Lunar Eclipse 2022: ചന്ദ്രഗ്രഹണം 2022: ഈ 5 രാശിക്കാർക്ക് ചന്ദ്രഗ്രഹണം ഒരു അനുഗ്രഹമായിരിക്കും

പൂർണ ചന്ദ്ര​ഗ്രഹണത്തിന് മുൻപായി ചന്ദ്രൻ ചുവന്ന നിറത്തിൽ കാണപ്പെടും. ഇതിനെ ബ്ലഡ് മൂൺ എന്നാണ് വിളിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 15, 2022, 12:11 PM IST
  • ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം മേടം രാശിക്കാർക്ക് അനുകൂലമായ നേട്ടങ്ങൾ നൽകും.
  • വ്യവസായത്തിൽ അഭിവൃദ്ധിയുണ്ടാകും.
  • കച്ചവടക്കാർക്ക് ലാഭം ലഭിക്കും.
Lunar Eclipse 2022: ചന്ദ്രഗ്രഹണം 2022: ഈ 5 രാശിക്കാർക്ക് ചന്ദ്രഗ്രഹണം ഒരു അനുഗ്രഹമായിരിക്കും

മെയ് 16നാണ് ഈ വർഷത്തെ ആദ്യത്തെ പൂർണ ചന്ദ്രഗ്രഹണം. ഇന്ത്യൻ സമയം അനുസരിച്ച് മെയ് 16 രാവിലെ 7.02നാണ് ​ഗ്രഹണം ദൃശ്യമാകുക. ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം അനുസരിച്ച് ഇന്ന് (മെയ് 15) 10.27നാണ് ബ്ലഡ് മൂൺ സംഭവിക്കുന്നത്. എന്നാൽ ഇത് ഇന്ത്യയിൽ കാണാൻ സാധിക്കില്ല. പൂർണ ചന്ദ്ര​ഗ്രഹണത്തിന് മുൻപായി ചന്ദ്രൻ ചുവന്ന നിറത്തിൽ കാണപ്പെടും. ഇതിനെ ബ്ലഡ് മൂൺ എന്നാണ് വിളിക്കുന്നത്. സൂര്യന്റെ ചുവന്ന രശ്മി ചന്ദ്രനിൽ പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ചുവന്ന നിറം വരുന്നതും ബ്ലഡ് മൂൺ എന്ന് വിളിക്കുന്നതും. ഗ്രഹണ സമയത്ത് ഭൂമിയുടെ നിഴൽ പൂർണമായും ചന്ദ്രനെ മറച്ചാലും ചന്ദ്രൻ ചുവപ്പ് നിറത്തിൽ ദൃശ്യമാകും. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം.

നാസയുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പ് പ്രകാരം യുഎസിലെ പകുതി ഭാഗങ്ങളിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നും ബ്ലഡ് മൂൺ കാണാൻ സാധിക്കും. ആഫ്രിക്ക, പശ്ചിമ യൂറോപ്പ്, നോർത്ത് അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നും ബ്ലഡ് മൂൺ വ്യക്തമായി കാണാൻ കഴിയും. 

അതേസമയം പൂർണ്ണ ചന്ദ്രനോടുകൂടിയ ചന്ദ്രഗ്രഹണത്തിന് ഒരു പ്രത്യേക ഫലമുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹണം ഈ അഞ്ച് രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ഈ ഗ്രഹണം ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമായ നേട്ടങ്ങൾ നൽകുന്നതെന്ന് നോക്കാം.

Also Read: Lunar Eclipse: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം; ഈ നാല് രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം

മേടം (Aries): ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം മേടം രാശിക്കാർക്ക് അനുകൂലമായ നേട്ടങ്ങൾ നൽകും. വ്യവസായത്തിൽ അഭിവൃദ്ധിയുണ്ടാകും. കച്ചവടക്കാർക്ക് ലാഭം ലഭിക്കും. ഈ രാശിക്കാർക്ക് പണം സമ്പാദിക്കാൻ സാധിക്കും. ജോലിയിൽ വിജയം കൈവരിക്കും.

ഇടവം (Taurus): ഈ ചന്ദ്രഗ്രഹണം ഇടവം രാശിക്കാർക്ക് ശുഭകരമാണ്. ജീവിതത്തിലെ നന്മകൾക്കായി ഈ സമയത്ത് ഇക്കൂട്ടർ ക്ഷമയോടെ കാത്തിരിക്കണം. ജീവിതത്തിൽ വലിയ വിജയങ്ങൾ നേടാൻ കഴിയും. ജോലിസ്ഥലത്ത് ബഹുമാനം വർധിക്കും. ഏറെ നാളായി ചെയ്യാതെ കിടന്നിരുന്ന സുപ്രധാന ജോലികൾ ചെയ്ത് തീർക്കും.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും ഈ ചന്ദ്രഗ്രഹണം അനുകൂലമാണ്. ചില സന്തോഷകരമായ വിവരങ്ങൾ അവരിൽ എത്തിച്ചേരും. പണമൊഴുക്ക് കൂടുകയും അത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും ചെയ്യും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അനുകൂലമായ അന്തരീക്ഷം വന്നുചേരും.

കർക്കടകം (Cancer): ഈ രാശിക്കാർക്ക് ചന്ദ്രഗ്രഹണം ദോഷം ചെയ്യില്ല. ബന്ധങ്ങൾ മെച്ചപ്പെടും. നല്ല വാർത്തകൾ ലഭിക്കും. ചെയ്യുന്ന എല്ലാ ജോലികളിലും വിജയം കണ്ടെത്തും. 

കുംഭം (Aquarius): ഈ ചന്ദ്രഗ്രഹണം കുംഭം രാശിക്കാർക്ക് ഭാഗ്യം നൽകും. എല്ലാ മേഖലകളിലും വിജയം കണ്ടെത്താനാകും. പുതിയ ജോലികൾ തുടങ്ങും. എന്നിരുന്നാലും ഈ സമയത്ത് ശ്രദ്ധിക്കുക. ചെറിയ പിഴവുകൾ നഷ്ടത്തിന് കാരണമായേക്കാം. 

(ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News