ശനിദോഷത്തിന്റെ കാഠിന്യം കുറയ്ക്കാൻ ഇത് ചെയ്യൂ

ശനിദോഷം. അഷ്ടമശ്ശനി, കണ്ടകശ്ശനി, ഏഴരശ്ശനി എന്നിങ്ങനെ പല വിധത്തില്‍ ആണ്.  ശനി ബാധയേല്ക്കാത്തവര്‍ വളരെ വിരളവുമാണ്.    

Written by - Ajitha Kumari | Last Updated : Feb 6, 2021, 07:36 AM IST
  • ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല.
  • ജ്യോതിഷപ്രകാരം സൂര്യനാണ് പ്രാണന്‍.
  • ആ സൂര്യന്‍ പ്രാണനായി ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിനെ പഞ്ചവായുക്കളാക്കി ശരീരത്തെ നിലനിര്‍ത്തുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും ചെയ്യുന്നത് സൂര്യന്റെ മകനായ ശനിയാണ് എന്നാണ് വിശ്വാസം.
ശനിദോഷത്തിന്റെ കാഠിന്യം കുറയ്ക്കാൻ ഇത് ചെയ്യൂ

ശനിയുടെ അപഹാരകാലം എന്നു പറയുന്നത് ജീവിതത്തിന്റെ സമസ്ത മേഖലകളിലും തിരിച്ചടി നേരിടുന്ന ഒരു സമയമാണ് എന്ന് നമുക്ക് ഒരു സംശയവുമില്ലാതെ തന്നെ പറയാം. ശനിദോഷം. അഷ്ടമശ്ശനി, കണ്ടകശ്ശനി, ഏഴരശ്ശനി എന്നിങ്ങനെ പല വിധത്തില്‍ ആണ്.  ശനി ബാധയേല്ക്കാത്തവര്‍ വളരെ വിരളവുമാണ്.  

ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. ജ്യോതിഷപ്രകാരം സൂര്യനാണ് പ്രാണന്‍. ആ സൂര്യന്‍ പ്രാണനായി ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിനെ പഞ്ചവായുക്കളാക്കി ശരീരത്തെ നിലനിര്‍ത്തുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും ചെയ്യുന്നത് സൂര്യന്റെ മകനായ ശനിയാണ് എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ശനിയെ ആയുര്‍കാരകനായി കരുതുന്നത്. 

Also Read: Meaning of Temple? ​ക്ഷേത്രമെന്നാൽ എന്താണ്, എന്തിനാണ് ക്ഷേത്രങ്ങൾ? അറിയാം

ശനീശ്വരന്‍ അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിൽക്കുന്ന സമയത്തിനെയാണ് കണ്ടകശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്.  ശനിബാധയുടെ കാഠിന്യം കുറയ്ക്കാന്‍ ഈ വഴിപാടുകള്‍ ഉത്തമമാണെന്നാണ് ആചാര്യന്മാർ പറയുന്നത്.

ശനി ദോഷം കുറയ്ക്കാന്‍ നല്ലതാണ് ഇന്ദ്രനീലം ഇരുമ്പുമോതിരത്തില്‍ കെട്ടിച്ച് ധരിക്കുന്നത്.  അതുപോലെ താമസിക്കുന്ന വീട്ടില്‍ നീലതാമര വളര്‍ത്തുന്നത്. ശാസ്താവിന് നീലപട്ട് സമര്‍പ്പിക്കുന്നത്.  കൂടാതെ നീലപൂക്കള്‍ കൊണ്ട് ശനീശ്വരനേയും ശാസ്താവിനേയും പൂജിക്കുന്നത്. മൃത്യുഞ്ജയഹോമം നടത്തുക.  പലഹാരങ്ങള്‍ക്കു മീതെ കടുകെണ്ണയൊഴിച്ച് കാക്കകള്‍ക്കും നായ്ക്കള്‍ക്കും കൊടുക്കുന്നത്. ശനിയാഴ്ച ഒരിക്കലോ, ഉപവാസമോ ആചരിക്കുക.   ശാസ്താക്ഷേത്രങ്ങളില്‍ ശനിയാഴ്ച എള്ളെണ്ണ നല്‍കുക.
ശനിയാഴ്ച സര്‍പ്പകാവില്‍ സര്‍പ്പങ്ങള്‍ക്ക് നൂറും പാലും നൂറും കൊടുക്കുക.  ശനിയാഴ്ചകളില്‍ ശാസ്താസഹസ്രനാമം, ശനി അഷ്ടോത്തരശതം ചൊല്ലുന്നത്.  മാസത്തിലെ  ആദ്യത്തെ ശനിയാഴ്ച ശാസ്തവിന് നീരാഞ്ജനം കഴിപ്പിക്കുക.  എല്ലാ ശനിയാഴ്ചയും എള്ളുതിരി കത്തിക്കുക.  ദിവസവും ഓം ശനൈശ്ചരായ നമ: എന്ന ശനിമന്ത്രം 108 തവണ ദിവസവും ജപിക്കുന്നതും ശനിയുടെ കാഠിന്യം കുറയ്ക്കാൻ ഉത്തമമാണ്. 

Also Read: Mahabharat മായി ബന്ധപ്പെട്ട നിരവധി secrets ഈ ഗുഹയിൽ ഒളിഞ്ഞിരിക്കുന്നു! 

ഈ പരിഹാരങ്ങള്‍ കണ്ടകശനി, ഏഴരശനി, അഷ്ടമശനി തുടങ്ങിയ ദോഷങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും ചെയ്യുന്നത് വളരെ നല്ലതാണ്.  ശനിയാഴ്ച ശനീശ്വര ശാന്തിമന്ത്രം ചൊല്ലുന്നത് ഉത്തമമാണ്.  വീട്ടില്‍ ശനിയാഴ്ച സൂര്യോദയ സമയത്ത് നെയ്‌വിളക്ക് കത്തിച്ച് ശനീശ്വര ശാന്തിമന്ത്രം 9 തവണ  ജപിക്കുക. ഓരോ പ്രാവശ്യവും ജപിക്കുന്നതിനുമുമ്പ് ശനിദോഷമുള്ള ആളിന്റെ പേരും നക്ഷത്രവും പറഞ്ഞതിനുശേഷം മന്ത്രം ജപിക്കുന്നത് നല്ലതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News