Horoscope: മേടം രാശിക്കാർക്ക് ജോലിയിൽ സമ്മർദ്ദം ഉണ്ടാകാം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Astrological predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ അത് നിങ്ങളുടെ പുതിയ തീരുമാനങ്ങളും പദ്ധതികളും കൃത്യമായി നടപ്പിലാക്കാൻ സഹായിക്കില്ലേ. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് അറിയാൻ രാശിഫലം പരിശോധിക്കാം.

Written by - Zee Malayalam News Desk | Last Updated : Sep 5, 2023, 10:32 AM IST
  • മേടം രാശിക്കാർക്ക് ഇന്ന് ജോലിയിൽ സമ്മർദ്ദം ഉണ്ടാകാം
  • ശാന്തത പാലിക്കുന്നത് ​ഗുണം ചെയ്യും
  • അക്കാദമിക രം​ഗത്ത് നിങ്ങൾ കൂടുതൽ പ്രയത്നം ചെയ്യേണ്ടി വരും
  • കുടുംബത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യും
Horoscope: മേടം രാശിക്കാർക്ക് ജോലിയിൽ സമ്മർദ്ദം ഉണ്ടാകാം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ അത് നിങ്ങളുടെ പുതിയ തീരുമാനങ്ങളും പദ്ധതികളും കൃത്യമായി നടപ്പിലാക്കാൻ സഹായിക്കില്ലേ. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് അറിയാൻ രാശിഫലം പരിശോധിക്കാം.

മേടം

ജോലിയിൽ സമ്മർദ്ദം ഉണ്ടാകാം. ശാന്തത പാലിക്കുന്നത് ​ഗുണം ചെയ്യും. അക്കാദമിക രം​ഗത്ത് നിങ്ങൾ കൂടുതൽ പ്രയത്നം ചെയ്യേണ്ടി വരും. കുടുംബത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യും.

ഇടവം

അക്കാദമിക് രംഗത്തെ നിങ്ങളുടെ പ്രകടനം വളരെ തൃപ്തികരമായിരിക്കും. സാമ്പത്തികമായി പുരോ​ഗതിയുണ്ടാകും. ചിലർക്ക് വിദേശയാത്ര ചെയ്യേണ്ടതായി വരും. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധ വേണം. കുടുംബജീവിതം സന്തോഷവും തൃപ്തിയുമുള്ളതാകും. പ്രൊഫഷണൽ രംഗത്ത് ആത്മവിശ്വാസത്തോടെ വിജയം നേടും.

മിഥുനം 

നിങ്ങളുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുമ്പോൾ, ആരോഗ്യം തൃപ്തികരമായിരിക്കും. ഇന്ന് നിങ്ങൾക്ക് അപ്രതീക്ഷിതമായി സമ്മാനം ലഭിക്കും. വീട് മാറുന്നതിന് സാധ്യതയുണ്ട്. ചിലർ പുതിയ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും.

കർക്കടകം

ഇന്ന് നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഒരു തീരുമാനം എടുക്കേണ്ടിവരും. അതിനാൽ, ശ്രദ്ധാപൂർവ്വം ചിന്തിച്ച് തീരുമാനങ്ങളെടുക്കുക. ജോലിയിൽ സമ്മർദ്ദം ഉണ്ടാകും. നിങ്ങൾ സാധാരണയായി ഇടപഴകാത്ത ആളുകളെ കണ്ടുമുട്ടുന്ന സന്ദർഭം ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ALSO READ: Janmashtami Vrat Rules 2023: ജന്മാഷ്ടമി വ്രതം അനുഷ്ഠിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

ചിങ്ങം

ജോലിസ്ഥലത്തെ സാഹചര്യം നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതാണ് നല്ലത്. അടിയന്തര ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങൾ വർധിക്കുന്നതിനാൽ നിങ്ങൾ തിരക്കിലായിരിക്കാം. നിങ്ങൾ ഏത് ജോലി ചെയ്താലും അത് നിങ്ങൾക്ക് സംതൃപ്തി നൽകും. വിദ്യാഭ്യാസ മേഖലയിൽ നിങ്ങൾക്ക് പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം.

