Malayalam Horoscope: ശിവരാത്രിയിൽ ഏതൊക്കെ രാശിക്കാർക്ക് മികച്ച കാലം? രാശിഫലം ഇതാ

Malayalam Astrology: മീനം മുതൽ മേടം വരെയുള്ള എല്ലാ രാശിക്കാരുടെയും ശിവരാത്രി ദിനം എങ്ങനെയായിരിക്കും എന്ന് പരിശോധിക്കാം

Written by - Zee Malayalam News Desk | Last Updated : Mar 8, 2024, 06:15 AM IST
  • മേടം രാശിക്കാരിൽ കൃഷിയിൽ പ്രവർത്തിക്കുന്നവർക്ക് പ്രയോജനം ലഭിക്കാൻ സാധ്യത
  • ഇടവം രാശിക്കാർക്കാർക്ക് ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണം
  • മിഥുനം രാശിക്കാർക്ക് തൊഴിൽ ലാഭം
Malayalam Horoscope: ശിവരാത്രിയിൽ ഏതൊക്കെ രാശിക്കാർക്ക് മികച്ച കാലം? രാശിഫലം ഇതാ

മേടം 

മേടം രാശിക്കാരിൽ കൃഷിയിൽ പ്രവർത്തിക്കുന്നവർക്ക് പ്രയോജനം ലഭിക്കാൻ സാധ്യതയുണ്ട്. യുവാക്കൾക്ക് ഈശ്വര വിശ്വാസം ശക്തമായി തന്നെ ഉണ്ടാവണം. ദാമ്പത്യ ജീവിതത്തിൽ സമ്മർദ്ദം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്, ഇതിന്റെ  കാരണം ഗാർഹിക ചെലവുകളുടെ വർദ്ധന ആകാം. ആരോഗ്യകരമായ ചെറിയ പ്രശ്നങ്ങളെ അവഗണിക്കരുത്.

ഇടവം

ഇടവം രാശിക്കാർ പൂർത്തിയാക്കാനുള്ള ജോലികളുടെ ലിസ്റ്റിട്ട് ജോലികൾ പൂർത്തിയാക്കാം. ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ചെറുപ്പക്കാർക്ക് ക്ഷണം ലഭിച്ചേക്കാം. നേത്ര സംബന്ധമായ രോഗങ്ങളിൽ ഒരു ശ്രദ്ധ വേണം. കുടുംബത്തിനായി സാമ്പത്തികമായി ചിലവ് വർധിക്കും വരവ് അറിഞ്ഞ് ചിലവാക്കണം.

മിഥുനം 

അൽപ്പം അഹങ്കാരം ജീവിതത്തിൽ കടന്ന് കൂടാൻ ഇന്ന് കാരണമിണ്ടാവാം. ചില്ലറ വിൽപ്പന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നല്ല ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. മെഡിക്കൽ ഫീൽഡിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ചെറുപ്പക്കാർക്ക് പഠന സമയം വർദ്ധിപ്പിക്കേണ്ടിവരും. ആരോഗ്യം ശ്രദ്ധിക്കുക.

കർക്കിടകം 

കർക്കിടകം രാശിക്കാർ  ആഗ്രഹിച്ച വിജയം നേടാൻ കഠിനാധ്വാനം ചെയ്യണം. പ്രത്യേകിച്ചും ബിസിനസ്സ് നടത്തുന്നവർക്ക് പ്രയോജനം ലഭിക്കും. നിങ്ങളുടെ കുടുംബത്തിനും ഇത് നല്ല സമയമാണ്. പുതിയ പോസിറ്റിവ് എനർജി കുടുംബത്തിൽ നിറയുന്ന സമയമാണിത്. ആരോഗ്യത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെങ്കിലും ശ്രദ്ധ ഉണ്ടയാൽ മതി.

ചിങ്ങം 

ചിങ്ങം രാശിക്കാരിൽ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർ തങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് ഉത്പന്നങ്ങളുടെ അടക്കം അഭിപ്രായങ്ങൾ അറിയാൻ ശ്രമിക്കുക. ഇന്നത്തെ ദിവസം ശിവ ഭജനം നന്നായിരിക്കും.ആരോഗ്യ സംബന്ധമായ അനാവശ്യ ആധികൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം

കന്നി 

കന്നി രാശിക്കാർക്ക് ഇന്ന് ജോലിഭാരം വർധിച്ചേക്കാം.  പങ്കാളിയുമായുള്ള തെറ്റിദ്ധാരണകൾ ബിസിനസ്സ് നശിപ്പിക്കും, ഇക്കാര്യത്തിൽ ജാഗ്രത പാലിക്കുക. പങ്കാളിയുമായും കുടുംബാംഗങ്ങളുമായും ആശയവിനിമയം ആവശ്യമായ കാലമാണിത്.  തല, കണ്ണ് എന്നീ ശരീര ഭാഗങ്ങളിൽ വേദന ഉണ്ടാവും.

