Remedies to please Mata Lakshmi: ജീവിതം ഒന്നേയുള്ളൂ അതുകൊണ്ടുതന്നെ അതിനെ മികച്ചതാക്കാൻ നാമെല്ലാവരും വളരെയധികം കഠിനാധ്വാനം ചെയ്യാറുണ്ട്. എങ്കിലും പലപ്പോഴും അതിന്റെ ഫലം നമുക്ക് ശരിക്ക് ലഭിക്കുന്നില്ല. അതിനു കാരണം നമ്മൾ അറിയാതെ ചെയ്യുന്ന ചില അബദ്ധങ്ങളാണ്. ഇതിലൂടെ അനർത്ഥങ്ങൾ നമ്മൾ അറിയാതെ നമ്മുടെ വീട്ടിലേക്ക് കടന്നുകൂടുകയും ചെയ്യും. വീട്ടിൽ സൗഭാഗ്യം കൊണ്ടുവരാൻ ചെയ്യേണ്ട 5 കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
Also Read: സൂര്യ സംക്രമണം: തുലാം രാശിക്കാർക്ക് ലഭിക്കും പ്രമോഷൻ, വൻ ധനലാഭം ഒപ്പം കിടിലം ആരോഗ്യവും!
സൂര്യാസ്തമയത്തിനു ശേഷം തൂത്തുവാരരുത് (Do not sweep after sunset)
വാസ്തുശാസ്ത്രമനുസരിച്ച് സൂര്യൻ അസ്തമിച്ചതിന് ശേഷം ഒരിക്കലും തൂത്തുവാരുകയോ തുടയ്ക്കുകയോ ചെയ്യരുതെന്നാണ്. വീടും കടയുമൊക്കെ വൃത്തിയാക്കാൻ വേണ്ടിയായിരിക്കും നിങ്ങൾ ഇത് ചെയ്യുന്നതെങ്കിലും ഇത് ചെയ്യുന്നതിലൂടെ നെഗറ്റീവ് എനർജി നിങ്ങളുടെ വീടിനുള്ളിൽ പ്രവേശിക്കുകയും ഒപ്പം കുടുംബത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാകുകയും ചെയ്യും. ഇതുമൂലം സാമ്പത്തിക പ്രതിസന്ധി ആരംഭിക്കാൻ തുടങ്ങും.
വീട് എപ്പോഴും വൃത്തയായി സൂക്ഷിക്കുക
മുറി അലങ്കോലമായി സൂക്ഷിക്കുന്നതും നിർഭാഗ്യത്തെ ക്ഷണിച്ചുവരുത്തുന്നത് പോലെയാണ്. നിങ്ങളുടെ മുറിയിൽ കട്ടിലിൽ ഷീറ്റ് വിരിക്കാതെയോ അല്ലെങ്കിൽ മുഷിഞ്ഞ ഷീറ്റോ ആണ് വിരിച്ചിരിക്കുന്നതെങ്കിൽ അല്ലെങ്കിൽ മാലിന്യം വിതറിയ മുറിയിൽ നിങ്ങൾ കിടന്നുറങ്ങിയാൽ നിങ്ങളുടെ ഭാഗ്യം ദൗർഭാഗ്യമായി മാറും. അതുകൊണ്ടുതന്നെ വീടും വീടിന്റെ എല്ലാ ഭാഗവും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം.
Also Read: ചൊവ്വയുടെ രാശിമാറ്റം: ഈ 4 രാശിക്കാർ വരുന്ന 3 മാസം സൂക്ഷിക്കുക!