കന്നി 

സാമ്പത്തിക രംഗത്ത് നിങ്ങൾക്ക് ഭാ​ഗ്യം ഉണ്ടാകും. അതിനാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സജീവമായ ഒരു ജീവിതശൈലി നിലനിർത്തുന്നത് ആരോഗ്യം മികച്ചതാക്കും. ജോലിസ്ഥലത്തെ മത്സരം ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ മാതാപിതാക്കളോ കുടുംബത്തിലെ മുതിർന്നവരോ ഇടപെടാൻ സാധ്യതയുണ്ട്.

തുലാം 

അക്കാദമിക് രം​ഗത്ത് പുരോ​ഗതിയുണ്ടാകും. കുടുംബാംഗങ്ങളുടെ പരാതികൾ നയപൂർവം കൈകാര്യം ചെയ്യേണ്ടി വന്നേക്കാം, അതിനാൽ സഹാനുഭൂതിയോടെ അവരെ കേൾക്കാൻ തയ്യാറാകുക. നിങ്ങളുടെ പ്രൊഫഷണൽ മികവ് ശ്രദ്ധിക്കപ്പെടുകയും നിങ്ങൾക്ക് മികച്ച അവസരങ്ങൾ കൈവരികയും ചെയ്യും.

വൃശ്ചികം 

ജോലിസ്ഥലത്ത് നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ കാര്യക്ഷമത പുലർത്തും. സാമൂഹിക രംഗത്ത് പ്രധാനപ്പെട്ട ഒരാളെ കാണാനുള്ള അവസരം നിങ്ങൾക്ക് ഉണ്ടാകും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഗണ്യമായി മെച്ചപ്പെടും. കുടുംബത്തിൽ അനുകൂലമായ പുരോഗതി പ്രതീക്ഷിക്കുക.

ധനു

സാമ്പത്തിക രം​ഗത്ത് പുരോ​ഗതിയുണ്ടാകും. വസ്തു വാങ്ങാൻ അനുയോജ്യമായ സമയമാണ്. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു കാര്യത്തിലും നിങ്ങളുടെ ബോധ്യം നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ മനസ്സിൽ നിങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനം നേടിത്തരും.

മകരം 

നിങ്ങളുടെ അക്കാദമിക് പ്രകടനം മികച്ചതാകും. കുടുംബവുമായോ സുഹൃത്തുക്കളുമായോ ഷോപ്പിങ്ങിന് പോകുന്നത് രസകരമായിരിക്കും. നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളുമായി സമയം ചെലവഴിക്കുന്നത് സംതൃപ്തി നൽകും. ഉദ്യോ​ഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാൻ പരിശ്രമിക്കേണ്ടി വരും. സാവധാനത്തിൽ പ്രൊഫഷണൽ രംഗത്ത് നിങ്ങളുടെ സ്വാധീനം വർധിക്കും.

കുംഭം 

ഒരു ഇവന്റ് മികച്ച വിജയമാക്കാൻ നിങ്ങൾ നിങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കും. പ്രൊഫഷണൽ രംഗത്ത് മികവുണ്ടാകും. അക്കാദമിക് രംഗത്ത് നിങ്ങളുടെ ശ്രദ്ധ വർധിക്കും. സ്വത്തുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ലഭിക്കും.

മീനം 

ജോലിയിലെ നിങ്ങളുടെ നൂതന ആശയങ്ങൾ പ്രാധാന്യമുള്ളവർ വളരെയധികം വിലമതിക്കും. വിദ്യാഭ്യാസത്തിൽ ഒരാളുടെ സഹായം നിങ്ങൾക്ക് ​ഗുണകരമാകും. പണം ലാഭിക്കുന്നത് നിങ്ങളുടെ മുൻഗണനയാക്കുക. കുടുംബജീവിതം സന്തോഷമുള്ളതാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News