Mongoose and Vastu: ഈ ചെറിയ മൃഗം അപാരമായ സമ്പത്ത് ലഭിക്കുന്നതിന്‍റെ സൂചന നല്‍കും!!

Mongoose Lucky or Unlucky: വാസ്തു ശാസ്ത്രത്തിലും ജ്യോതിഷത്തിലും ചില മൃഗങ്ങളെ പൂജിക്കുന്നതും വീട്ടിൽ വളര്‍ത്തുന്നതും അല്ലെങ്കില്‍ അവയുടെ പ്രതിമ വീട്ടില്‍ സൂക്ഷിക്കുന്നതും വളരെ ശുഭകരമായി കണക്കാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 21, 2023, 06:25 PM IST
  • ജ്യോതിഷത്തില്‍ ഐശ്വര്യമായി കരുതപ്പെടുന്ന ഈ ജീവികളിൽ കീരിയും ഉൾപ്പെടുന്നു. ജ്യോതിഷത്തിൽ കീരിയെ വളരെ ശുഭകരമായി കണക്കാക്കുന്നു.
Mongoose and Vastu: ഈ ചെറിയ മൃഗം അപാരമായ സമ്പത്ത് ലഭിക്കുന്നതിന്‍റെ സൂചന നല്‍കും!!

Mongoose Lucky or Unlucky: ഹൈന്ദവ വിശ്വാസത്തില്‍ മൃഗങ്ങൾക്കും സസ്യങ്ങൾക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. വാസ്തു ശാസ്ത്രത്തിലും ജ്യോതിഷത്തിലും ചില മൃഗങ്ങളെ പൂജിക്കുന്നതും വീട്ടിൽ വളര്‍ത്തുന്നതും അല്ലെങ്കില്‍ അവയുടെ പ്രതിമ വീട്ടില്‍ സൂക്ഷിക്കുന്നതും വളരെ ശുഭകരമായി കണക്കാക്കുന്നു.

Also Read:  Weekly Numerology Predictions: നിങ്ങള്‍ ഈ തിയതിയിലാണോ ജനിച്ചത്‌? എങ്കില്‍ വരാനിയ്ക്കുന്നത് അടിപൊളി സമയം!! 

ജ്യോതിഷത്തില്‍ ഐശ്വര്യമായി കരുതപ്പെടുന്ന ഈ ജീവികളിൽ കീരിയും ഉൾപ്പെടുന്നു. ജ്യോതിഷത്തിൽ കീരിയെ വളരെ ശുഭകരമായി കണക്കാക്കുന്നു. ജ്യോതിഷത്തിൽ, ഇതിനെ സൂര്യന്‍റെ പ്രതീകമായി കണക്കാക്കുന്നു. അതായത്, ഈ ചെറിയ മൃഗം വളരെയധികം രഹസ്യ സമ്പത്ത് നൽകുന്നു, അതിന്‍റെ പ്രതിമ വീട്ടിൽ സൂക്ഷിക്കുന്നത് അത്ഭുതങ്ങൾ സൃഷ്ടിക്കും എന്നാണ് വാസ്തുവില്‍ പറയുന്നത്. 

Also Read: Lunar Eclipse Date and Time 2023: ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം എന്നാണ്? തിയതിയും സമയവും അറിയാം 
 
ജ്യോതിഷം കീരിയെ വളരെ ശുഭകരമായി കണക്കാക്കുന്നു. ഈ മൃഗത്തെ കാണുന്നത്, ഇവ വീട്ടിൽ ഉള്ളത് അല്ലെങ്കിൽ അവയുടെ വിഗ്രഹം വീട്ടിൽ ഉണ്ടായിരിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. കീരിയുമായി ബന്ധപ്പെട്ട നിരവധി ശുഭസൂചനകൾ ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും പറഞ്ഞിട്ടുണ്ട്. അതായത്, ഒരു വ്യക്തിയെ ഞൊടിയിടയില്‍ സമ്പന്നനാക്കുന്ന അത്തരം ശുഭസൂചനകളെക്കുറിച്ച് അറിയാം.... 

ഒരു വ്യക്തി അതിരാവിലെ ഒരു കീരിയെ കാണുകയാണ് എങ്കില്‍ ആ വ്യക്തി ഉടന്‍ സമ്പന്നനാകുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. കൂടാതെ കീരിയ്ക്ക് ഒളിഞ്ഞിരിക്കുന്ന നിധിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, കീരിയെ കാണുന്നത് വ്യക്തിയ്ക്ക് സമ്പത്ത് ലഭിക്കാനുള്ള അവസരവും നൽകുന്നു എന്നാണ് പറയപ്പെടുന്നത്.  

ജ്യോതിഷ പ്രകാരം, കേസുമായി ബന്ധപ്പെട്ട് കോടതിയിൽ പോകുന്ന അവസരത്തില്‍ കീരിയെ കാണുകയാണ് എങ്കില്‍ ആ കേസില്‍ വിജയം, ഉറപ്പാക്കാം. 

കീരിയുടെ മാളങ്ങളുള്ള ഭൂമിയിൽ നിർമ്മിച്ച വീട്ടിൽ താമസിക്കുന്ന വ്യക്തിക്ക് ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്‌. ആ വ്യക്തി എപ്പോഴും സമ്പന്നനായിരിയ്ക്കും. 

നിങ്ങൾ രാവിലെ എഴുന്നേറ്റയുടൻ വീട്ടിൽ ഒരു കീരിയെ കാണുകയാണ് എങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍  നിങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നുവെന്ന് കരുതാം... 

ചില പ്രധാന ജോലികൾക്കായി പോകുമ്പോൾ കീരി വഴി മുറിച്ചുകടന്നാൽ, ആ ജോലിയിൽ വിജയിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. 

കീരിയുടെ  പ്രതിമ വീട്ടിൽ സൂക്ഷിക്കുക

വാസ്തു ശാസ്ത്രം അനുസരിച്ച്, നിങ്ങൾ അതിവേഗം സമ്പന്നനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വീട്ടിൽ ഒരു കീരിയുടെ ചെറിയ വിഗ്രഹം സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി പ്രസാദിക്കുകയും ധാരാളം സമ്പത്ത് വര്‍ഷിക്കുകയും ചെയ്യും. ലക്ഷ്മീദേവി പ്രസാദിക്കുന്നതിലൂടെ  വ്യക്തിക്ക് ഒറ്റരാത്രികൊണ്ട് സമ്പന്നനാകാൻ കഴിയും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News