Rahu Gochar: ഇന്ന് മുതൽ ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും പുരോഗതിയും ധനനേട്ടവും!

Rahu Rashi Parivartan 2023: രാഹു സംക്രമം മൂലം ഈ 3 രാശിക്കാരുടെ ഭാഗ്യം ഇന്ന് മുതൽ മാറും.  രാഹു സംക്രമത്തോടെ ഈ 3 രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും.

Written by - Ajitha Kumari | Last Updated : Oct 30, 2023, 11:48 AM IST
  • രാഹു സംക്രമം മൂലം ഈ 3 രാശിക്കാരുടെ ഭാഗ്യം ഇന്ന് മുതൽ മാറും
  • രാഹു സംക്രമത്തോടെ ഈ 3 രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും
Rahu Gochar: ഇന്ന് മുതൽ ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും പുരോഗതിയും ധനനേട്ടവും!

Rahu Transit: ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും മാറ്റത്തിന് ജ്യോതിഷത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. ചില ഗ്രഹങ്ങളുടെ സംക്രമണം വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. ഇതിൽ രാഹു-കേതു ഗ്രഹങ്ങൾ ഉൾപ്പെടുന്നു. ഇവ എപ്പോഴും വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. രാഹു കേതുവിനെ ജ്യോതിഷത്തിൽ ക്രൂരമായ ഗ്രഹം അല്ലെങ്കിൽ പാപഗ്രഹം എന്നൊക്കെയാണ് പറയുന്നത്. രാഹുവും കേതുവും ഒന്നര വർഷത്തെ സമയമെടുത്താണ്  രാശി മാറുന്നത്. ഈ വർഷം ഒക്ടോബർ 30 നാണ് രാഹു കേതു സംക്രമിക്കുന്നത്. രാഹു മീനം രാശിയിൽ നിന്ന് മേടത്തിൽ പ്രവേശിക്കും. ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു ഗ്രഹമായാണ് രാഹുവിനെ കണക്കാക്കുന്നതെങ്കിലും രാഹുവും ചില സമയത്ത് ശുഭ ഫലങ്ങൾ നൽകാറുണ്ട്. രാഹുവിന്റെ കൃപ ഒരു വ്യക്തിയെ രാഷ്ട്രീയത്തിലും നയതന്ത്രത്തിലും നിപുണനാക്കുന്നു. അയാൾ തന്റെ ബുദ്ധിയുടെ അടിസ്ഥാനത്തിൽ ധാരാളം പേരും പണവും സമ്പാദിക്കുകയും രാജാവിനെപ്പോലെ ജീവിക്കുകയും ചെയ്യും. ഒക്‌ടോബർ 30 ആയ ഇന്ന് നടക്കുന്ന രാഹു സംക്രമണം ആർക്കൊക്കെ ഗുണമുണ്ടാകും എന്ന് നമുക്ക് നോക്കാം.

Also Read: ശനി ഉദയം ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും നൽകും വൻ പുരോഗതി

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് രാഹുവിന്റെ സംക്രമം വളരെ ശുഭമായിരിക്കും. ഇത്  പൂർത്തീകരിക്കാത്ത പല ആഗ്രഹങ്ങളും നിറവേറ്റും. ബഹുമാനവും ആദരവും വർദ്ധിക്കും, നിങ്ങളുടെ സാമൂഹിക പ്രവർത്തനവും വർദ്ധിക്കും, പേരും പണവും സമ്പാദിക്കും, കിട്ടാനുള്ള പണം ലഭിക്കും. സാമ്പത്തിക പുരോഗതിയിലേക്കുള്ള വഴികൾ തുറക്കും. ഈ സമയം നിങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തും. ജോലിസ്ഥലത്ത് നല്ല മാറ്റങ്ങൾ ഉണ്ടാകും അത് നിങ്ങൾക്ക് ഗുണം ചെയ്യും.

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് രാഹു അനുകൂല ഫലങ്ങൾ നൽകും. പഴയ പ്രശ്നങ്ങൾ മാറും. പക്വത വർദ്ധിക്കും. നിങ്ങൾക്ക് ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് വിജയം ലഭിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. ഭാഗ്യം നിങ്ങളെ അനുകൂലിച്ചാൽ ബുദ്ധിമുട്ടുള്ള ജോലികൾ പോലും പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും, കൂടാതെ ഈ സമയം നിങ്ങൾക്ക് വളരെയധികം ബഹുമാനം ലഭിക്കും.

Also Read: Shukra Gochar: ശുക്രൻ കന്നിരാശിയിലേക്ക്; 27 ദിവസം ഈ രാശിക്കാർ രാജകീയ ജീവിതം!

കന്നി (Virgo): രാഹുവിന്റെ രാശിമാറ്റം കന്നിരാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. നിങ്ങളുടെ ജീവിതം സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും, ഏറെ നാളായി ആഗ്രഹിച്ച സ്ഥാനവും പണവും ലഭിക്കും. ഉദ്യോഗസ്ഥർ നിങ്ങളിൽ സന്തുഷ്ടരായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളോടുള്ള ബഹുമാനവും ആദരവും വർദ്ധിക്കും. വരുമാനം വർദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതകളുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമാകും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. പൂർവ്വിക സ്വത്തുക്കളിൽ നിന്നും നിങ്ങൾക്ക് പ്രയോജനം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News