Thulsi: കൃഷ്ണ ജന്മാഷ്ടമി നാളിൽ ഈ ഒരു കാര്യം തുളസിക്ക് സമർപ്പിച്ചാൽ മനസ്സിലെ എല്ലാ ആഗ്രഹങ്ങളും സഫലമാകും

Krishna Janmashtami 2023: ഹിന്ദുമതവിശ്വാസമനുസരിച്ച്, ഒരു വ്യക്തി ജന്മാഷ്ടമി നാളിൽ തുളസിയെ പൂജിച്ചാൽ, അവന്റെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും നീങ്ങും. 

Written by - Zee Malayalam News Desk | Last Updated : Sep 5, 2023, 02:27 PM IST
  • രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണൻ ജനിച്ചതെന്ന് ശാസ്ത്രം പറയുന്നു.
  • അതുകൊണ്ടാണ് ജന്മാഷ്ടമിയുടെ ഈ രണ്ട് മുഹൂർത്തങ്ങളും വളരെ സവിശേഷതയുള്ളതായി മാറുന്നത്.
Thulsi: കൃഷ്ണ ജന്മാഷ്ടമി നാളിൽ ഈ ഒരു കാര്യം തുളസിക്ക് സമർപ്പിച്ചാൽ മനസ്സിലെ എല്ലാ ആഗ്രഹങ്ങളും സഫലമാകും

ഹിന്ദു മത വിശ്വാസമനുസരിച്ച്, തുളസി ചെടി ഭഗവാൻ കൃഷ്ണനു വളരെ പ്രിയപ്പെട്ടതാണ്. തുളസി ശ്രീകൃഷ്ണന്റെ രൂപമാണെന്നാണ് വിശ്വാസം. തുളസി ചെടി ഉള്ള വീട്ടിൽ കൃഷ്ണന്റെ അനു​ഗ്രഹം എപ്പോഴും ഉണ്ടാകുമെന്നും പറയപ്പെടുന്നു. ജന്മാഷ്ടമി രാജ്യത്തുടനീളം വിപുലമായി ആണ് ആഘോഷിക്കുന്നത്. എല്ലാ വർഷവും ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ജന്മാഷ്ടമി ഉത്സവം ആഘോഷിക്കുന്നത് . ഈ വർഷം സെപ്റ്റംബർ 6, 7 തീയതികളിലാണ് ഉത്സവം ആഘോഷിക്കുന്നത്. 

രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണൻ ജനിച്ചതെന്ന് ശാസ്ത്രം പറയുന്നു. അതുകൊണ്ടാണ് ജന്മാഷ്ടമിയുടെ ഈ രണ്ട് മുഹൂർത്തങ്ങളും വളരെ സവിശേഷതയുള്ളതായി മാറുന്നത്. ഈ ദിവസം നാം അനുഷ്ഠിക്കുന്ന ചില കർമ്മങ്ങൾ വളരെ ശുഭകരവും പ്രത്യേക ഫലം നൽകുന്നതുമാണ്. ഇതിന് ഭഗവാൻ ശ്രീകൃഷ്ണന്റെ പ്രത്യേക കൃപ ലഭിക്കും. ജന്മാഷ്ടമി ദിനത്തിൽ സ്വീകരിക്കാവുന്ന ചില തുളസി പരിഹാരങ്ങൾ ഇതാ.  

ഹിന്ദുമതവിശ്വാസമനുസരിച്ച്, ഒരു വ്യക്തി ജന്മാഷ്ടമി നാളിൽ തുളസിയെ പൂജിച്ചാൽ, അവന്റെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും നീങ്ങും. ഈ ദിവസം തുളസിയുടെ മുന്നിൽ നിൽക്കുകയും ഗോപാലൻ, ഗോവിന്ദൻ, ദേവകിനന്ദൻ, ദാമോദർ തുടങ്ങിയ കൃഷ്ണന്റെ വിവിധ നാമങ്ങൾ ഓം നമോ ഭഗവതേ വാസുദേവായ നമഃ എന്ന മന്ത്രം കൊണ്ട് ജപിക്കുകയും ചെയ്യുക.

ALSO READ: സെപ്റ്റംബറിൽ രൂപപ്പെടും ഷഡാഷ്ടക യോ​ഗം; ഈ രാശികൾക്ക് എല്ലാ ജോലികളിലും വിജയം

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും 

ജന്മാഷ്ടമി നാളിൽ ശ്രീകൃഷ്ണൻ നിവേദ്യത്തിൽ തുളസിയില അർപ്പിച്ചാൽ പ്രസാദം പൂർത്തിയാകും. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഭഗവാൻ കൃഷ്ണന്റെയും അമ്മ ലക്ഷ്മിയുടെയും അനുഗ്രഹം ലഭിക്കും. 

സന്തോഷകരമായ ദാമ്പത്യ ജീവിതം
 
ജന്മാഷ്ടമി ദിനത്തിൽ വീട്ടിൽ തുളസി ചെടി നടുന്നത് ദാമ്പത്യ ജീവിതം സന്തോഷകരമാക്കും. മാത്രമല്ല, ഇതുവരെ വിവാഹത്തിന് തടസ്സങ്ങൾ നേരിടുന്നവർക്കും ഈ പരിഹാരങ്ങൾ പ്രയോജനകരമാണ്. 

ഇത് നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കും
 
ബിസിനസ്സിൽ പുരോഗതി ആഗ്രഹിക്കുന്നവർ ജന്മാഷ്ടമി ദിനത്തിൽ തുളസിക്ക് ചുവന്ന വസ്ത്രം സമർപ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ബിസിനസ്സിൽ വിജയം ലഭിക്കും. നിങ്ങളടെ മനസ്സിലെ ആ​ഗ്രഹങ്ങൾ എല്ലാം നിറവേറും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News