പൊതുസ്ഥലങ്ങളിൽ തുപ്പരുത്
ഏതെങ്കിലും പൊതുസ്ഥലത്ത് തുപ്പുന്നത് നല്ല ലക്ഷണമായി കണക്കാക്കപ്പെടുന്നില്ല. പ്രത്യേകിച്ചും ആ സ്ഥലം ക്ഷേത്രമോ വീടോ ആണെങ്കിൽ. നിങ്ങളുടെ ഈ രീതി ലക്ഷ്മി ദേവി വീട്ടിൽ നിന്നും ഇറങ്ങിപോകുന്നതിന് കാരണമാകുന്നു. ഇതിലൂടെ വീട് ദാരിദ്ര്യത്തിന്റെ സ്ഥിരമായ വാസസ്ഥലമായി മാറുന്നു. ഇതൊഴിവാക്കാൻ ശ്രദ്ധിക്കുക.
കുളിമുറി വൃത്തിയായി സൂക്ഷിക്കുക
വെള്ളം ഉപയോഗിക്കുന്ന സ്ഥലമാണ് കുളിമുറി. ഇത് ചന്ദ്രന്റെ സ്ഥലമായി കണക്കാക്കപ്പെടുന്നു. കുളിമുറിയുടെ വൃത്തിക്ക് വേണ്ടത്ര ശ്രദ്ധ നൽകാത്ത വീടുകളിൽ രോഗങ്ങൾ കടന്നുകൂടാൻ അധികനാൾ വേണ്ടിവരില്ല. അത്തരം ആളുകളുടെ ജാതകത്തിൽ, ചന്ദ്രനിൽ ഒരു ഗ്രഹണം ഉണ്ടാകുകയും സമ്പത്തും തേജസ്സും അവസാനിക്കുകയും ചെയ്യുന്നു. അതിനാൽ, ബാത്ത്റൂമിന്റെ ശുചിത്വത്തിൽ നിർബന്ധമായും ശ്രദ്ധ ചെലുത്തുക.
Also Read: മനസിൽ ലഡ്ഡു പൊട്ടി..! സുന്ദരിയായ യുവതിയെ വിവാഹം കഴിച്ച വൃദ്ധന്റെ സന്തോഷം, വീഡിയോ വൈറൽ
ബാക്കി വരുന്ന ഭക്ഷണം പ്ലേറ്റിൽ നിന്നും നീക്കം ചെയ്യണം
ഭക്ഷനത്തെ അന്നദാദാവിന്റെ പ്രസാദമായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ ഒരിക്കലും കഴിച്ചു മിച്ചം വരുന്ന ഭക്ഷണം പ്ളേറ്റിൽ സൂക്ഷിക്കരുത്. അതുപോലെ അഴുക്കായ പത്രങ്ങൾ കൂട്ടിയിടരുത് അത് സമയാസമയം കഴുകി വൃത്തിയാക്കുക. ഈ രണ്ട് പ്രവൃത്തികളും വീട്ടിൽ നിർഭാഗ്യത്തെ നേരിട്ട് ക്ഷണിച്ചുവരുത്തും. അതുകൊണ്ട് ഇക്കാര്യത്തിൽ ശ്രദ്ധിക്കുക.
Also Read: ബെഡ്‌റൂം കണ്ടതോടെ തുള്ളിച്ചാടി വധു, പിന്നെ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് വരൻ..! വീഡിയോ വൈറൽ
തിരുവെഴുത്തുകൾ പ്രമാണിച്ച് ഭക്ഷണം പ്ലേറ്റിൽ ഉപേക്ഷിക്കരുത് അതുപോലെ അഴുക്കായ പാത്രങ്ങൾ കൂട്ടിയിടരുത്. എച്ചിലായ പത്രങ്ങൾ കഴുകി വൃത്തിയാക്കിയിട്ടുവേണം രാത്രി കിടക്കാൻ. അല്ലാത്തപക്ഷം അത് വീട്ടിൽ പലതരത്തിലുള്ള അസ്വസ്ഥതകളും സൃഷ്ടിക്കുകയും അത് ഒടുവിൽ വീടിന്റെ നിർഭാഗ്യമായി മാറുകായും ചെയ്യും
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...