Saturn Transit 2022: ശനി അടുത്ത മാസം രാശി മാറും; ഈ രാശിക്കാർ സൂക്ഷിക്കുക.. പ്രശ്നങ്ങൾ വർധിക്കും

നീതിയുടെ ദൈവം എന്നാണ് ശനി ദേവനെ പറയുന്നത്. ഓരോരുത്തരും ജീവിതത്തിൽ എന്ത് കർമ്മം ചെയതോ അതിന്റെ ശരിക്കുള്ള ഫലം ശനി നൽകും എന്നാണ് വിശ്വാസം.  ഒരിക്കലെങ്കിലും ആരോടെങ്കിലും ശനി കോപിഷ്ഠനായാൽ  പിന്നെ അവരുടെ കാര്യം പറയുകയും വേണ്ട.

Written by - Ajitha Kumari | Last Updated : Jun 24, 2022, 03:41 PM IST
  • ശനി അടുത്ത മാസം രാശി മാറും
  • ശനിയുടെ രാശിമാറ്റ സമയത്ത് ഈ 3 രാശിക്കാർ സൂക്ഷിക്കുക
  • നീതിയുടെ ദൈവം എന്നാണ് ശനി ദേവനെ പറയുന്നത്
Saturn Transit 2022: ശനി അടുത്ത മാസം രാശി മാറും; ഈ രാശിക്കാർ സൂക്ഷിക്കുക.. പ്രശ്നങ്ങൾ വർധിക്കും

Shani Dev Zodiac Change in July 2022: നീതിയുടെ ദൈവം എന്നാണ് ശനി ദേവനെ പറയുന്നത്. ഓരോരുത്തരും ജീവിതത്തിൽ എന്ത് കർമ്മം ചെയതോ അതിന്റെ ശരിക്കുള്ള ഫലം ശനി നൽകും എന്നാണ് വിശ്വാസം.  ഒരിക്കലെങ്കിലും ആരോടെങ്കിലും ശനി കോപിഷ്ഠനായാൽ  പിന്നെ അവരുടെ കാര്യം പറയുകയും വേണ്ട.

 

മറ്റ് ഗ്രഹങ്ങളെപ്പോലെതന്നെ ശനിയും എല്ലാ മാസവും തന്റെ രാശി മാറും. നിലവിൽ കുംഭ രാശിയിലാണ് ശനി വിരാജിക്കുന്നത്. അടുത്ത മാസം അതായത് ജൂലൈ 12 ന് മകരം രാശിയിൽ വക്രഗതിയിൽ  സഞ്ചരിക്കും. അത് അടുത്ത വർഷം ജനുവരി വരെ തുടരും. ശേഷം വീണ്ടും ശനി കുംഭ രാശിയിലേക്ക് മടങ്ങും. ശനി മകരം രാശിയിൽ നിൽക്കുന്നത് ഈ 3 രാശിക്കാർക്കും പ്രത്യേക സ്വാധീനം ഉണ്ടാക്കും. അപ്പോൾ 20 ദിവസത്തിന് ശേഷം ജീവിതം മാറാൻ പോകുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
 
 
മേടം (Aries): ഈ രാശിക്കാർക്കും 20 ദിവസം കഴിഞ്ഞാൽ ശരിയാകുമായിരുന്ന ജോലി മോശമാകാൻ തുടങ്ങും. സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ ചെലവഴിക്കേണ്ടിവരും. കുടുംബത്തിൽ അസ്വസ്ഥതയുടെ അന്തരീക്ഷം ഉണ്ടാകും. ജോലിയിലും ബിസിനസിലും നഷ്ടമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ആശങ്കാകുലരാകും. കുടുംബത്തിൽ ചില അനിഷ്ട സംഭവങ്ങൾ കേൾക്കാം. ഈ സാഹചര്യത്തിൽ ശനിദേവനെ പ്രീതിപ്പെടുത്താൻ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ക്ഷേത്രത്തിൽ പോകണം. അവിടെ ഇരുന്ന് ഹനുമാൻ ചാലിസയും ശനി ചാലിസയും പാരായണം ചെയ്യുന്നതിലൂടെ ഈ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാനാകും.
 
 

ചിങ്ങം ((Leo)): ഈ രാശിക്കാർക്കും അടുത്ത 6 മാസങ്ങൾ വിഷമകരമാണ്. ബിസിനസ്സിൽ നഷ്ടം നേരിടേണ്ടിവരും. കോടതി കാര്യങ്ങളിൽ നിങ്ങൾ പെട്ടുപോകാം. ഓഫീസിലെ നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തിയേക്കാം. കുടുംബത്തിൽ പ്രശ്‌നങ്ങളുടെ അന്തരീക്ഷം ഉണ്ടാകാം. എടുത്ത കടം തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. കുടുംബത്തിൽ നിങ്ങൾക്ക് പെട്ടെന്ന് ചില അസുഖങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടുന്നതിന് നിങ്ങൾ എല്ലാ ശനിയാഴ്ചകളിലും പശുവിന് ആഹാരം നൽകുകയും വീട്ടിൽ ശനി മന്ത്രങ്ങൾ ജപിക്കുകയും വേണം.

Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 

ധനു (Sagittarius): ഈ രാശിക്കാർക്ക് 20 ദിവസം കഴിഞ്ഞാൽ ശനി ദോഷം ബാധിക്കും. ചില പഴയ രോഗങ്ങൾ പ്രത്യക്ഷപ്പെടാം. കൊടുത്ത പണം നഷ്ടപ്പെടാം. പെട്ടെന്ന് ഒരു പുതിയ രോഗം നിങ്ങളെ ബാധിച്ചേക്കാം. നിങ്ങൾ എത്ര കഠിനാധ്വാനം ചെയ്യുന്നുവോ അത്രയും ഫലം നിങ്ങൾക്ക് ലഭിക്കില്ല.  കുടുംബത്തിൽ അസ്വാരസ്യങ്ങൾ വർദ്ധിക്കും. ശനിയുടെ ഈ അപ്രീതി ശമിപ്പിക്കാൻ നിങ്ങൾ പ്രത്യേക നടപടികൾ സ്വീകരിക്കണം. ഇതിനായി എല്ലാ ശനിയാഴ്ചകളിലും ആൽ മരത്തെ പൂജിക്കുക. കൂടാതെ എല്ലാ ശനിയാഴ്ചയും കടുകെണ്ണ ആവശ്യക്കാർക്ക് ദാനം ചെയ്യുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News