Money and Vastu: ഈ സാധനങ്ങള്‍ പേഴ്സില്‍ സൂക്ഷിക്കരുത് ദാരിദ്ര്യം ക്ഷണിച്ചു വരുത്തും

Money and Vastu: വാസ്തു ശാസ്ത്ര പ്രകാരം പണവും പണം സൂക്ഷിക്കുന്ന രീതിയും നമ്മുടെ പക്കല്‍  സമ്പത്ത്  നിലനിൽക്കുമോ എന്ന കാര്യം നിര്‍ണ്ണയിക്കുന്നു. അതായത്, പണം നന്നായി സൂക്ഷിക്കേണ്ടത് നമ്മുടെ വീട്ടില്‍ സമ്പത്ത് നിലനില്‍ക്കേണ്ടതിന് അനിവാര്യമാണ് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 16, 2023, 11:34 PM IST
  • വാസ്തു ശാസ്ത്രമനുസരിച്ച്, പണം സൂക്ഷിക്കുന്ന രീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പണം ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത് സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തും
Money and Vastu: ഈ സാധനങ്ങള്‍ പേഴ്സില്‍ സൂക്ഷിക്കരുത് ദാരിദ്ര്യം ക്ഷണിച്ചു വരുത്തും

Money and Vastu: നാം പണം സൂക്ഷിക്കാനായി പേഴ്സ് കൈവശം വയ്ക്കാറുണ്ട്. എന്നാല്‍, ഈ ചെറിയ  പണസഞ്ചിയ്ക്കും നമ്മുടെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. അതായത്, പേഴ്സ്  നമ്മുടെ ജീവിതത്തില്‍ പണത്തിന്‍റെ വരവും പോക്കും നിര്‍ണ്ണയിക്കുന്നതാണ് എന്ന് പറഞ്ഞാല്‍  ഒരു പക്ഷേ നിങ്ങള്‍ വിശ്വസിക്കില്ല....  

Also Read:  Lucky Zodiac in November: 5 ദിവസത്തിനുള്ളില്‍ ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും!! പണത്തിന്‍റെ പെരുമഴ 
 
വാസ്തു ശാസ്ത്ര പ്രകാരം പണവും പണം സൂക്ഷിക്കുന്ന രീതിയും നമ്മുടെ പക്കല്‍  സമ്പത്ത്  നിലനിൽക്കുമോ എന്ന കാര്യം നിര്‍ണ്ണയിക്കുന്നു. അതായത്, പണം നന്നായി സൂക്ഷിക്കേണ്ടത് നമ്മുടെ വീട്ടില്‍ സമ്പത്ത് നിലനില്‍ക്കേണ്ടതിന് അനിവാര്യമാണ് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. 

Also Read:  World Cup Final 2023:  ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഓസ്ട്രേലിയ ഫൈനലില്‍!! ഞായറാഴ്ച അഹമ്മദാബാദില്‍ തീപ്പൊരി പോരാട്ടം  
 
ഏതൊരു വ്യക്തിയും തന്‍റെ ജീവിതത്തില്‍ സാമ്പത്തിക അഭിവൃദ്ധി ആഗ്രഹിക്കുന്നു. എപ്പോഴും പോക്കറ്റ് നിറയെ പണം ഉണ്ടാവണം എന്നാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. എന്നാല്‍, എല്ലാവരുടെയും ജീവിതത്തില്‍ നമുക്കറിയാം സാമ്പത്തിക സ്ഥിതി എന്നും ഒരേപോലെ ആയിരിക്കില്ല.  

വാസ്തു ശാസ്ത്രമനുസരിച്ച്, പണം  സൂക്ഷിക്കുന്ന രീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പണം ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത് സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തും. നേരെമറിച്ച്, പണം ശരിയായ രീതിയില്‍ സൂക്ഷിച്ചില്ല എങ്കില്‍ ധനദേവത നമ്മെ ഉപേക്ഷിച്ചു പോകാന്‍ അധിക സമയം വേണ്ടി വരില്ല....!!

വാസ്തു ശാസ്ത്ര പ്രകാരം പണം എങ്ങിനെ സൂക്ഷിക്കണം?

