ഓരോ വർഷവും ഓരോ നക്ഷത്രക്കാർക്കും വ്യത്യസ്ഥ ഫലങ്ങളാണുണ്ടാകുന്നത്. ഗ്രഹങ്ങളുടെ സ്ഥാനവും ഓരോ നക്ഷത്രക്കാരുടെ ജനന സമയവും അനുസരിച്ച് ഇതിൽ വ്യത്യാസങ്ങളുണ്ടാകാം. 2025 ആരംഭിക്കുന്നതോടെ വലിയ ഭാഗ്യം കൈവരുന്ന നക്ഷത്രങ്ങളുണ്ട്. പുതിയ വർഷത്തിൽ ഇവർക്ക് രാജയോഗമാണ്. സമ്പത്ത്, ജോലി എന്നിവയെല്ലാം ഇവർക്ക് സ്വന്തമാകും.
രോഹിണി: രോഹിണി നക്ഷത്രക്കാർ ജോലിയിൽ ശോഭിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക ഭദ്രതയുണ്ടാകും. ജീവിതത്തിൽ സന്തോഷം നിറയുന്ന സംഭവങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല ഫലം ഉണ്ടാകും. പുതിയ വാഹനം വാങ്ങാൻ സാധ്യത.
ALSO READ: 2025ൽ ബുധന്റെ രാശിമാറ്റം 15 തവണ; ഓരോ രാശിമാറ്റവും ഈ നാല് രാശിക്കാരെ സമ്പന്നരാക്കും
കാർത്തിക: കാർത്തിക രാശിക്കാർ പ്രതിസന്ധികളെ മറികടന്ന് സന്തോഷപൂർണമായ ജീവിതം നേടും. മക്കളുടെ വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാൻ അവസരം ഉണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക ലാഭം ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങും. ബിസിനസുകളിൽ നിക്ഷേപിക്കുന്ന പണത്തിൽ നിന്ന് ലാഭം ഉണ്ടാകും. ആഢംബര ജീവിതം സ്വന്തമാകും.
തൃക്കേട്ട: തൃക്കേട്ട നക്ഷത്രക്കാർക്ക് ആഢംബര ജീവിതം നയിക്കാൻ യോഗമുണ്ടാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയം. ഇതിൽ നിന്ന് വലിയ ലാഭം ഉണ്ടാകും. ജോലിയിൽ ശമ്പള വർധനവ് ഉണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് വലിയ സാമ്പത്തിക ലാഭം നേടാൻ സാധിക്കും. വിദ്യാർഥികൾ പഠനത്തിൽ ശോഭിക്കും.
മൂലം: മൂലം നക്ഷത്രക്കാർക്ക് പുതിയ വർഷം വലിയ നേട്ടങ്ങളുണ്ടാകും. വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത. ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടും. പുതിയ വാഹനം വാങ്ങാൻ സാധ്യത. വീടുപണി വേഗത്തിൽ തീർക്കാൻ സാധിക്കും. പുതിയ വസ്തു വാങ്ങാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതാകും. സമ്പത്ത് വന്നുചേരും. സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കുകയും ഇതിൽ നിന്ന് ലാഭം നേടുകയും ചെയ്യും.
ഉത്രാടം: ഉത്രാടം നക്ഷത്രക്കാർക്ക് വലിയ ഭാഗ്യം വന്നുചേരും. ഉയർന്ന തസ്തികയിൽ ജോലിയിൽ പ്രവേശിക്കാൻ സാധ്യത. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. പുതിയ വസ്തു വാങ്ങാൻ സാധ്യത. വീട് പുതുക്കി പണിയാൻ സാധ്യത. പണം നിക്ഷേപം നടത്തും. സ്വർണം വാങ്ങും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.