിൽ മാറ്റങ്ങൾക്ക് കാരണമാകും. കഴിഞ്ഞ 2 ദിവസങ്ങൾക്ക് ഉള്ളതിൽ തന്നെ ഈ രണ്ട് ഗ്രഹങ്ങളുടെയും സ്ഥാനത്തിനും സഞ്ചാരത്തിനും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ശനിയുടെ സ്ഥാനമാറ്റം ആളുകളുടെ ജീവിതത്തിലെ സാമ്പത്തിക സ്ഥിതി, ആരോഗ്യം, തൊഴിൽ, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ എന്നിവയിലാണ്  മാറ്റം കൊണ്ട് വരുന്നത്.

അതേസമയം ബുധന്റെ സ്ഥാനമാറ്റം സമ്പത്ത്, ബിസിനസ്സ്, കുടുംബത്തിലെ സന്തോഷം എന്നിവയിലാണ് മാറ്റങ്ങൾ കൊണ്ട് വരുന്നത്. നിലവിൽ ശനിയുടെ സഞ്ചാരം കുംഭ രാശിയിലാണ് . ഏകദേശം 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭം രാശിയിൽ തിരികെയെത്തിയിരിക്കുന്നത്. ഏപ്രിൽ 29 നാണ് ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചത്. ശനിയുടെ സഞ്ചാരത്തിൽ ഏറ്റവും പ്രധാനം ശനിയുടെ വക്രഗതിയാണ്. ഈ സമയത്താണ് ശനിയുടെ പ്രഭാവം ഏറ്റവും കൂടുതൽ ഉണ്ടാകുന്നതെന്നാണ് വിശ്വാസം.

ALSO READ: Saturn Retrograde : ശനിയുടെ രാശിമാറ്റം; ഈ രാശിക്കാർ സൂക്ഷിക്കണം

 ശനി കുംഭം രാശിയിൽ എത്തിയതിന്റെ പ്രഭാവം കുംഭം രാശിക്കാർക്ക് എന്നത് പോലെ തന്നെ മറ്റ് രാശിക്കാർക്കും ഉണ്ടാകും. ചില രാശിക്കാർക്ക് ഇത് മൂലം വളരെ നല്ല സമയമാണ്  ഇനി വരാനിരിക്കുന്നത്. എന്നാൽ ചില രാശിക്കാർക്ക് അപകടങ്ങൾക്കും സാമ്പത്തിക നഷ്ടത്തിനുമൊക്കെ സാധ്യത കൂടുതലാണ്. ജൂൺ 5 മുതലാണ് ശനിയുടെ വക്രഗതി ആരംഭിച്ചത്. 141 ദിവസങ്ങൾ ശനി പുറകോട് സഞ്ചരിക്കും. ശനിയുടെയും ബുദ്ധന്റെയും ഒരുമിച്ചുള്ള രാശിമാറ്റം മൂലം ചില രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യക്കാലമാണ് ഉദിച്ചിരിക്കുന്നത്.

മേടം :  ശനിയുടെയും ബുധന്റെയും ഒരുമിച്ചുള്ള രാശിമാറ്റം മൂലം മേട രാശിയിൽ ജനിച്ചവർക്ക് ഇത് വളരെ നല്ല സമയമാണ്. ഇപ്പോൾ ചെയ്ത്കൊണ്ടിരിക്കുന്ന ബിസിനസ്സിൽ വിജയം കൈവരിക്കാൻ കഴിയും. ധാരാളം സമ്പാദ്യവും ഈ രാശിക്കാരുടെ കൈയിൽ വന്ന് ചേരും. മുമ്പ് നിലനിന്നിരുന്ന വഴക്കും, കേസുകളും ഒത്തതീർപ്പാകുകയും ചെയ്യും. ഈ സമയത്ത് ഈ രാശിക്കാരുടെ വീടുകളിലും സമാധാനവും സന്തോഷവും കൊണ്ട് നിറയും.

മിഥുനം: രണ്ട് ഗ്രഹങ്ങളുടെയും രാശി മാറ്റം മൂലം മിഥുനം രാശിക്കാർക്കും വളരെ ഉത്തമമായ സമയമാണ്. ഈ സമയത്ത് ഈ രാശിക്കാർ ചെയ്യുന്ന എല്ലാകാര്യങ്ങളും വിജയിക്കുകയും, ശുഭമായി അവസാനിക്കുകയും ചെയ്യും. എന്തെങ്കിലും പ്രശ്‌നം മൂലം നിന്ന് പോയ ബിസ്നെസുകളും ജോലികളും പുനരാരംഭിക്കാൻ കഴിയും. ആളുകളുടെ സഹകരണം ലഭിക്കുകയും, ആരോഗ്യ കാര്യങ്ങളിൽ പുരോഗതിയുണ്ടാകുകയും ചെയ്യും.

ധനു: ധനു രാശിയിൽ ജനിച്ചവർക്ക് ഇനി കുറച്ച് കാലങ്ങളിലേക്ക് ഭാഗ്യക്കാലമാണ്. ജീവിതത്തിൽ നിരവധി പുതിയ അവസരങ്ങൾ ലഭിക്കുകയും, ജോലിയിൽ പ്രൊമോഷൻ ലഭിക്കുകയും ചെയ്യും. കൂടാതെ ഉടനടി ഈ രാശിയിൽ ജനിച്ചവർക്ക് സർക്കാർ ഉദ്യോഗം ലഭിക്കാനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ എന്തെങ്കിലും ശുഭവാർത്ത ലഭിക്കുകയും ചെയ്യും.

കുംഭം: ഈ രാശിയിൽ ജനിച്ചവർ ഈ സമയത്ത് ബിസ്നെസ്സിൽ വൻവിജയം കൈവരിക്കും. എന്തെങ്കിലും പ്രശ്നങ്ങളാൽ തടഞ്ഞ് വെച്ചിരിക്കുന്ന പണം ലഭിക്കുകയും ചെയ്യും. ജീവിതത്തിലും തൊഴിൽ മേഖലയിലും ഉന്നമനം ഉണ്ടാകും. വിചാരിക്കാതെ ഒരു വലിയ തുക കൈയിൽ വന്ന് ചേരുകയും ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News