നാമെല്ലാവരും പണം പേഴ്സിലാണ് സൂക്ഷിക്കാറുള്ളത്. എന്നാല്‍, നമുക്കറിയാം പണത്തോടൊപ്പം പേഴ്സില്‍ ചില പേപ്പറുകള്‍ കൂടി നാം പേഴ്സില്‍ സൂക്ഷിക്കാറുണ്ട്. പഴയ പേപ്പർ ബില്ലുകൾ, രസീതുകൾ എന്നിവ. എന്നാല്‍, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഈ സാധങ്ങള്‍ ഒരിയ്ക്കലും പേഴ്സില്‍ സൂക്ഷിക്കരുത്. ഇത്തരം പേപ്പറുകള്‍ പണത്തോടോപ്പം സൂക്ഷിക്കുന്നത് വളരെ അശുഭകരമാണ്. ഇത്തരം സാധനങ്ങള്‍ പേഴ്സില്‍ സൂക്ഷിച്ചാല്‍ പണം നിലനില്‍ക്കില്ല. ഇത് രാഹുവിന്‍റെ പ്രഭാവം വര്‍ദ്ധിപ്പിക്കുന്നു, നമ്മുടെ നിത്യ ചിലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാകും.   

മരുന്ന്, മൂര്‍ച്ചയുള്ള സാധനങ്ങള്‍  മുതലയവ പേഴ്സില്‍ സൂക്ഷിക്കരുത്‌

വാസ്തു പ്രകാരം ഇരുമ്പ് വസ്തുക്കൾ, മൂർച്ചയുള്ള വസ്തുക്കളായ ചെറിയ കത്തികൾ, ബ്ലേഡുകൾ മുതലായവ പേഴ്സിൽ ഒരിക്കലും സൂക്ഷിക്കരുത്.  ഇതുകൂടാതെ മരുന്നുകള്‍ ഒരിയ്ക്കലും  പേഴ്സിൽ സൂക്ഷിക്കാൻ പാടില്ല. ഇവ പേഴ്സിൽ സൂക്ഷിച്ചാൽ പണം നിലനില്‍ക്കില്ല എന്നാണ് വിശ്വാസം. 

കീറിയതും പഴകിയതുമായ പേഴ്സ് ഉപയോഗിക്കാന്‍ പാടില്ല

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  കീറിയ പേഴ്സ് ഒരിയ്ക്കലും ഉപയോഗിക്കരുത്. കീറിയ പേഴ്സ് ഉപയോഗിക്കുന്നത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, പേഴ്സ് കീറുകയോ പഴകുകയോ ചെയ്‌താല്‍ അത് ഉടന്‍ മാറ്റണം.  

നാണയങ്ങള്‍ കിലുങ്ങുന്ന ശബ്ദം പേഴ്സിൽ നിന്ന് പുറത്തുവരരുത്.  

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  നാണയങ്ങള്‍ കിലുങ്ങുന്ന ശബ്ദം പേഴ്സിൽ നിന്ന് വരരുത്. ഈ ശബ്ദം ആശുഭമായി കണക്കാക്കുന്നു.   

പണം ക്രമമായി വയ്ക്കുക

വാസ്തു ശാസ്ത്ര പ്രകാരം പണം എപ്പോഴും പേഴ്സിൽ ക്രമമായി സൂക്ഷിക്കണം. നാണയങ്ങൾ അവിടെയും ഇവിടെയും കിടക്കുന്നുണ്ടെങ്കിൽ, അത് സൂക്ഷിച്ച് വയ്ക്കുക. നാണയങ്ങള്‍ അലസമായി ഉപേക്ഷിക്കുന്നത്  കടം വര്‍ദ്ധിപ്പിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.  

എന്താണ് ശുഭകരം,ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

പണം സൂക്ഷിക്കുന്ന പേഴ്സില്‍ ലക്ഷ്മീദേവിയുടെ ചിത്രം സൂക്ഷിക്കുന്നത് ഏറ്റവും ശുഭകരമാണ്.  ദേവി  പണത്തിന്‍റെ ക്രമാതീതമായ ഒഴുക്ക്  തടയുമെന്നാണ് വിശ്വാസം  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News