തുലാം

തുലാം രാശിക്കാർ പുതിയ ജോലിസ്ഥലം വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക, ഈ സമയത്ത് ശമ്പളത്തിലല്ല, അറിവിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഗ്രഹങ്ങളുടെ സ്ഥാനം പ്രണയ ബന്ധങ്ങളെ ശക്തിപ്പെടുത്തിയേക്കാം. . സംസാരത്തിൽ സംയമനം പാലിക്കുന്നത് നേട്ടമുണ്ടാക്കിയേക്കാം. ആരോഗ്യകാര്യത്തിൽ മറ്റ് ആശങ്കകളുടെ ആവശ്യമില്ല.

വൃശ്ചികം 

വൃശ്ചികം രാശിക്കാർക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ലഭിക്കും, വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ ലഭിക്കാം. ഒരു പുതിയ ബന്ധത്തിലെ പ്രശ്നങ്ങൾ മാനസിക സമ്മർദ്ദത്തിന് കാരണമാകും. കുടുംബത്തിലെ മൂത്ത സഹോദരനുമായി ബന്ധം നിലനിർത്തുക.  വയറുവേദനയ്ക്ക് സാധ്യതയുണ്ട്.

ധനു 
ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന രാശിക്കാർക്ക്  പുതിയ ജോലി അവസരങ്ങൾ കൈവരാാം. ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങൾക്ക് നേട്ടങ്ങൾ കൊണ്ടുവരാൻ പോകുന്നു, ബിസിനസ്സ് മേഖലയിലുള്ളവർക്ക് ഒരു വലിയ കരാർ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം മതപരമായ ചടങ്ങിൽ പങ്കെടുക്കാം. മുടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ വേണം.

മകരം 

മകരം രാശിക്കാരിൽ ബിസിനസ് ചെയ്യുന്നവർക്ക് ചില സമ്മർദ്ദകരമായ അന്തരീക്ഷങ്ങൾ ഉണ്ടായേക്കാം. ചെറിയ കാര്യങ്ങൾ പോലും നിങ്ങളെ അലട്ടാം. കുട്ടികളോട് ശാന്തരായി പെരുമാറുക. പകർച്ച വ്യാധികളോട് ജാഗ്രത പുലർത്തുക.

കുംഭം 

കുംഭം രാശിക്കാർക്ക് ജോലി മെച്ചപ്പെടുത്താൻ വേണ്ടതൊക്കെ ചെയ്യാൻ സാധിക്കും. സർക്കാർ പദ്ധതികളിൽ ചേർന്ന് പ്രവർത്തിക്കുന്ന ബിസിനസുകാർക്ക് അൽപ്പം കാത്തിരിക്കേണ്ടി വന്നേക്കാം. പങ്കാളിയോടും കുട്ടികളോടുമൊപ്പം എവിടെയെങ്കിലും യാത്ര പോകാൻ പറ്റിയ സമയമാണിത്. വയറ് സംബന്ധമായ ചില അസുഖങ്ങൾ വന്നേക്കാം.

മീനം 

മീനം രാശിക്കാർ തങ്ങളുടെ ജോലിയിൽ ഊർജ്ജസ്വലരായിരിക്കും, കൃത്യസമയത്ത് നിങ്ങളുടെ ജോലി പൂർത്തിയാക്കാൻ കഴിയും.പലിശയ്ക്ക് പണം നൽകാനുള്ള തീരുമാനം ഒഴിവാക്കണം.  ഗ്രഹങ്ങളുടെ സ്ഥാനം കണക്കിലെടുത്താൽ ലാഭത്തിന് പകരം നഷ്ടമുണ്ടാകാം. നിങ്ങൾക്ക് പണം തിരികെ ലഭിച്ചേക്കില്ല. അമ്മയുടെ നടുവേദന വർദ്ധിച്ചേക്കാം. കുട്ടികളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധ വേണം. കുട്ടിക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകാൻ ശ്രമിക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ZEE MALAYALAM NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News